Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിള്‍ വാങ്ങിയാല്‍ കൈനിറയെ ലാഭിക്കാം, ഐഫോണ്‍ 12ന് വെറും 16399 രൂപ, ഓഫര്‍ ലഭ്യമാകുന്നത് ഇങ്ങനെ

ആപ്പിള്‍ ഐഫോണ്‍ പതിനഞ്ച് സീരീസുകള്‍ പുറത്തിറങ്ങിയതിന് പിന്നാലെ മറ്റ് സീരീസുകളുടെ വില കുറഞ്ഞിരിക്കുകയാണ്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സില്‍ അമ്പരപ്പിച്ച വിലകുറവിലാണ് ഓരോ മോഡലും ലഭ്യമാവുന്നത്. എന്നാല്‍ എന്നാല്‍ ഇതിനെയെല്ലാം മറികടന്നിരിക്കുകയാണ് ഫ്‌ളിപ്പ് കാര്‍ട്ടില്‍ ഇപ്പോള്‍ ലഭിക്കുന്ന ഡീല്‍. ഐഫോണ്‍ പന്ത്രണ്ടിന് ഇതുവരെ ലഭിക്കാത്ത വിലകുറവാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഉള്ളത്.

ഏറ്റവും മികച്ച വിലയില്‍ കിടിലന്‍ പെര്‍ഫോമന്‍സ് ഉള്ള ഫോണ്‍ സ്വന്തമാക്കാനുള്ള അവസരം കൂടിയാണിത്. ഐഫോണ്‍ പന്ത്രണ്ടിന്റെ ബേസ് മോഡല്‍ വില ലോഞ്ച് ചെയ്തപ്പോള്‍ 79900 ആയിരുന്നു. ഇന്ത്യയില്‍ എന്നല്ല, ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വിറ്റുപോയ ഐഫോണ്‍ മോഡലുകളിലൊന്നാണിത്. ആപ്പിള്‍ ഐഫോണ്‍ 12 പ്രൊ, 12 പ്രൊ മാക്‌സ് എന്നീ മോഡലുകളും ഈ സീരീസില്‍ വരും.

apple-iphone-12

ആപ്പിള്‍ ഐഫോണ്‍ പതിനഞ്ച് സീരീസിന്റെ വരവോടെ ഐഫോണ്‍ പന്ത്രണ്ട് ആപ്പിള്‍ അവരുടെ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. വൈകാതെ തന്നെ ഇത് ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും നീക്കം ചെയ്യും. അതുകൊണ്ട് ഇപ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഐഫോണ്‍ വാങ്ങാനുള്ള സുവര്‍ണാവസരമാണ് നിങ്ങള്‍ക്ക് കൈവന്നിരിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടില്‍ 16399 ഈ കിടിലന്‍ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ സ്വന്തമാക്കാം.

25600 രൂപയാണ് ഇതിന്റെ ഡിസ്‌കൗണ്ട്. പ്രീമിയം ഫീച്ചറുകള്‍ തന്നെ ഈ ഫോണിനുണ്ട്. 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. അതോടൊപ്പം ശക്തമായി എ14 ബയോണിക് ചിപ്പും ഉണ്ട്. പെര്‍ഫോമന്‍സില്‍ ഏത് ഫോണിനോടും മുട്ടി നില്‍ക്കാന്‍ ഐഫോണിന് സാധിക്കും.

ഓഫര്‍ ഒന്നും ഇല്ലാതെ ഐഫോണ്‍ പന്ത്രണ്ടിന് 41999 രൂപയാണ് വില. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വമ്പന്‍ ഡിസ്‌കൗണ്ടുകളാണ് ഈ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ കാത്തിരിക്കുന്നത്. ഐസിഐസിഐ ബാങ്കിന്റെ കാര്‍ഡ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആയിരം രൂപ ഡിസ്‌കൗണ്ട് ലഭിക്കും. ആക്‌സിസ് ബാങ്ക്, സിറ്റി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഈ ഓഫര്‍ ലഭ്യമാവും. ഇതിലൂടെ വില 40999 രൂപയായി വില കുറയും.

ഇനിയും കുറയാന്‍ മാര്‍ഗമമുണ്ട്. നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണിന് മികച്ച വില തന്നെ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കും. എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 24600 രൂപ ഇനിയും കുറയും. ബാങ്ക് ഓഫറുകളും, ഡിസ്‌കൗണ്ടുകളും കുറയുന്നതോടെ ഐഫോണ്‍ 16399 രൂപയ്ക്ക് ലഭിക്കും. 25600 രൂപ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഡിസ്‌കൗണ്ടാണ് ഇതിലൂടെ ലഭിക്കുക.

സെറാമിക് ഷീല്‍ഡാണ് ഐഫോണ്‍ പന്ത്രണ്ടിനുള്ളത്. വാട്ടര്‍ റെസിസ്റ്റന്റുമാണ്. ക്യാമറയുടെ കാര്യത്തില്‍ മുമ്പനാണ് ഐഫോണ്‍ 12. റിയര്‍ ക്യാമറയായി 12 മെഗാപിക്‌സലാണ് ഉള്ളത്. 12 എംപി ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറയുമുണ്ട്. നൈറ്റ് മോഡ് അടങ്ങിയതാണിത്. 4കെ ഡോള്‍ബിവിഷനും എച്ച്ഡിആര്‍ റെക്കോര്‍ഡിംഗും ഇതിനൊപ്പമുണ്ട്. ആപ്പിളിന്റെ വെര്‍ട്ടിക്കല്‍ ക്യാമറയുള്ള അവസാന ഐഫോണ് കൂടിയാണിത്. ഇരട്ട ക്യാമറയാണ് ഇതിനുള്ളത്. 64 ജിബി സ്‌റ്റോറേജും പന്ത്രണ്ടിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+