Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ ആപ്പിളിന്റെ കുതിപ്പ്, സാംസങ്ങിന്റെ മുകളില്‍ വളര്‍ച്ച, ഒന്നാം സ്ഥാനം പക്ഷേ ഇവര്‍ക്ക്

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വമ്പന്‍ കുതിപ്പുമായി ആപ്പിള്‍. സാംസങ്ങിനെ അടക്കം പിന്തള്ളിയാണ് ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വമ്പന്‍ വളര്‍ച്ച ആപ്പിള്‍ രേഖപ്പെടുത്തിയത്. ഐഫോണുകളുടെ പുത്തന്‍ ലോഞ്ചും ആപ്പിളിന്റെ വളര്‍ച്ചയ്ക്ക് കാരണമായെന്ന് പറയാം. ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഷിപ്പ്‌മെന്റുകളില്‍ കാര്യമായ വളര്‍ച്ച രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് ആപ്പിള്‍ പക്ഷേ നേട്ടമുണ്ടാക്കിയിരിക്കുന്നത്.

കഴിഞ്ഞ നാല് പാദത്തിലായി സ്മാര്‍ട്ട്‌ഫോണ്‍ ഷിപ്പ്‌മെന്റുകളില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഉത്സവ സീസണില്‍ സ്മാര്‍ട്ടഫോണ്‍ വിപണി തിരിച്ചുവന്നിരുന്നു. ഐഫോണ്‍ പതിനഞ്ചും, പതിനാലും വന്‍ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. അതേസമയം സ്മാര്‍ട്ട്‌ഫോണ്‍ വിപണി പതിയെ വളര്‍ച്ച കൈവരിച്ച് കൊണ്ടിരിക്കുകയാണ്. ദീപാവലി സീസണ്‍ അടക്കം ഈ മേഖലയ്ക്ക് പോസിറ്റീവായ മാറ്റങ്ങളാണ് വില്‍പ്പനയില്‍ കൊണ്ടുവന്നിരിക്കുന്നത്.

apple-iphone

വരുന്ന സാമ്പത്തിക പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി വളര്‍ച്ച കൈവരിക്കുമെന്ന് ഉറപ്പാണ്. കാരണം ഡിമാന്‍ഡ്വന്‍ തോതില്‍ വര്‍ധിച്ചിരിക്കുകയാണെന്ന് സീനിയര്‍ അനലിസ്റ്റായ ശില്‍പ്പി ജെയിന്‍ പറയുന്നു. 5ജി അപ്‌ഗ്രേഡുകള്‍ അതിവേഗം നടക്കുന്നതും ഗുണം ചെയ്യും. പക്ഷേ ഇതിനിടയില്‍ ആപ്പിള്‍ ഉണ്ടാക്കിയ വളര്‍ച്ച ഏറ്റവും ഉയര്‍ന്നതാണ്. ഇന്ത്യയിലെ മാര്‍ക്കറ്റ് ഷെയര്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് അവര്‍.

34 ശതമാനത്തിന്റെ വളര്‍ച്ചയാണ് ആപ്പിളിന്റെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.ഈ വര്‍ഷത്തിന്റെ മൂന്നാം പാദം ആപ്പിളിന്റെ ഏറ്റവും മികച്ച വില്‍പ്പന ഇന്ത്യയില്‍ നടന്ന കാലയളവാണ്. 2,5 മില്യണ്‍ യൂണിറ്റ് ഐഫോണുകളാണ് വിറ്റുപോയത്. ആപ്പിളിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ മാര്‍ക്കറ്റായി ഇന്ത്യ മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ പ്രീമിയം ഫോണ്‍ വിപണി വളര്‍ച്ച നേടിയ അതേ ഘട്ടത്തിലാണ് ആപ്പിളിന്റെ വളര്‍ച്ചയും സംഭവിച്ചിരിക്കുകയാണ്.

മികച്ച ഡിവെസുകളും, അതോടൊപ്പം ഫിനാന്‍സിംഗ് ഓഫറുകളും ആപ്പിളിനെ സഹായിച്ചുവെന്നാണ് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഒന്നാം സ്ഥാനത്ത് സാംസങ്ങ് തന്നെയാണ്. എന്നാല്‍ മാര്‍ക്കറ്റ് ഷെയറില്‍ അവര്‍ തിരിച്ചടി ഉണ്ടായിട്ടുണ്ട്. മൂന്നാം പാദത്തില്‍ സാംസങ്ങിന്റെ മാര്‍ക്കറ്റ് ഷെയര്‍ 19.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 17.2 അവരുടെ മാര്‍ക്കറ്റ് ഷെയര്‍. അതേസമയം സാംസങ്ങിന്റെ ഗ്യാലക്‌സി എ സീരീസും, ഗ്യാലക്‌സ് എം സീരീസും നല്ല രീതിയില്‍ വിറ്റുപോയിട്ടുണ്ട്.

അതേസമയം ഓഫ്‌ലൈന്‍ വഴി അഗ്രസീവായിട്ടുള്ള സെയിലും, ഇന്‍സെന്റീവുകളും, മികച്ച ഓഫറുകളും, അതുപോലെ പ്രീമിയം ഫോണുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും സാംസങ്ങിന് വീണ്ടും നേട്ടമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് പറയുന്നത്. അതേസമയം മൂന്നാം സ്ഥാനത്ത് ഷവോമിയാണ്. ഇവര്‍ക്കും ഇടിവുണ്ടായെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്. 16.6 ശതമാനമാണ് ഇടിവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+