ആപ്പിളിന്റെ മെഗാ ഡിസ്‌കൗണ്ട് എത്തിപ്പോയി, 28000 രൂപയ്ക്ക് ഈ ഐഫോണ്‍ വാങ്ങാം; ഓഫര്‍ ഇങ്ങനെ
മുംബൈ: ആപ്പിള്‍ ഐഫോണ്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. കാരണം വലിയ വിലയാണ് ആപ്പിളിന്റെ പ്രീമിയം ഫോണുകള്‍ക്ക്. സാധാരണക്കാര്‍ക്ക് ആപ്പിള്‍ ഫോണുകള്‍ വാങ്ങണമെങ്കില്‍ തീര്‍ച്ചയായും ഡിസ്‌കൗണ്ടുകള്‍ ആവശ്യമാണ്. എങ്കില്‍ ഇപ്പോഴിതാ സന്തോഷ വാര്‍ത്ത ഐഫോണ്‍ ആരാധകരെ തേടിയെത്തിയിരിക്കുകയാണ്.
ഐഫോണ്‍ പതിനാല് പ്ലസിന് ഇപ്പോള്‍ വമ്പന്‍ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2022ല്‍ ആപ്പിള്‍ പുറത്തിറക്കിയ പ്രീമിയം മോഡലാണിത്. ഇപ്പോഴും ആപ്പിള്‍ ഏറ്റവുമധികം വില്‍ക്കുന്ന ഫോണുകളില്‍ ഒന്നാണിത്. ഐഫോണ്‍ പതിനഞ്ച് ഇറങ്ങിയതിന് ശേഷം ഇവയുടെ ജനപ്രീതിയും വളരെ ഉയരത്തിലാണ്.

ഐഫോണ്‍ പതിനാല് സീരീസ് പുറത്തിറക്കിയപ്പോള്‍ ജനപ്രീതിയില്‍ പിന്നിലായിരുന്നു. മറ്റ് മോഡലുകളെ അപേക്ഷിച്ച് ഇവയുടെ വില്‍പ്പനയും പിന്നോട്ടായിരുന്നു. എന്നാല്‍ ഐഫോണ്‍ പതിനഞ്ച് പുറത്തിറക്കിയ ശേഷം വില്‍പ്പനയില്‍ അടക്കം വന്‍ കുതിപ്പാണ് ഉണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ സെയിലില്‍ വന്‍ വില്‍പ്പനയാണ് പതിനാല് സീരീസ് നടത്തിയത്.
ഐഫോണ്‍ പതിനഞ്ചുമായി ഫീച്ചറുകളില്‍ വലിയ സമാനതകള്‍ ഐഫോണ്‍ പതിനാല് പ്രൊ സീരീസിന് അടക്കമുണ്ട്. അതായത് ഐഫോണ്‍ പതിനഞ്ചിന്റെ വില നല്‍കാതെ ഈ ഫോണ്‍ വാങ്ങിയാല്‍ ഒരുപാട് നേട്ടങ്ങളുണ്ടാവും. ഐഫോണ്‍ 14 പ്ലസിന്റെ 128 ജിബി വേരിയന്റിനാണ് വിലക്കുറവുള്ളത്.
ആപ്പിളിന്റെ ഒഫീഷ്യല്‍ സ്റ്റോറില്‍ അല്ല ഈ ഓഫര്‍ ഇപ്പോള്‍ നല്‍കുന്നത്. വിലക്കുറവ് ഫ്‌ളിപ്പ്കാര്‍ട്ടിലാണ് ഉള്ളത്. പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ അനുയോജ്യമായ സമയം കൂടിയാണിത്. 79900 രൂപയായിരുന്നു പതിനാല് പ്ലസ് ലോഞ്ച് ചെയ്യുമ്പോള്‍. ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഡിസ്‌കൗണ്ടില്ലാതെ ഈ തുകയ്ക്ക് ഇപ്പോഴും ഐഫോണ്‍ 14 പ്ലസ് വാങ്ങാം.
എന്നാല്‍ ഡിസ്‌കൗണ്ടാണ് 29 ശതമാനമാണ് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. അതോടെ 55999 രൂപയായി ഐഫോണ്‍ പ തിനാല് പ്ലസിന്റെ വില കുറയും. ഇതുകൊണ്ടൊന്നും ഇപ്പോള്‍ ഓഫറുകള്‍ അവസാനിക്കുന്നില്ല. ഗംഭീരമായ എക്‌സ്‌ചേഞ്ച് ഓഫറുകളും ഇതോടൊപ്പം നല്‍കുന്നുണ്ട്. 26000 രൂപ വരെ ഉപയോക്താക്കള്‍ക്ക് എക്‌സ്‌ചേഞ്ചിലൂടെ ലഭിക്കും.
നിങ്ങളുടെ കൈവശം ഐഫോണ്‍ പതിമൂന്ന് ഉണ്ടെന്ന് കരുതുക. അത് നിങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ വലിയ തുക ലഭിച്ചേക്കും. എന്നാല്‍ ഇതിന് ഒരു പോറല്‍ പോലുമുണ്ടാവാന്‍ പാടില്ല. എക്‌സ്‌ചേഞ്ച് ചെയ്യേണ്ട ഫോണിന്റെ കണ്ടീഷന്‍ വിലയിരുത്തിയ ശേഷമാണ് പണം നല്‍കുക. അതേസമയം സിറ്റിയുടെയും ആക്‌സിസ് ക്രെഡിറ്റ് കാര്‍ഡിന്റെയും ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ ആയിരം രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും.
ഇതെല്ലാം ചേര്‍ക്കുന്നതോടെ 28999 രൂപയ്ക്ക് ഐഫോണ്‍ 14 പ്ലസ് സ്വന്തമാക്കാന്‍ സാധിക്കും. തീര്‍ച്ചയായും ഈ തുകയ്ക്ക് പ്രീമിയം ഫോണ്‍ തന്നെ ലഭിക്കുന്നത് കൂടുതല്‍ പേരെ ഫോണ്‍ വാങ്ങുന്നതിനും പ്രേരിപ്പിക്കും.












Click it and Unblock the Notifications