Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിള്‍ ഐഫോണിന്റെ വില കേട്ട് ഞെട്ടി ടെക്കികള്‍; ഫെരാരിയേക്കാള്‍ വില, ഞെട്ടിക്കും

മുംബൈ: ഒരു ഐഫോണിന് എന്ത് വില വരും. പല മോഡലുകള്‍ക്ക് പല വിലയാണ് അല്ലേ. ഒരു ലക്ഷത്തിന് മുകളില്‍ വില വരാറുണ്ട്. പക്ഷേ ഇതിനെയെല്ലാം മറികടക്കുന്നതാണ് പുതിയ ഐഫോണിന്റെ വില. സ്‌പെഷ്യല്‍ എഡിഷന്‍ ഫോണാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ആപ്പിള്‍ ഐഫോണിന്റെ 14 പ്രോയാണിത്.

ലോകത്തെ തന്നെ ഏറ്റവും വിലയേറിയ ഫോണായി ഇത് മാറിയിരിക്കുന്നത്. അഞ്ച് കോടി രൂപയാണ് ഇതിന്റെ വില. ഫെരാരി എഫ്8ന് ഇന്ത്യയില്‍ ഉള്ളതിനേക്കാള്‍ വിലയാണ് ഈ ഐഫോണിന് ആപ്പിള്‍ ഈടാക്കുന്നത്. വജ്രത്തില്‍ പൊതിഞ്ഞാണ് ഈ ഫോണ്‍ ഉള്ളത്. റഷ്യന്‍ കമ്പനി കാവിയറാണ് ഇതില്‍ വജ്രങ്ങള്‍ പതിപ്പിക്കുന്നത്.കാവിയറാണ് ഐഫോണ്‍ 14 പ്രോ മാക്‌സിന്റെ സ്‌പെഷ്യല്‍ തയ്യാറാകുന്നത്. ബ്രിട്ടീഷ് ജ്വല്ലറി ബ്രാന്‍ഡായ ഗ്രാഫിന്റെയും സഹകരണം ഇക്കാര്യത്തിലുണ്ട്.

apple-iphone

അപൂര്‍വമാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ വാച്ചുകള്‍. ഇന്ന് ലോകത്ത് ആകെ വെറും മൂന്നെണ്ണാണ് ഈ വാച്ചുകള്‍ ഉള്ളത്. അതുകൊണ്ട് വിലയും കുറച്ച് സ്‌പെഷ്യലാണ്. ഈ ഐഫോണിന്റെ പിന്‍ഭാഗത്താകെ പ്ലാറ്റിനവും, വെളുത്ത സ്വര്‍ണ പതക്കവും പതിപ്പിച്ചിരിക്കുകയാണ്. ഒപ്പം വട്ടത്തിലുള്ള മാര്‍ക്വിസ് രത്‌നങ്ങളും പതിപ്പിച്ചിട്ടുണ്ട്. ഈ വജ്രങ്ങള്‍ക്ക് 62 ലക്ഷം രൂപയാണ് വില. ബ്ലാക്ക്‌പ്ലേറ്റ് നിര്‍മിച്ചിരിക്കുന്നത് 18 ക്യാരറ്റ് വൈറ്റ് ഗോള്‍ഡ് കൊണ്ടാണ്. മൊത്തം 570 വജ്രങ്ങള്‍ ഇതില്‍ നിരന്ന് നില്‍ക്കുന്നുണ്ട്.

അപൂര്‍വമായ ലോഹങ്ങളും, മൊത്തത്തില്‍ വജ്രങ്ങളാല്‍ അണിയിച്ചൊരുക്കുകയും ചെയ്തത് കൊണ്ടാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ ഐഫോണിന് ഇത്ര വില. അതുകൊണ്ട് ആഢംബര പ്രിയര്‍ക്കോ കോടീശ്വരന്മാര്‍ക്കോ മാത്രമേ ഈ ഐഫോണ്‍ സ്വന്തമാക്കാനാവൂ. അതേസമയം ഇനി ഈ ഫോണ്‍ വാങ്ങാന്‍ ഉദ്ദേശമുണ്ടെങ്കിലും അത്ര പെട്ടെന്ന് നടക്കില്ല. നിരവധി പേര്‍ ഇത് വാങ്ങുന്നതിന് താല്‍പര്യം അറിയിച്ചതാണ്. പക്ഷേ എണ്ണത്തില്‍ വളരെ കുറവായ ഈ ഐഫോണ്‍ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.

കാവിയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതിന്റെ വില്‍പ്പന നടക്കുന്നുണ്ട്. ഈ ഐഫോണിന്റെ എല്ലാ വിവരങ്ങളും സൈറ്റില്‍ ലഭ്യമാണ്.അതേസമയം അഞ്ച് കോടിയുടെ ഈ ഫോണിന് ഒരു വര്‍ഷത്തെ ഗ്യാരന്റിയും കാവിയര്‍ നല്‍കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഐഫോണിന്റെ ചെലവേറിയ ഫോണുകളിലൊന്നാണ് ഐഫോണ്‍ 14 പ്രോ മാക്‌സ്. 128 ജിബി വേരിയന്റിന് 1.39 ലക്ഷം രൂപയാണ് വില. ഏറ്റവും അടുത്ത പുറത്തിറക്കിയ ഐഫോണ്‍ മോഡലാണിത്.

അടുത്ത വര്‍ഷം ഐഫോണ്‍ 15 സീരീസും ആപ്പിള്‍ പുറത്തിറക്കുന്നുണ്ട്. ഇതിന്റെ വില ഏറ്റവും ഉയര്‍ന്നതായിരിക്കുമെന്ന് ആപ്പിള്‍ സൂചന നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ അടക്കം ഇന്‍സ്റ്റന്റ് ഹിറ്റാണ് ഈ ഫോണുകള്‍. ആപ്പിളിന്റെ മിഡ് റേഞ്ച് ഫോണുകളും ഇന്ത്യക്കായി പ്രത്യേകം പുറത്തിറക്കുന്നുണ്ട്. എന്നാല്‍ ഹൈ എന്‍ഡ് ഐഫോണ്‍ തന്നെയാണ് ഏറ്റവും ജനപ്രിയം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+