15 പ്രൊ തന്നെ വേണമെന്നില്ലേ? ഐഫോണുകള്‍ക്ക് ഇതാ കിടിലന്‍ ഓഫറുകള്‍, ഈ സീരീസിന് വന്‍ ഡിസ്‌കൗണ്ട്
ആപ്പിള്‍ ഐഫോണ്‍ 15 പ്രൊ സീരീസുകള്‍ മാര്‍ക്കറ്റില്‍ തരംഗം തീര്‍ത്ത് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആപ്പിളിന്റെ മറ്റ് സീരീസുകള്‍ക്കുള്ള ഡിമാന്‍ഡുകള്‍ ഒന്നും കുറഞ്ഞിട്ടില്ല. ഇപ്പോഴിതാ ഉപയോക്താക്കള്‍ വന്‍ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ് ആപ്പിള്‍. ഐഫോണ്‍ 13, 14 സീരീസുകള്‍ക്ക് ഇതുവരെ ലഭിക്കാത്ത ഡിസ്‌കൗണ്ടുകളാണ് ആപ്പിള്‍ നല്‍കിയിരിക്കുന്നത്.
ഫ്‌ളിപ്പ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ദിനങ്ങളും, ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും വരാനിരിക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ അത് ആരംഭിക്കും. അതിന്റെ ഭാഗമായിട്ടാണ് ഡിസ്‌കൗണ്ടുകള്‍ വരുന്നത്. ഇത്രയും വില കുറവില്‍ ഇനി ചിലപ്പോള്‍ ഈ രണ്ട് സീരീസുകളും ലഭിച്ചെന്ന് വരില്ല.

ഐഫോണ്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഐഫോണ്‍ പതിമൂന്നില്‍ തുടങ്ങാം. വെറുമൊരു ബജറ്റ് ഫോണിന്റെ വിലയാണ് ഇവയ്ക്ക് ആമസോണില്‍ ഇപ്പോഴുള്ളത്. 39999 രൂപയ്ക്ക് ആമസോണില്‍ ഐഫോണ്‍ പതിമൂന്ന് ലഭ്യമാവും. എസ്ബിഐയുടെ കാര്‍ഡിന്റെ ബാങ്ക് ഓഫറുകളും, എക്‌സ്‌ചേഞ്ച് ബോണസായി 3500 രൂപയും ലഭിക്കുന്നതോടെയാണ് ഈ തുകയ്ക്ക് ഐഫോണ്‍ 13 ലഭ്യമാവുക.
അതേസമയം കാര്‍ഡോ മറ്റ് എക്‌സ്‌ചേഞ്ച് ഓഫറുകളോ ഇല്ലാതെ 45999 രൂപയ്ക്കാണ് ഇവ ലഭ്യമാവുക. ഐഫോണ്‍ 13, 14 എന്നിവ ഫീച്ചറുകളില്‍ വലിയ വ്യത്യാസമുള്ളതല്ല. ക്യാമറയില്‍ മാത്രമാണ് കുറച്ച് വ്യത്യാസമുള്ളത്. 40000 രൂപയ്ക്കാണ് ഐഫോണ്‍ 13 വാങ്ങുന്നതെങ്കില്‍ അത് നല്ലൊരു ഓഫറാണ്. മികച്ച പെര്‍ഫോമന്‍സുള്ള ഫോണ്‍ നിങ്ങളുടെ കൈയ്യിലിരിക്കും. 45000 രൂപയിലേക്കാണ് പോകുന്നതെങ്കില്‍ തീര്‍ച്ചയായും ഐഫോണ്‍ 14 എടുക്കുന്നതാണ് നല്ല. കുറച്ച് പണം കൂടി എടുത്താല്‍ മാത്രം മതി.
ഐഫോണ്‍ പതിനാലില്‍ മികച്ച സിനിമാറ്റിക് മോഡ് ലഭ്യമാണ്. ഇതാണ് പ്രധാന വ്യത്യാസങ്ങളിലൊന്ന്. ഐഫോണ്‍ 14, 14 പ്ലസ് എന്നിവയ്ക്കും ഓഫറുണ്ട്. ഐഫോണ്‍ 14ന് 50000 രൂപയായിരിക്കും നല്‍കേണ്ടി വരിക. 15 പ്ലസിന് അതുപോലെ 60000 രൂപയുമാവും. കാര്‍ഡ് ഓഫറുകള്‍ കൂടി പരിഗണിച്ചായിരിക്കും ഈ തുകയ്ക്ക് ലഭിക്കുക. 55000 രൂപയ്ക്ക് താഴെ നിരക്കില്‍ ഐഫോണ്‍ 15 ലഭ്യമായാല്‍ അത് നല്ല ഡീലാണ്.
ഐഫോണ്‍ 14 പ്ലസ് വാങ്ങണമെന്ന് ഉണ്ടെങ്കില്‍ 65000 രൂപ നല്‍കേണ്ടി വരും. പക്ഷേ നിങ്ങള്‍ക്ക് വലിയ സ്‌ക്രീന്‍ വേണമെന്ന് ഉണ്ടെങ്കില്‍ ഇത് വാങ്ങിയാല്‍ മതി. കുറച്ച് സമയം കാത്തിരുന്നാലോ, അല്ലെങ്കില്‍ കുറച്ച് പണം കൂടുതലായി ഉണ്ടെങ്കില്‍ ഐഫോണ്‍ 15 തന്നെ വാങ്ങാന്‍ സാധിക്കും. ഇതായിരിക്കും കൂടുതല്‍ മികച്ച ഓപ്ഷന്‍. ധാരാളം ഫീച്ചറുകളും ഐഫോണ്‍ പതിനഞ്ചില്‍ കൂടുതലായി ലഭിക്കും.
അതുപോലെ ഐഫോണ്‍ പന്ത്രണ്ടും മികച്ച ഓഫറില്‍ ലഭ്യമാണ്. 32999 രൂപയ്ക്കാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇവ ലഭിക്കുക. ഓഫറുകള്‍ ഒന്നും ഇല്ലാതെ 38999 രൂപയ്ക്ക് ഇവ ലഭിക്കും. ഡിസ്‌കൗണ്ടുകളും, എക്‌സ്‌ചേഞ്ചും വരുമ്പോള്‍ ഇനിയും കുറയും. 33000 രൂപയ്ക്ക് ഐഒഎസ് മികച്ച ഓപ്ഷനാണ്. മികച്ച ബജറ്റുണ്ടെങ്കില്‍ ഐഫോണ്‍ പതിനാലോ, ബജറ്റ് കുറഞ്ഞതാണെങ്കില്‍ ഐഫോണ്‍ പതിമൂന്നോ വാങ്ങുന്നതാണ് നല്ലത്.












Click it and Unblock the Notifications