Get Updates
Get notified of breaking news, exclusive insights, and must-see stories!

20 വര്‍ഷത്തിനിടെ ഇത് ആദ്യം, സാംസങ്ങിനോട് മുട്ടുകുത്തി ആപ്പിള്‍; അടിച്ചെടുത്ത് ആ നേട്ടം!!

ആപ്പിളിന് അവരുടെ ബിസിനസ് കരിയറിലെ ഏറ്റവും തിരിച്ചടി നല്‍കി സാംസങ്ങ്. കരിയറിലെ ഏറ്റവും വലിയൊരു സൂചികയില്‍ അവര്‍ ആദ്യമായി ആപ്പിളിനെ പിന്തള്ളിയിരിക്കുകയാണ്. എല്ലാ വര്‍ഷവും അമേരിക്കന്‍ കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ ഇന്‍ഡക്‌സിലാണ് സാംസങ്ങിന്റെ കുതിപ്പ്. ചില ബ്രാന്‍ഡുകളെ കുറിച്ചും അതിന്റെ ഉല്‍പ്പന്നങ്ങളെ കുറിച്ചും അമേരിക്കക്കാരുടെ അഭിപ്രായം എന്താണെന്ന് രേഖപ്പെടുത്തുന്ന സൂചികയാണിത്.

കഴിഞ്ഞ 20 വര്‍ഷമായി ഈ സൂചികയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നത് ആപ്പിളാണ്. സമഗ്രാധിപത്യമായിരുന്നു അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ 2023ല്‍ ആ ആധിപത്യം അവസാനിച്ചിരിക്കുകയാണ്. എസിഎസ്‌ഐ 2023 റിപ്പോര്‍ട്ടില്‍ ആപ്പിളും, സാംസങ്ങും തുല്യതയിലെത്തിയിരിക്കുകയാണ്. ആപ്പിള്‍ തോറ്റതിന് തുല്യമാണിത്. രണ്ട് കമ്പനികളും 83 എന്ന സ്‌കോറാണ് ലഭിച്ചത്. ആപ്പിളിന് ഒരു പോയിന്റാണ് വര്‍ധിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സാംസങ്ങ് ഈ വര്‍ഷം രണ്ട് പോയിന്റിന്റെ നേട്ടമാണ് ഉണ്ടാക്കിയത്.

samsung-apple-iphone

ഇതോടെ ആപ്പിളിന്റെ മുകളിലാണ് ഈ വര്‍ഷത്തെ സാംസങ്ങിന്റെ നേട്ടം. പേഴ്‌സസണല്‍ കമ്പ്യൂട്ടിംഗ് കാറ്റഗറിയിലാണ് ഈ വീഴ്ച്ച. ലാപ്പ്‌ടോപ്പ്, ടാബ്ലെറ്റുകള്‍, ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടര്‍ എന്നിവയാണ് ഉള്ളത്. ആപ്പിളിന്റെ മാക്ബുക്ക്, ഐപാഡ്, ഡെസ്‌ക് ടോപ്പ് പിസി, മാക് മിനി, എന്നിവ ഇതില്‍ വരും. ഗ്യാലക്‌സി ബുക്ക് ലാപ്‌ടോപ്പ്, ഗ്യാലക്‌സി ക്രോംബുക്‌സ്, ഗ്യാലക്‌സി ടാബ് സീരീസ് എന്നിവയാണിതില്‍ വരുന്നത്.

ഡെസ്‌ക് ടോപ്പ് പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ സാംസങ്ങ് നിര്‍മിക്കുന്നില്ല.സാംസങ്ങില്‍ കൂടുതല്‍ വിശ്വാസം യുഎസ് ഉപയോക്താക്കള്‍ രേഖപ്പെടുത്തിയിരിക്കുകയാണ്. അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ്സില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതും ആപ്പിളിന് ഭീഷണിയാണ്. ആപ്പിളിനേക്കാള്‍ കൂടുതല്‍ സംതൃപ്തി നല്‍കുന്നതും സാംസങ്ങിന്റെ ഉല്‍പ്പന്നങ്ങളാണ്. ഗ്യാലക്‌സി ടാബ് സീരീസാണ് വില്‍പ്പനയിലും റെക്കോര്‍ഡ് ഇടുന്നത്. കഴിഞ്ഞ വര്‍ഷം ടാബ്ലെറ്റുകളിലുള്ള സംതൃപ്തി വളരെ കുറഞ്ഞിരുന്നു.

ആപ്പിള്‍ അടക്കമുള്ളവര്‍ ഉപയോക്താക്കളുടെ അതൃപ്തിക്ക് കാരണമായിരുന്നു. എന്നാല്‍ സാംസങ്ങിന്റെ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ആറ് ശതമാനം കൂടുതല്‍ സംതൃപ്തിയാണ് യുഎസ്സില്‍ ഉപയോക്താക്കള്‍ രേഖപ്പെടുത്തിയത്. യുഎസ്സില്‍ മൊത്തത്തിലുള്ള ട്രെന്‍ഡിനെ ഭേദിച്ചായിരുന്നു സാംസങ്ങിന്റെ മുന്നേറ്റം. യുഎസ്സില്‍ നിന്നുള്ള 14000 പേരുടെ പ്രതികരണങ്ങള്‍ ചേര്‍ത്താണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

യുഎസ്സില്‍ അടുത്തിടെ സാംസങ്ങ് പുറത്തിറക്കിയത് ഗ്യാലക്‌സി ടാബ് എസ്9 സീരീസാണ്. ഇത് യുഎസ്സില്‍ വന്‍ വിജയമായിരിക്കുകയാണ്. ഒഎല്‍ഇഡി സ്‌ക്രീനണ് ഇതിനുള്ളത്. ടാബ്ലെറ്റുകളില്‍ അധികം കാണാത്ത ഫീച്ചറുകളാണ് ഇതിലുള്ളത്. അത് മാത്രമല്ല ആപ്പിളിന്റെ ഉല്‍പ്പന്നങ്ങളെ അപേക്ഷിച്ച് ബജറ്റ് ടാബുകളും ഫോണുകളാണ് സാംസങ്ങ് നല്‍കുന്നത്. സാംസങ്ങിന്റെ ടോപ് ഫീച്ചര്‍ ഫോണിന് ആപ്പിളിന്റെ അത്ര ചെലവുമില്ല. ഗ്യാലക്‌സി ടാബ് എ സീരീസ് ചുരുങ്ങിയ ചെലവില്‍ സ്വന്തമാക്കുകയും ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+