Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണിന്റെ 16 സീരീസ് എത്തുന്നു, ഗ്യാലക്‌സി എസ്24നെ കടത്തിവെട്ടും, മാരക ഫീച്ചറുകള്‍

ആപ്പിളിന്റെ ഐഫോണ്‍ 15 സീരീസ് ലോകവ്യാപകമായി തരംഗമായി കൊണ്ടിരിക്കുകയാണ്. സാംസങ്ങുമായുള്ള മത്സരത്തില്‍ വളരെ മുന്നിലെത്തിയിരിക്കുകയാണ് അവര്‍. എന്നാല്‍ അടുത്ത വെല്ലുവിളിയായി എസ്24 അവരുടെ മുന്നിലുണ്ട്. പക്ഷേ സാംസങ്ങ് തങ്ങളുടെ ഫ്‌ളാഗ്ഷിപ്പുകളിലെ രാജാവിനെ അടുത്ത വര്‍ഷം പുറത്തിറക്കാന്‍ പോവുകയാണ്. എസ്24ന്റെ എല്ലാ ഫീച്ചറിനെയും കടത്തിവെട്ടുന്ന ഫീച്ചറുകളാണ് ഐഫോണ്‍ 16 സീരീസുകളില്‍ ആപ്പിള്‍ ഒരുക്കിവെച്ചിരിക്കുന്നത്.

ഐഫോണ്‍ 16, 16 പ്രൊ മോഡലുകളാണ് പുറത്തിറക്കുക. അടുത്ത വര്‍ഷം സെപ്റ്റംബറിലാണ് ഇതിന്റെ റിലീസ്. അതായത് ഐഫോണ്‍ 15 സീരീസ് ഇറങ്ങി കൃത്യം ഒരു വര്‍ഷം പിന്നിടുമ്പോള്‍ പുതിയവ മാര്‍ക്കറ്റിലെത്തും. ഐഫോണ്‍ 16 പ്ലസിനടക്കം കൂടുതല്‍ മികച്ച സ്‌റ്റോറേജാണ് ആപ്പിള്‍ ഒരുക്കുന്നത്. പ്രൊ മാക്‌സ് വേര്‍ഷനും പുറത്തിറങ്ങുന്നുണ്ട്. ഇതുവരെ ഒരു ഡിവൈസിനും ലഭിക്കാത്ത ക്യാമറാ അപ്‌ഗ്രേഡുകളുമായിട്ടാണ് ഐഫോണ്‍ 16 സീരീസ് വരുന്നതെന്നാണ് റിപ്പോര്‍ട്ട്.

iphone-16-series

അതുപോലെ തന്നെ വിലയും വര്‍ധിച്ചേക്കും. ഐഫോണ്‍ പതിനാറിന്റെ ലോഞ്ചിനായി പ്രത്യേക ചടങ്ങ് തന്നെ ആപ്പിള്‍ ഒരുക്കും. അതുപോലെ ലോഞ്ച് കഴിഞ്ഞ് ഒന്നോ രണ്ടോ ആഴ്ച്ചയ്ക്കുള്ളില്‍ ഇത് ഇതിന്റെ ഷിപ്പിംഗും ആരംഭിക്കും. അടുത്ത വര്‍ഷം ഒക്ടോബറിനുള്ളില്‍ ഓര്‍ഡര്‍ ചെയ്യുന്ന പുതിയ സീരീസ് നിങ്ങളുടെ കൈകളിലെത്തും. സ്‌ക്രീനിലും ഡിസൈനിലും വലിയ മാറ്റങ്ങളാണ് ഐഫോണ്‍ പതിനാറിനായി ആപ്പിള്‍ ഒരുക്കുന്നത്.

6.3 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐഫോണ്‍ 16 പ്രൊ ഓഫര്‍ ചെയ്യുന്നത്. 6.9 ഇഞ്ച് പാനല്‍ ഐഫോണ്‍ 16 പ്രൊ മാക്‌സിനായി ആപ്പിള്‍ നല്‍കും. ഐഫോണ്‍ 16, 16 പ്ലസ് എന്നീ മോഡലുകള്‍ക്ക് സ്‌ക്രീന്‍ സൈസില്‍ മാറ്റമുണ്ടാകില്ല. ഐഫോണ്‍ പതിനഞ്ചിന്റെ അതേ ഡിസ്‌പ്ലേ സൈസില്‍ തന്നെയാണ് ഈ രണ്ട് മോഡലും ലഭ്യമാവുക. 6.1 ഇഞ്ച്, 6.7 ഇഞ്ച് എന്നിങ്ങനെയായിരിക്കും സൈസുകള്‍.

റോസ് യങ്ങ് എന്ന ടെക് വിദഗ്ധനാണ് നേരത്തെ ആപ്പിള്‍ 16 സീരീസിലെ പ്രൊ മോഡലുകള്‍ക്ക് വമ്പന്‍ സ്‌ക്രീനുണ്ടാവുമെന്ന് ആദ്യമായി പുറത്തുവിട്ടത്. എന്നാല്‍ ഇത് കൃത്യം വിവരമായിരുന്നില്ല. പക്ഷേ ഏകദേശം ശരിയായിരുന്നു. 16 സീരീസിന്റെ ക്യാമറയും ലോകോത്തരമായിരിക്കും. 15 പ്രൊ മാക്‌സില്‍ ടെട്ര പ്രിസം എന്ന ഓപ്ഷന്‍ ഐഫോണ്‍ അവരിപ്പിച്ചിരുന്നു. ഇത് പുതിയ സൂം ലെന്‍സാണ്. ഇതിന് ടെലിഫോട്ടോ മികവുണ്ടാവും. ഫോണിലെ സ്‌പേസ് ഇത് അപഹരിക്കുകയുമില്ല.

പ്രൊ മാക്‌സിന്റെ ഒപ്ടിക്കല്‍ സൂം ത്രീ എക്‌സില്‍ നിന്ന് ഫൈവ് എക്‌സിലേക്ക് വര്‍ധിക്കാനും ഇത് കാരണമാകും. ചിത്രങ്ങള്‍ കൂടുതല്‍ മികവ് ഇതിലൂടെ ലഭിക്കും. ഐഫോണ്‍ 16 പ്രൊ, പ്രൊ മാക്‌സ് എന്നിവയ്ക്ക് പുതിയ ടെട്ര പ്രിസം ടെലിഫോട്ടോ ക്യാമറയുണ്ടാവും. 48 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡി ക്യാമറ ഇതിനുണ്ടാവും. ഒപ്പം മികച്ച ക്വാളിറ്റിയും ചിത്രത്തിന് ഉറപ്പാക്കും. 12 എംപി അള്‍ട്രാ വൈഡ് ക്യാമറയും ഇതിനൊപ്പം വരും. ലാന്‍ഡ്‌സ്‌കേപ്പ് ചിത്രങ്ങളെടുക്കാന്‍ ഈ ക്യാമറ സഹായിക്കും. റിയര്‍ ക്യാമറകളില്‍ അപ്‌ഗ്രേഡുകളും ഇതിനൊപ്പം പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+