Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിള്‍ ഐഫോണ്‍ പതിനാലിന് മെഗാ ഡിസ്‌കൗണ്ട്, 15999 രൂപ മാത്രം, ഓഫര്‍ ലഭ്യമാവുക ഇങ്ങനെ

ഓഫറുകളുടെ പെരുമഴയാണ് ഇപ്പോള്‍ ആപ്പിള്‍ ഐഫോണുകള്‍ക്ക്. ഫ്‌ളിപ്പ്കാര്‍ട്ടിലെ ഓഫറുകള്‍ കേട്ടാല്‍ ആരും ഞെട്ടിപ്പോകും. ഒക്ടോബര്‍ എട്ടിനാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡേയ്‌സ് ആരംഭിക്കുന്നത്. എന്നാല്‍ പ്ലസ് മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്ക് നേരത്തെ തന്നെ ഈ ഓഫറുകളെല്ലാം ലഭ്യമാവും. ഐഫോണ്‍ 14 സീരീസ് 15999 രൂപയ്ക്ക് ലഭ്യമാകുന്നതാണ് ഏറ്റവും വലിയ വിലക്കുറവ്. എന്നാല്‍ ഇതിന് ചില നിബന്ധനകളുമുണ്ട്.

ഒക്ടോബര്‍ എട്ട് മുതല്‍ 15 വരെയാണ് ബിഗ് ബില്യണ്‍ ഡേയ്‌സ് നടക്കുന്നത്. ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇതിന് മുമ്പ് ഐഫോണുകള്‍ ലഭ്യമായിട്ടില്ല. ഐഫോണ്‍ പതിനാലിന് 69000 രൂപയാണ് വില. ഇതിന് സാധാരണ ഡിസ്‌കൗണ്ടിലൂടെ 52999 രൂപയ്ക്ക് ലഭിക്കും. അതേസമയം ഫ്‌ളിപ്പ്കാര്‍ട്ട് അവരുടെ ഡിസ്‌കൗണ്ട് കൂടുതല്‍ വലുതാക്കിയിരിക്കുകയാണ്. ചില നിബന്ധനകള്‍ പാലിച്ചാല്‍ ഇന്ത്യയിലുള്ളവര്‍ക്ക് വമ്പന്‍ വിലക്കുറവില്‍ ഈ ഫോണ്‍ ലഭിക്കും.

iphone-14

മൂന്ന് ചലഞ്ചുകളാണ് ഇതിനായി ഫ്‌ളിപ്പ്കാര്‍ട്ട്‌നല്‍കിയിരിക്കുന്നത്. അങ്ങനെ ചെയ്താല്‍ മൂവായിരം രൂപ വീണ്ടും കുറയും. അതിനായി ഈ വെല്ലുവിളികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കണം. ഇതിനായി ബില്‍ബോര്‍ഡുകളാണ് നല്‍കിയിരിക്കുന്നത്. ആദ്യത്തേതില്‍ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം കാണാന്‍ നിങ്ങളുടെ മുതലാളി അവധി തന്നാല്‍ ഐഫോണ്‍ പതിനാലിന്റെ വില 4000 രൂപ കുറയുമെന്നാണ് ഉള്ളത്. രണ്ടാമത്തേത് ഒരു ബാനറാണ്. ഈ സിഗ്നലില്‍ ആരും ഹോണ്‍ അടിച്ചില്ലെങ്കില്‍ മൂവായിരം രൂപ കുറയുമെന്നാണ് പറയുന്നത്.

മൂന്നാമത്തേത് സ്‌പൈസ് ജെറ്റുമായി ചേര്‍ന്നിട്ടുള്ള ഒരു ഫ്‌ളൈറ്റ് അനൗണ്‍സ്‌മെന്റാണ്. വിമാനം ലാന്‍ഡ് ചെയ്ത ശേഷവും സീറ്റുകളില്‍ ഇരിക്കുന്ന യാത്രക്കാര്‍ക്ക് മൂവായിരം രൂപ ഐഫോണ്‍ പതിനാല് വാങ്ങുമ്പോള്‍ കുറയുമെന്നാണ് ഇതില്‍ പറയുന്നത്. ഈ മൂന്ന് ചലഞ്ചുകളും പൂര്‍ത്തിയാക്കിയാല്‍ ഐഫോണ്‍ പതിനാലിന്റെ വില 49999 രൂപയായി കുറയുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് ഇന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ വിലയ്ക്കാണ് ആപ്പിള്‍ നല്‍കുന്നതെന്ന് അറിയിച്ചിരിക്കുകയാണ് ഫ്‌ളിപ്പ്കാര്‍ട്ട്.

എന്നാല്‍ വില ഇനിയും കുറയും. എക്‌സ്‌ചേഞ്ച് ഓഫര്‍ ധാരാളമുണ്ട്. നിങ്ങളുടെ കൈവശം ഐഫോണ്‍ 14 പ്രൊ മാക്‌സ് ഉണ്ടെന്ന് കരുതുക. ഈ പഴയ ഫോണ്‍ നല്‍കി പുതിയത് വാങ്ങുന്നതിനാണ് ഓഫര്‍ ലഭിക്കുക. പഴയ ഐഫോണ്‍ പതിനാലിന് 34000 രൂപയാണ് ഡിസ്‌കൗണ്ടായി ലഭിക്കുക. ഇതോടെ 15999 രൂപയ്ക്ക് നിങ്ങള്‍ക്ക് പുത്തന്‍ ഐഫോണ്‍ 14 ബിഗ് ബില്യണ്‍ ഡേയ്‌സില്‍ ലഭിക്കും.

അതേസമയം ആമസോണിലും ഐഫോണ്‍ 13, 14 മോഡലുകള്‍ക്ക് ഓഫറുകളുണ്ട്. ഐഫോണ്‍ പതിമൂന്നിന് 52499 രൂപയാണ് വില. പതിനാലിന് 61999 രൂപ വരും. 14 പ്ലസിന് 70999, 14 പ്രൊയ്ക്ക് 1,19990 രൂപ എന്നിങ്ങനെയാണ് വില. ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ പതിമൂന്നിന് 45999 രൂപയാണ് വില. ഐഫോണ്‍ 14 പ്ലസിന് 70999 രൂപയ്ക്ക് ലഭിക്കും.

ഇതിനൊപ്പം ബാങ്ക് ഓഫറുകളും, എക്‌സ്‌ചേഞ്ചും ചേരുന്നതോടെ ഇനിയും വില കുറയും. ആപ്പിള്‍ എയര്‍പോഡ്‌സ് പ്രൊയ്ക്കും വില കുറവുണ്ട്. 26900 രൂപയുടെ ഈ എയര്‍പോഡുകള്‍ 790 രൂപയ്ക്ക് ലഭ്യമാവും. 21990 രൂപയുടെ ഡിസ്‌കൗണ്ടാണ് ഉള്ളത്. പഴയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ചേഞ്ചിലൂടെയാണ് ഇത്രയും വില കുറയുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+