ഐഫോണ്‍ 14 പ്ലസിന്റെ വില താഴോട്ട്, മെഗാ ഓഫറില്‍ വാങ്ങാം, 23849 രൂപ മാത്രം, ഓഫര്‍ ലഭ്യമാകും ഇങ്ങനെ
ഡബിള്‍ ഓഫറില്‍ ഞെട്ടിക്കാന്‍ ആപ്പിള്‍. ഫ്‌ളിപ്പ്കാര്‍ട്ടിലും ആപ്പിള്‍ സ്റ്റോറിലും ഒരേ സമയം വിവിധ മോഡലുകള്‍ക്ക് ഓഫര്‍ ഒരുങ്ങുകയാണ്. അതില്‍ തന്നെ ഞെട്ടിച്ച ഓഫര്‍ ഉള്ളത് ഐഫോണ്‍ 14 പ്ലസിനാണ്. ഇതുവരെ ഇല്ലാത്ത ഓഫറാണ് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. ഐഫോണ്‍ 14 പ്ലസിന് ഫ്‌ളിപ്പ്കാര്‍ട്ടിന് 65999 രൂപയാണ് ഉണ്ടായിരുന്നത്.
എന്നാല്‍ മെഗാ ഓഫറിന്റെ ഭാഗമായി 65999 രൂപയ്ക്കാണ് ഇപ്പോള്‍ ഐഫോണ്‍ പതിനാല് പ്ലസ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ വില്‍ക്കുന്നത്. 17 ശതമാനം ഡിസ്‌കൗണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. എന്നാല്‍ ഓഫര്‍ അതുകൊണ്ടും അവസാനിക്കുന്നില്ല. 23849 രൂപയ്ക്ക് ഐഫോണ്‍ പതിനാല് വാങ്ങാനുള്ള സൗകര്യമാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഒരുങ്ങുന്നത്. മുമ്പൊരിക്കലും ലഭിക്കാത്ത തുകയാണിത്.

അതേസമയം ഇത്ര വലിയ ഓഫര്‍ ലഭിക്കുക എക്‌സ്‌ചേഞ്ച് ഓഫറിനൊപ്പമാണ്. അതോടൊപ്പം ബാങ്ക് ഓഫറുകളും വേറെയുണ്ട്. സിറ്റി, ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മൂവായിരം രൂപ ഇന്‍സ്റ്റന്റായി ഡിസ്‌കൗണ്ടും ലഭിക്കും. അതേസമയം 42150 രൂപ വരെയാണ് ഡിസ്‌കൗണ്ട് ഓഫര്‍ ലഭിക്കുന്നത്. ഇത്വരുന്നതോടെ 23849 രൂപയ്ക്ക് ഈ ഫോണ്‍ ലഭിക്കും. കാര്‍ഡ് ഓഫര്‍ ചേരുന്നതോടെ ഇതിലും കുറയുമെന്ന് മാത്രം.
ആപ്പിള്‍ മാര്‍ക്കറ്റില്‍ നിന്നും, അവരുടെ സ്റ്റോറുകളില്‍ നിന്നെല്ലാം പിന്‍വലിക്കാന്‍ ഒരുങ്ങുന്ന മോഡലാണ് ഐഫോണ്‍ പതിനാല്. പക്ഷേ പെര്‍ഫോമന്‍സില്‍ ആപ്പിളിന്റെ തന്നെ ഐഫോണ്‍ പതിനഞ്ചിനൊപ്പം എത്തുന്ന ഫോണാണിത്. അതുകൊണ്ട് കണ്ണുംപൂട്ടി നിങ്ങള്‍ക്കിത് വാങ്ങാം. മികച്ചൊരു ഫ്‌ളാഗ്ഷിപ്പ് തന്നെ ഇതിലൂടെ കൈയ്യിലെത്തും.
അതേസമയം ആപ്പിളിന്റെ ഫെസ്റ്റിവല്‍ സീസണല്‍ സെയില്‍ ഇന്ന് ആരംഭിക്കുകയാണ്. ഐഫോണ്‍, എയര്‍പോഡ്‌സ്, ഹോംപോഡ് എന്നിവയ്‌ക്കൊപ്പം ആറ് മാസം ആപ്പിള്‍ മ്യൂസിക് സൗജന്യമായി ലഭിക്കും. എയര്‍പോഡ്‌സ്, എയര്‍ടാഗ്, ആപ്പിള്‍ പെന്‍സില്‍ സെക്കന്‍ഡ് ജനറേഷന്‍ അല്ലെങ്കില്‍ ഐപാഡ് എന്നിവ പേഴ്‌സണലൈസ് ചെയ്യാനുള്ള ഓപ്ഷനും ഇതോടൊപ്പം ലഭിക്കും.
മികച്ച ഇഎംഐ ഓപ്ഷനും ആപ്പിള്‍ സ്വന്തം വെബ് സൈറ്റില്‍ നല്‍കുന്നുണ്ട്. മൂന്ന് മുതല്‍ ആറ് മാസം വരെയാണ് ഓഫര്‍. എക്‌സ്‌ചേഞ്ച് ഓഫറും ആപ്പിള്‍ നല്‍കുന്നുണ്ട്. അതേസമയം ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ് ഇന്ന് അവസാനിക്കുകയാണ്. അതുകൊണ്ട് വേഗം തന്നെ ഇഷ്ട മോഡലുകള്‍ വാങ്ങിക്കോളൂ.
ആപ്പിളിന്റെ കരുത്തുറ്റ ഐഫോണ്‍ 11 പ്രൊ മാക്‌സിനും ഇപ്പോള്‍ വില കുറവുണ്ട്. 64 ജിബി സ്‌റ്റോറേജിനാണ് ഡിസ്‌കൗണ്ടുള്ളത്. 1,09900 രൂപയ്ക്കാണ് ഇത് ലോഞ്ച് ചെയ്തിരുന്നത്. ഇപ്പോള്‍ 12 ശതമാനം ഡിസ്‌കൗണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഈ ഫോണിന് നല്‍കുന്നത്. 95699 രൂപയ്ക്ക് ഇത് ലഭിക്കും. അത് മാത്രമല്ല ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ ആറായിരം രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും. അതിഗംഭീര എക്‌സ്‌ചേഞ്ച് ഓഫറും നല്‍കുന്നുണ്ട്. 78349 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാനാവും. മികച്ച ഇഎംഐ ഓഫറും ആപ്പിള്‍ നല്‍കുന്നുണ്ട്.












Click it and Unblock the Notifications