ക്യാമറയില്‍ മിന്നിക്കാന്‍ ആഗ്രഹമില്ലേ? കുറച്ച് കാത്തിരിക്കൂ, ഐഫോണ്‍ 16 വാങ്ങാം, ഗുണം ഇങ്ങനെ
ഒരു ക്യാമറാ ഫോണ്‍ വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? അതും ചെറിയൊരു ഫോണ്‍ മാത്രം പോര അല്ലേ. ഏറ്റവും മികച്ചത് തന്നെ വേണമെന്ന് എല്ലാവരും ആഗ്രഹിക്കും. എങ്കില്‍ ഐഫോണ്‍ പതിനഞ്ച് തന്നെ വാങ്ങുന്നതായിരിക്കും നല്ലത്. പക്ഷേ കുറച്ച് കാത്തിരുന്നാല്‍ ഒരുപാട് ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. പ്രത്യേകിച്ച് ക്യാമറയുടെ കാര്യത്തില്‍ ലോകോത്തര മികവ് തന്നെ ആപ്പിള്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നുണ്ട്.
ആപ്പിള്‍ പതിനാറ് സീരീസിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ധാരാളം ഫീച്ചറുകളുമായി ഒന്നൊന്നര ഫോണ് ആണ് വരാനുള്ളതെന്ന സൂചനയാണ് ഐഫോണ്‍ പതിനാറിന്റെ പുതിയ വിവരങ്ങളിലൂടെ വ്യക്തമാകുന്നത്. അടിമുടി മാറിയ ക്യാമറ തന്നെയാണ് ഇതില്‍ പ്രധാന ആകര്‍ഷണം.ആപ്പിളിന്റെ അടുത്ത ഫ്‌ളാഗ്ഷിപ്പ് ഇതുവരെ കാണാത്ത തരത്തിലുള്ളതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്‍ഹാന്‍സ്ഡ് സൂം ക്യാമറ ആപ്പിള്‍ ഐഫോണ്‍ പതിനാറിനുണ്ടാവുമെന്നാണ് ആപ്പിള്‍ അനലിസ്റ്റ് മിംഗ് ചി കുവോ അവകാശപ്പെടുന്നത്. 15 പ്രൊയേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്നതായിരിക്കും ഈ ഫീച്ചറുകള്‍. ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിന് മാത്രമാണ് 5 എക്‌സ് ഒപ്ടിക്കല്‍ സൂം ടെട്രാപ്രിസം ലെന്‍സുള്ളത്. എന്നാല്‍ ഐഫോണിന്റെ പതിനാറ് മോഡലിലുള്ള എല്ലാ ഫോണുകളും പുതിയ സൂം ഉണ്ടാവാനുള്ള സാധ്യത ശക്തമാണ്.
ക്യാമറ ക്വാളിറ്റിയില്‍ എല്ലാ ഫോണുകളെയും വെല്ലുവിളിക്കാന്‍ പോകുന്ന തരത്തിലുള്ള ഫീച്ചറുകളാണ് ആപ്പിള്‍ പതിനാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2024ല്‍ ആപ്പിളിന് 160 ശതമാനത്തിന്റെ വളര്‍ച്ചയാണ് ടെട്രാപ്രിസം ലെന്‍സുകള്‍ വരുന്നതോടെ പ്രവചിക്കപ്പെടുന്നത്. ആപ്പിളിന്റെ ലെന്‍സ് വിതരണക്കാരനായ ലാര്‍ഗാന്‍ അവരുടെ ഉല്‍പ്പാദനം വന്‍ തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.
ഇമേജിന്റെ വലിപ്പവും, അതുപോലെ ക്വാളിറ്റിയും ഈ ലെന്‍സ് വരുന്നതോടെ വര്‍ധിക്കും. വലിയ ടെട്രാ പ്രിസം ലെന്‍സ് ഉള്‍ക്കൊള്ളിക്കാനായി ഐഫോണ്‍ പതിനാറിന്റെ സ്‌ക്രീന്‍ വലിപ്പവും ആപ്പിള്‍ വര്‍ധിപ്പിക്കും. 6.1 ഇഞ്ചില്‍ നിന്ന് 6.3 ഇഞ്ചിലേക്കാണ് ഡിസ്‌പ്ലേയുടെ വലിപ്പം വര്‍ധിപ്പിക്കുക. ഡിസ്‌പ്ലേ ഗ്ലാസിന്റെ ക്വാളിറ്റിയും ഇതോടൊപ്പം വര്‍ധിക്കും. ദീര്‍ഘകാലമായി ക്യാമറയിലുള്ള ആപ്പിളിന്റെ മികവ് ഇതിലൂടെ തുടരാനും സാധിക്കും.
സാംസങ്ങ് പെരിസ്‌കോപ്പ് ലെന്‍സുകളാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഒപ്ടിക്കല്‍ സൂം മത്സരത്തില്‍ മുന്നിലെത്താനാണ് ആപ്പിളിന്റെ ശ്രമം. ഐഫോണ്‍ പതിനാറില്‍ എ18 ബയോണിക് ചിപ്‌സെറ്റാണ് വരാന്‍ പോകുന്നത്. ഇത് പുത്തന്‍ ചിപ്പാണ്. ടൈറ്റാനിയം ബോഡിയാണ് ഇത്തവണയുണ്ടാവും. ബാറ്ററിയിലും വലിയ മാറ്റങ്ങളുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. അടിമുടി ഫ്‌ളാഗ്ഷിപ്പ് കിംഗാവാനാണ് ആപ്പിള്‍ പതിനാറുമായി വരുന്നത്. ഐഫോണ്‍ പതിനഞ്ചില്‍ വന്ന പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ച് പെര്‍ഫെക്ടായിട്ടുള്ള ഐഫോണ്‍ ഇത്തവണ യൂസര്‍മാരിലേക്ക് എത്തിക്കാനാണ് ആപ്പിളിന്റെ ശ്രമം.












Click it and Unblock the Notifications