ആപ്പിളിനെ തൂക്കിയെറിഞ്ഞു, സാംസങ്ങിനും കിട്ടും പണി, ചൈനയില്‍ നിന്ന് വന്‍ എതിരാളി, ക്യാമറ മിന്നിക്കും
ആപ്പിള്‍ ഫോണുകളെ പിന്നിലാക്കി കുതിക്കുകയാണ് ചൈനയില്‍ ഒരു പുത്തന്‍ തരംഗം. മറ്റാരുമല്ല വാവെയ് ഫോണുകളാണ് ഈ കുതിപ്പ് നടത്തിയിരിക്കുന്നത്. അടുത്തത് സാംസങ്ങിന്റെ കുത്തക ഇവര്‍ തകര്‍ക്കുമെന്നാണ് വില്‍പ്പനയില്‍ നിന്നടക്കമുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ഇവരുടെ പുത്തന്‍ ഫോള്‍ഡബിള്‍ മോഡല്‍ സാംസങ്ങിന്റെ ആധിപത്യം ഇല്ലാതാക്കുമെന്നാണ് സൂചന. ഫോള്‍ഡബിള്‍ ഫോണുകളില്‍ ഇപ്പോള്‍ സാംസങ്ങാണ് ആധിപത്യം പുലര്‍ത്തുന്നത്.
എല്ലാ ഫോണുകളും ഒന്നിനൊന്ന് മെച്ചമാണ്. അതുപോലെ ആപ്പിളിന്റെ ഐഫോണുകളില്‍ ഫോള്‍ഡബിള്‍ ഫോണുകള്‍ ഇല്ലാത്തതും സാംസങ്ങിന്റെ ആധിപത്യത്തിന് കാരണമാണ്. സാംസങ്ങിന്റെ ഫ്‌ളെക്‌സ് എസ്, ഫ്‌ളെക്‌സ് ജി എന്ന പ്രോട്ടോടൈപ്പ് മോഡലുകള്‍ സാംസങ്ങ് ഫോള്‍ഡബിളുകളില്‍ തരംഗമാകാന്‍ നില്‍ക്കുകയാണ്.

അതേസമയം സാംസങ്ങിന്റെ കുത്തകയെ മറികടക്കാന്‍ ട്രിപ്പിള്‍ ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണുകളാണ് വാവെയ് പുറത്തിറക്കുന്നത്. സാംസങ്ങ് എവിടെയാണോ നിര്‍ത്തിയത് അവിടെ വെച്ച് തുടങ്ങാനാണ് വാവെയുടെ തീരുമാനം. അടുത്ത വര്‍ഷം ട്രിപ്പിള്‍ ഫോള്‍ഡ് ഫോണ്‍ പുറത്തിക്കുമെന്നാണ് ട്രെന്‍ഡ് ഫോഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫോള്‍ഡബിള്‍ ഫോണ്‍ നിര്‍മിക്കുന്ന കാര്യത്തില്‍ വാവെയ്വളരെ മുന്നിലെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ കാര്യങ്ങളും കൃത്യമായി തന്നെ നടക്കുന്നുണ്ട്. ഈ വര്‍ഷം അവസാനം തന്നെ ട്രിപ്പിള്‍ ഫോള്‍ഡ് പുറത്തിറക്കാനായിരുന്നു വാവെയ് തീരുമാനിച്ചത്. എന്നാല്‍ വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടന്നില്ല. ക്യാമറയില്‍ അടക്കം ഇവ സാംസങ്ങിന്റെ മുന്നിലെത്തുമെന്നാണ് സൂചന.
ട്രിപ്പിള്‍ ഫോള്‍ഡ് ക്യാമറ വിപണിയില്‍ എത്തിക്കുന്ന ആദ്യ കമ്പനിയായും വാവെയ് മാറാനുള്ള സാധ്യത മുന്നിലുണ്ട്. സാംസങ്ങ് ട്രിപ്പിള്‍ ഫോള്‍ഡ് പുറത്തിറക്കുമോ എന്ന് മാത്രമാണ് അറിയാനുള്ളത്. 2024ല്‍ സാംസങ്ങ് വേറെയും ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കാനാണ് സാധ്യത. മിഡ് റേഞ്ചിലുള്ള വില കുറവുള്ള ഗ്യാലക്‌സി ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കാന്‍ സാംസങ്ങ് ശ്രമിക്കുന്നുണ്ട്.
നിലവിലുള്ള മോഡലുകളെ വ്യാപകമാക്കുന്നതിലും കൂടുതല്‍ മുന്‍ഗണന സാംസങ്ങ് നല്‍കുന്നതും ഇക്കാര്യത്തിലാണ്. കൈയ്യിലൊതുങ്ങുന്ന, ചെലവ് കുറഞ്ഞ ഫോള്‍ഡബിള്‍ ഫോണുകള്‍ വിപണിയിലിറക്കിയാല്‍ അതിന്റെ ഡിമാന്‍ഡ് വന്‍ തോതില്‍ വര്‍ധിക്കുമെന്ന് സാംസങ്ങിന് ഉറപ്പാണ്. അതേസമയം ഇവിടെ സാംസങ്ങിനുള്ള ഗുണം വാവെയുമായി ഇവര്‍ നേരിട്ട് ഏറ്റുമുട്ടുന്നില്ല എന്നതാണ്.
ചൈനയിലെ ഭീമനായ വാവെയ് പക്ഷേ ആഗോള തലത്തില്‍ നാമമാത്രമായ സാന്നിധ്യമാണ്. ചൈനയില്‍ പക്ഷേ അവര്‍ ഐഫോണ്‍ പതിനഞ്ച് സീരീസുകളെ തൂക്കിയെറിഞ്ഞു. വില്‍പ്പനയില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് ഈ ഫോണ്‍. നിലവില്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച ക്യാമറയും വാവെയ് ഫോണിലാണ്. സാംസങ്ങ് ആഗോള തലത്തില്‍ തന്നെ ഇപ്പോള്‍ തരംഗമാണ്. ചൈനയില്‍ സാംസങ്ങ് ഉണ്ടെങ്കില്‍ വാവെയുടെ മാര്‍ക്കറ്റിന്റെ അത്രയില്ല. നിലവിലെ മോഡലുകള്‍ തന്നെ അവിടെ പുറത്തിറക്കാനാണ് സാധ്യത. വാവെയ് ഫോള്‍ഡബിള്‍ വരുന്നതോടെ ചൈനയിലെ മാര്‍ക്കറ്റ് സാംസങ്ങിന് നഷ്ടമായേക്കും.












Click it and Unblock the Notifications