ആപ്പിള്‍ ഐഫോണ്‍ 15 തൊട്ടാല്‍ കൈപ്പൊള്ളും, ഗ്യാലക്‌സി വാങ്ങിയാല്‍ ലാഭം, സാംസങ്ങിന് കോളടിച്ചേക്കും
വിലയെന്ന് പറഞ്ഞാല്‍, ഒടുക്കത്തെ വിലയാണ്. പറഞ്ഞ് വരുന്നത് ഐഫോണ്‍ 15 സീരീസിനെ കുറിച്ചാണ്. ഞെട്ടിക്കുന്ന വിലയാണ് ഇന്ത്യയില്‍ അടക്കം ഐഫോണ്‍ പ്രൊ മാക്‌സിന് അടക്കം ഉള്ളത്. 1,59990 രൂപയാണ് പ്രൊ മാക്‌സിന് ഇ ന്ത്യയില്‍ വില. യുഎസ്സില്‍ 1199 ഡോളറാണ് പ്രൊ മാക്‌സിന്റെ വില. എന്നാല്‍ ഇന്ത്യയില്‍ 1928 ഡോളറാണ് ഇതിനായി നല്‍കേണ്ടി വരുന്നത്.
നിങ്ങളുടെ പോക്കറ്റ് കീറും ഐഫോണിന്റെ പുതിയ മോഡല്‍ വാങ്ങിയാല്‍ എന്ന് ഉറപ്പാണ്. തീര്‍ച്ചയായും ഫീച്ചറുകളുടെ കാര്യത്തില്‍ ഗ്യാലക്‌സി സീരീസുകള്‍ ഒട്ടും പിന്നില്‍ അല്ല. തുകയാണെങ്കില്‍ ഇതിലും കുറവാണ്. തീര്‍ച്ചയായും ഐഫോണ്‍ 15 പ്രൊ മാക്‌സ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ രണ്ടാമതൊന്ന് ആലോചിക്കുമെന്ന് ഉറപ്പാണ്. ഗ്യാലക്‌സി സെഡ് ഫോള്‍ഡ് ഫൈവിന്റെ മുകളിലാണ് ഐഫോണ്‍ പ്രൊ മാക്‌സിന്റെ വില. ഐഫോണ്‍ ആരാധകര്‍ പോലും വില കേട്ട് ഞെട്ടിയിരിക്കുകയാണ്.

സെഡ് ഫോള്‍ഡ് ഇന്ത്യയിലെ പ്രിയപ്പെട്ട ഫോള്‍ഡബിള്‍ ഫോണുകളിലൊന്നാണ്. 1,54990 ആണ് സെഡ് ഫോള്‍ഡിന്റെ ഇന്ത്യയിലെ വില. 256 ജിബി സ്‌റ്റോറേജാണ് ഇതിനുള്ളത്. പുതിയ ഐഫോണ്‍ വാങ്ങുന്നതിന് മുമ്പ് മറ്റ് ഫോണുകളുടെ വില കൂടി ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഇന്ത്യയിലാണ് ഈ സീരീസിന് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത്. യൂറോപ്പ്യന്‍ രാജ്യങ്ങളായ ജര്‍മനിയിലും, നെതര്‍ലന്‍ഡ്‌സിലുമെല്ലാം വെറും 1500 യൂറോ മാത്രമാണ് ഐഫോണ്‍ 15 പ്രൊയ്ക്ക് നല്‍കേണ്ടത്.
ഇന്ത്യയിലുള്ളവര്‍ സെഡ് ഫോള്‍ഡ് 5 വാങ്ങുന്നതായിരിക്കും ഏറ്റവും നല്ലത് എന്ന് വ്യക്തം.അതേസമയം സാംസങ്ങ് ഐഫോണ്‍ 15ന്റെ കടുത്ത വിലയെ തുടര്‍ന്ന് ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്ന ടെക്ക് പ്രേമികളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഫ്‌ളാഷ് ഡീലുകളിലൂടെ വലിയ ഡിസ്‌കൗണ്ടുകളാണ് കമ്പനി നല്‍കുന്നത്. ഗ്യാലക്‌സി സെഡ് ഫ്‌ളിപ്പ് ഫൈവിനാണ് ഓഫര്‍ നല്‍കുന്നത്.
66 ശതമാനം വരെ ഡിസ്‌കൗണ്ട് ലിക്കുന്നുണ്ട്. ഗ്യാലക്‌സി സീരീസിലെ തന്നെ ഏതെങ്കിലും ഫോണുമായി എക്‌സ്‌ചേഞ്ച് ഉണ്ടെങ്കില്‍ വലിയ ഓഫറുകളും സാംസങ്ങിന്റെ തന്നെ വെബ്‌സൈറ്റില്‍ ലഭ്യമാവും. ഐഫോണിന്റെ പുതിയ പതിപ്പ് ഇറങ്ങിയപ്പോള്‍ തന്നെ സാംസങ്ങ് ആ മോഡലിനെ ട്രോളിയിരുന്നു. ഇതില്‍ നിന്ന് തന്നെ ഇരുവരും തമ്മിലുള്ള മത്സരം പരസ്യമായിരുന്നു.
സാംസങ്ങ് നേരത്തെ ഫോള്‍ബിള്‍ ഫോണ്‍ ഇല്ലാത്തതിന് ആപ്പിളിനെ പരിഹസിച്ചിരുന്നു. ഇപ്പോഴത്തെ ട്രോള്‍ യുഎസ്ബി സി പോര്‍ട്ടിന്റെ പേരിലാണ്. ഐഫോണ്‍ ഇപ്പോഴും പഴയ ചാര്‍ജിംഗ് സ്ലോട്ടാണ് ഉപയോഗിക്കുന്നത്. നിരവധി പുതിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ചാര്‍ജറില്‍ ഇപ്പോഴും ബേസിക്കായ കാര്യങ്ങളാണ് ഐഫോണിനുള്ളത്.
കരുത്തുറ്റ പ്രൊസസറാണ് പുതിയ ഐഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ക്യാമറയുടെ കാര്യത്തിലും സാംസങ്ങിന്റെ എസ്23യെ കവച്ചുവെക്കുന്ന പ്രകടനമാണ് 15 പ്രൊയില്‍ നിന്നുണ്ടായിരിക്കുന്നത്. മികച്ച ബാറ്ററി ലൈഫും ഐഫോണിന് ലഭിക്കുന്നുണ്ട്. എന്നാല്‍ എസ്24 വരുന്നതോടെ ഇതിനെ മറികടക്കാന്‍ സാധ്യത ഏറെയാണ്.












Click it and Unblock the Notifications