ആപ്പിളിനെ വീഴ്ത്തിയ ഭീമന്, വാവെയുടെ അടുത്ത ഫ്ളാഗ്ഷിപ്പ്, ക്യാമറയില്‍ ഐഫോണ്‍ തെറിക്കും
ഫ്ളാഗ്ഷിപ്പ് വിപണിയില്‍ ആപ്പിളിനെ മലര്‍ത്തിയടിച്ച വാവെയ് പുത്തന്‍ മോഡലുമായി വരുന്നു. ഫീച്ചറുകളില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടാവും, പുതിയ പ്രൊസസര്‍ തന്നെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കിരിന്‍ ചിപ്സെറ്റുകള്‍ തന്നെ വാവെയില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം വാവെയ് തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. വാവെയുടെ മേറ്റ് 60 സീരീസാണ് വരാന്‍ പോകുന്നത്.
ഇതിന് പുത്തന്‍ കിരിന്‍ 9000എസ് പ്ലാറ്റ്ഫോമായിരിക്കും ഉണ്ടാവും. കിരിന്‍ 8 സീരീസില്‍ വരുന്ന പ്രൊസസറായിരിക്കും ഇത്. പുതിയ ചിപ്പിനെ കിരിന്‍ 830 എന്നാണ് വാവെയ് വിശേഷിപ്പിക്കുന്നത്. നോവ പന്ത്രണ്ടിനൊപ്പം ഈ വര്‍ഷം അവസാനം ഇവ പുറത്തിറങ്ങുമെന്നാമ് ടിപ്സ്റ്റര്‍ പറയുന്നത്.നേരത്തെ തന്നെ ഇത്തരമൊരു ചിപ്സെറ്റിനെ കുറിച്ച് അണിയറയില്‍ സംസാരമുണ്ടായിരുന്നു. ഇതിനോടകം പുറത്തുവന്ന പോസ്റ്ററുകളിലെല്ലാം നോവ 12, 12 പ്രൊ എന്നീ മോഡലുകളെ കുറിച്ച് സൂചനയുണ്ടായിരുന്നു.

വാനില മോഡലിനായിരിക്കും കിരിന്‍ 830 ചിപ് ലഭ്യമാവുകയെന്നായിരുന്നു റിപ്പോര്‍ട്ട്. ട്രിപ്പിള്‍ ക്യാമറയിലാണ് ഇവ വരുന്നത്. റിയര്‍ ക്യാമറയാണ് ട്രിപ്പിളില്‍ വരുന്നത്. 60 മെഗാ പിക്സല്‍ സെല്‍ഫി ഷൂട്ടറും ഫ്രണ്ട് ക്യാമറയിലുണ്ടാവും. 88 വാട്ട് ചാര്‍ജിംഗും ഇതിനുണ്ട്. സ്നാപ്ഡ്രാഗണ്‍ 778ജി, സ്നാപ്ഡ്രാഗണ്‍ 870 എന്നിവയ്ക്കൊപ്പം നില്ക്കുന്ന പ്രകടനമായിരിക്കും ഈ ചിപ്പിനുണ്ടാവും. എന്നാല്‍ യുഎസ്സുമായുള്ള പ്രശ്നങ്ങള്‍ കാരണം ചിപ്സെറ്റ് ആര് നിര്‍മിക്കുമെന്ന ആശങ്ക വാവെയ്ക്കുണ്ട്.
നോവ 12 പ്രൊയുടേത് രണ്ട് 50 മെഗാപിക്സല്‍ സെന്‍സറുകളും, മറ്റൊന്ന് 12 എംപി സെന്സറുമായിരിക്കുമെന്നാണ് സൂചന. സാറ്റലൈറ്റ് മെസേജിംഗ് ഫംഗ്ഷനും ഇതോടൊപ്പം നല്‍കുന്നുണ്ട്. സാറ്റലൈറ്റ് വഴി യൂസര്‍മാര്‍ മെസേജുകള്‍ അയക്കാനും, അതുപോലെ സ്വീകരിക്കാനും ഈ ഓപ്ഷനിലൂടെ സാധിക്കും. 4800 എംഎഎച്ച് ബാറ്ററിയും വാവെയ് നോവ പന്ത്രണ്ട് നല്‍കുന്നുണ്ട്. 88 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗും ഇതോടൊപ്പം ലഭ്യമാക്കും.
പ്രൊ മോഡലിന് 100 വാട്ട് ഫാസ്റ്റ് ചാര്ജിംഗുണ്ടാവും. നേരത്തെ വാവെയ് പുറത്തിറക്കിയ നോവ പതിനൊന്ന് ചൈനയില്‍ ഹിറ്റായിരുന്നു. അതിന് പിന്തുടര്ച്ചക്കാരനായിട്ടാണ് 12 സീരീസ് ഇറക്കുന്നത്. നോവ പതിനൊന്നിന് 29800 രൂപയാണ് വില. അതുപോലെ 11 പ്രൊയ്ക്ക് 41800 രൂപയും വരും.
അതേസമയം വാവെയുടെ തന്നെ മേറ്റ് 60 പ്രൊ ആണ് ഇപ്പോള്‍ ചൈനയില്‍ തരംഗമായിരിക്കുന്നത്. ഇത് മറ്റൊരു രാജ്യത്തും ലഭ്യമല്ല. അതുകൊണ്ട് തന്നെ പെര്‍ഫോമന്‍സില്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് മേറ്റ് 60 പ്രൊ. ആപ്പിളിന്റെ 15 പ്രൊ മാക്സാണ് ഇതിന് മുന്നില്‍ വീണിരിക്കുന്നത്. ആറ് ആഴ്ച്ചയ്ക്കുള്ളില്‍ മേറ്റ് 60 പ്രൊ 1.6 മില്യണ്‍ സ്മാര്‍ട്ട്ഫോണുകളാണ് വിറ്റുപോയിരിക്കുന്നത്.
എന്നാല്‍ വില്‍പ്പനയുടെ വേഗം ഒട്ടും കുറഞ്ഞിട്ടില്ല. ഐഫോണിന്റെ ആഗോള വിപണിക്ക് ഭീഷണിയില്ലെങ്കിലും ക്യാമറ റിപ്പോര്‍ട്ടില്‍ വാവെയ് ഐഫോണ്‍ പതിനഞ്ചിനെ വീഴ്ത്തുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ടാഴ്ച്ചയ്ക്കിടെ നാല് ലക്ഷം യൂണിറ്റുകളാണ് വിറ്റുപോയത്. ഇതേ കാലയളവിലാണ് ആപ്പിള്‍ പതിനഞ്ചും പുറത്തിറക്കിയത്. 4.5 ശതമാനമാണ് വില്‍പ്പനയില്‍ അവരുടെ ഇടിവ്. യുഎസ് ഫോണുകള്‍ക്കുള്ള മറുപടി കൂടിയാണ് വാവെയ് ഇതിലൂടെ നല്‍കിയത്. ഇത് തിരിച്ചടിയായിരിക്കുന്നത് ആപ്പിളിനാണ്.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications