ആപ്പിളിനെ അടിച്ചിട്ട് സാംസങ്ങ്, വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത്, ക്ലിക്കായത് ഈ ഫ്ളാഗ്ഷിപ്പുകള്‍
സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആഗോള തലത്തില്‍ തന്നെ വന്‍ കുതിപ്പുണ്ടാക്കി സാംസങ്ങ്. ആപ്പിളിന്റെ ഐഫോണുമായുള്ള മത്സരത്തില്‍ സാംസങ്ങ് വിജയിച്ചിരിക്കുകയാണ്. സാംസങ്ങിന്റെ ഫ്ളാഗ്ഷിപ്പ് മോഡലുകളെല്ലാം വില്‍പ്പനയില്‍ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. അതിന് പുറമേ ഗ്യാലക്സി എസ്23 എഫ്ഇ സ്പെഷ്യല്‍ ഫാന്‍ എഡിഷന് കൂടി പുറത്തിറക്കിയതോടെ സാംസങ്ങിന് യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനം നേടാന്‍ സാധിച്ചിരിക്കുകയാണ്.
കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിലാണ് സാംസങ്ങ് മുന്നിലെത്തിയ കാര്യം പറയുന്നത്. ആരൊക്കെയാണ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കൊമ്പന്മാരെന്നും, ട്രെന്‍ഡുകള്‍ എന്തെന്നുമെല്ലാം ഇതില്‍ പറയുന്നുണ്ട്. സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ പ്രധാന കമ്പനികള്‍ സാംസങ്ങും, ആപ്പിളുമാണെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. സാംസങ്ങ് ആഗോള വിപണിയിലെ മൊത്തം വില്‍പ്പനയുടെ ഇരുപത് ശതമാനവും സാംസങ്ങിന്റെ ഫോണുകളാണ്.

സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലാണ് വില്‍പ്പനയില്‍ സാംസങ്ങ് വലിയ നേട്ടമുണ്ടാക്കിയത്. ന്യൂ ജനറേഷന് ഫോള്‍ഡബിള്‍ ഫോണുകള്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയതെങ്കിലും വന്‍ നേട്ടമാണ് വില്‍പ്പനയുടെ കാര്യത്തില്‍ ഫ്ളിപ്പ് 5 ഉണ്ടാക്കിയത്. സാംസങ്ങിന്റെ എ സീരിസ് അതുപോലെ മിഡ് പ്രൈസ് റേഞ്ചില്‍ വന്‍ വില്‍പ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആപ്പിള്‍ ഇതിന് പിന്നിലായി പോയിരിക്കുകയാണ്.
വില്‍പ്പനയില്‍ ഏറ്റവും അമ്പരപ്പിച്ചതും അതുകൊണ്ട് സാംസങ്ങാണ്.അതേസമയം ആപ്പിളാണ് രണ്ടാം സ്ഥാനത്ത്. ആഗോള സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ പതിനാറ് ശതമാനമാണ് അവര്‍ക്കുള്ളത്. ഐഫോണ്‍ പതിനഞ്ച് സീരീസ് പലയിടത്തും പരിമിതമായ രീതിയിലാണ് ലഭ്യമാകുന്നത്. എന്നാല്‍ ഉപയോക്താക്കള്‍ക്കിടയില്‍ ഈ ഫോണിനെ കുറിച്ച് മികച്ച അഭിപ്രായമുള്ളത്.
ഐഫോണ്‍ പതിനഞ്ച് സ്വന്തമാക്കാനായി ഉപയോക്താക്കള്‍ ആവേശത്തോടെ കാത്തിരിക്കുന്നുണ്ട്. ആപ്പിളിന്റെ വില്‍പ്പന പിന്നോട്ടാണെങ്കില്‍ പതിനഞ്ച് സീരീസിന് വലിയ സ്വീകാര്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടോപ് ഫൈവില്‍ ഷവോമി, ഓപ്പോ, വിവോ എന്നിവരാണ് ഉള്ളത്. ഇവരുടെ വില്‍പ്പനയില്‍ ഇടിവ് വന്നിട്ടുണ്ട്. എന്നാല്‍ ഇവര്‍ സുപ്രധാന മാര്‍ക്കറ്റുകളായ ഇന്ത്യയിലും, ചൈനയിലും വന്‍ മുന്നേറ്റം തന്നെ കാഴ്ച്ചവെച്ചിട്ടുണ്ട്. എന്നാല്‍ വിദേശ മാര്‍ക്കറ്റുകളിലേക്കുള്ള ഇവരുടെ ചുവടുവെപ്പ് പതിയെയാണ്.
സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ കുതിപ്പുണ്ടാക്കിയ മറ്റ് മോഡലുകള്‍ ധാരാളമുണ്ട്. ഹോണര്‍, വാവെയ്, ട്രാന്സിഷന് ഗ്രൂപ്പ് എന്നിവ വിപണിയില്‍ വന്‍ മുന്നേറ്റമുണ്ടാക്കുന്നുണ്ട്. ഇവ മൂന്നും സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നേട്ടമുണ്ടാക്കിയവരാണ്. വളര്‍ച്ച കൈവരിച്ച വളരെ ചുരുക്കം ബ്രാന്‍ഡുകളാണിവ.
വാവെയുടെ കുതിപ്പിന് കാരണം അടുത്തിടെ പുറത്തിറക്കിയ മേറ്റ് 60 സീരീസാണ്. ചൈനയിലാണ് ഇവ പുറത്തിറക്കിയത്. ഹോണര്‍ അതുപോലെ വിദേശ മാര്‍ക്കറ്റുകളില്‍ മികച്ച പെര്‍ഫോമന്‍സാണ് കാഴ്ച്ചവെച്ചത്. ഐഫോണ്‍ സീരീസ് ഈ വര്‍ഷം മുഴുവന്‍ നേട്ടമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ആഘോഷ സീസണ് അടക്കം ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ












Click it and Unblock the Notifications