Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിസ്‌കൗണ്ട് നിര്‍ത്താതെ ആപ്പിള്‍, ഫ്‌ളിപ്പ്കാര്‍ട്ടില്‍ അല്ല ആപ്പിള്‍ സ്റ്റോറില്‍, ഓഫറുകള്‍ ഇങ്ങനെ

ആപ്പിള്‍ അടുത്തൊന്നും ഡിസ്‌കൗണ്ടുകള്‍ അവസാനിപ്പിക്കുമെന്ന് തോന്നുന്നില്ല. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ് അവസാനിക്കുന്നതിന് പിന്നാലെ ഉത്സവ സീസണ്‍ ഡിസ്‌കൗണ്ട് വില്‍പ്പന ആരംഭിക്കുകയാണ് ആപ്പിള്‍. അവരുടെ ആപ്പിള്‍ സ്റ്റോറുകളില്‍ ഈ ഓഫറുകള്‍ ലഭ്യമാവും. സെപ്റ്റംബര്‍ പതിനഞ്ചിനാണ് സെയില്‍ ഇന്ത്യയില്‍ ആരംഭിക്കുന്നത്. ആപ്പിള്‍ ഐഫോണുകള്‍ക്ക് മാത്രമായിട്ടാവില്ല ഡിസ്‌കൗണ്ട് എന്ന് ഉറപ്പാാണ്.

ഐഫോണ്‍, മാക് ബുക്ക്, എയര്‍പോഡുകള്‍, ഐപാഡുകള്‍ എന്നിവയെല്ലാം വമ്പിച്ച വിലക്കുറവില്‍ ലഭിക്കാനാണ് സാധ്യത. അതേസമയം ഡിസ്‌കൗണ്ടുകള്‍ എങ്ങനെയാണെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ചിലത് പ്രതീക്ഷിക്കാവുന്നതാണ്. ആപ്പിളിന്റെ ഫെസ്റ്റീവ് സീസണ്‍ സെയില്‍ ഈ വര്‍ഷം അവര്‍ നല്‍കുന്ന ഏറ്റവും ഡിസ്‌കൗണ്ട് മേള കൂടിയാണ്. സാധാരണ ഈ കാലയളവില്‍ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വിലകുറവ് നല്‍കാറുണ്ട് ആപ്പിള്‍.

apple-iphone-offer

ഐഫോണ്‍ പതിനാലിന് വന്‍ ഡിസ്‌കൗണ്ട് ഉണ്ടാവും എന്നുറപ്പാണ്. മറ്റേത് ആപ്പിള്‍ പ്രൊഡക്ടുകളേക്കാള്‍ വില കുറയാനാണ് സാധ്യത. കാരണം ഈ ഐഫോണ്‍ അധികം വൈകാതെ ആപ്പിള്‍ സ്റ്റോറുകളില്‍ നിന്നും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നടക്കം നീക്കം ചെയ്യാന്‍ സാധ്യത കൂടുതലാണ്. ഐഫോണ്‍ പതിനഞ്ച് പുറത്തിറങ്ങിയതോടെ ഐഫോണ്‍ പതിനാല് പിന്‍വലിക്കുന്നതായി ആപ്പിള്‍ പറഞ്ഞിരുന്നു.

രണ്ട് ഫോണിനും സമാനമായ ഫീച്ചറുകളാണ് ഉള്ളത്. പെര്‍ഫോമന്‍സിലും ഐഫോണ്‍ പതിനാല് കരുത്തനാണ്. അതുകൊണ്ട് ആളുകള്‍ പതിനഞ്ചിനേക്കാള്‍ പ്രാധാന്യം പതിനാലിന് നല്‍കിയേക്കും. അതാണ് പിന്‍വലിക്കാന്‍ കാരണമാകുന്നതെന്നാണ് അഭ്യൂഹങ്ങള്‍. മുന്‍ വര്‍ഷങ്ങളില്‍ ആപ്പിള്‍ ഫോണ്‍ വാങ്ങുമ്പോള്‍ അതിനൊപ്പം സൗജന്യമായി എയര്‍പോഡുകളും നല്‍കാറുണ്ടായിരുന്നു.

ഇന്ത്യയിലെ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലാണ് സെയില്‍ ലഭ്യമാവുക. അതോടൊപ്പം മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലുള്ള രണ്ട് റീട്ടെയില്‍ സ്‌റ്റോറുകളില്‍ ഈ ഓഫര്‍ ലഭ്യമാകുമോ എന്ന് വ്യക്തമല്ല.കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് ആപ്പിള്‍ ഓഫര്‍ നല്‍കാനാണ് സാധ്യത. ഐഫോണ്‍ പതിനഞ്ച് സീരീസിന് വിലകുറയാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗിക്കാം. ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സ് അടക്കം കുറഞ്ഞ വിലയില്‍ ലഭ്യമായേക്കും. എം2 മാക്ബുക്ക് എയറിനും കിടിലന്‍ ഓഫറുകള്‍ വന്നേക്കും.

നേരത്തെയുള്ള ഉല്‍പ്പന്നങ്ങളായ ഐഫോണ്‍ പതിമൂന്ന്, 14, എം1 മാക്ബുക്ക് എയര്‍ എന്നിവയ്ക്കും ഓഫര്‍ ഉണ്ടാവുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഓഫറുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരിക്കില്ല ഈ സെയില്‍. മികച്ച എക്‌സ്‌ചേഞ്ച് ബോണസുകളും ആപ്പിള്‍ നല്‍കാന്‍ ഇടയുണ്ട്. ബാങ്ക് ഓഫറുകള്‍ കൂടി ചേരുമ്പോള്‍ ഏറ്റവും ചെലവ് കുറഞ്ഞ് ഐഫോണ്‍ അടക്കമുള്ളവ വാങ്ങാന്‍ സാധിക്കും.

ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് വമ്പന്‍ ഓഫറുകള്‍ ലഭിച്ചതിനാല്‍ അതേ മോഡലില്‍ തന്നെയുള്ള ഓഫറുകള്‍ക്കാവും ആപ്പിള്‍ ശ്രമിക്കുക. ബിഗ് ബില്യണ്‍ ഡേയ്‌സില്‍ ആപ്പിള്‍ പ്രൊഡക്ടുകള്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ഈ സെയില്‍ ഉപയോഗപ്പെടുത്താം. ഏത് ഫോണാണ് വാങ്ങേണ്ടതെന്ന് മാത്രം ആദ്യം തീരുമാനിച്ചുറപ്പിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. അതിവേഗം പ്രൊഡക്ടുകള്‍ വിറ്റുതീരാനുള്ള സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+