ആപ്പിളിന്റെ അടുത്ത ഓഫര്‍, ഐഫോണ്‍ പതിനൊന്നിന് കിടിലന്‍ ഡിസ്‌കൗണ്ട്, ഈ വിലയ്ക്ക് കിട്ടും
ആപ്പിള്‍ ഐഫോണുകള്‍ക്ക് ഇപ്പോള്‍ ഓഫറുകളുടെ പെരുമഴയാണ്. സാംസങ്ങിനും ഗൂഗിളിനും മുകളിലാണ് ഈ ഡിസ്‌കൗണ്ട്. അതുകൊണ്ട് തന്നെ സെയിലും വര്‍ധിക്കുന്നുണ്ട്. ഐഫോണ്‍ 14 മുതലുള്ള മോഡലുകള്‍ക്കെല്ലാം ഫ്‌ളിപ്പ്കാര്‍ട്ടില്‍ വമ്പന്‍ ഓഫറുകളുണ്ട്. ആ നിരയിലേക്ക് വന്നിരിക്കുകയാണ് ഐഫോണ്‍ പതിനൊന്ന് മോഡലുകള്‍. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സിന്റെ ഭാഗമായിട്ടാണ് ഈ ഡിസ്‌കൗണ്ട്.
ഐഫോണ്‍ സ്വന്തമാക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കില്‍ ഈ അവസരം വിനിയോഗിക്കാം. മികച്ച ബാങ്ക് ഓഫറുകളും, ഡിസ്‌കൗണ്ടുകളുമെല്ലാം ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ വിലയില്‍ ഇപ്പോള്‍ ഐഫോണിന്റെ വിവിധ മോഡലുകള്‍ സ്വന്തമാക്കാം. ആപ്പിള്‍ ഐഫോണ്‍ പതിനൊന്നിന്റെ യഥാര്‍ത്ഥ വില 43900 രൂപയാണ്. ഫ്‌ളാഗ്ഷിപ്പ് ആയത് കൊണ്ട് ഇത് വാങ്ങുക കുറച്ച് ചെലവേറിയ കാര്യമാണ്. എന്നാല്‍ ഓഫര്‍ വരുന്നതോടെ നമുക്ക് കൈയ്യില്‍ ഒതുങ്ങാവുന്ന വിലയ്ക്ക് ഇവ വാങ്ങാന്‍ സാധിക്കും.

ഡിസ്‌കൗണ്ടുകള്‍ വരുന്നതോടെ 36999 രൂപയ്ക്ക് ഈ ഫോണ്‍ ലങിക്കും. 64 ജിബി വേരിയന്റാണ് ഇതുവഴി ലഭിക്കുക. മികച്ച ഐഫോണ്‍ തന്നെ ഇതോടെ നിങ്ങള്‍ക്ക് വാങ്ങാനാവും. ബിഗ് ബില്യണ്‍ ഡേയ്‌സിന്റെ സമയത്ത് തന്നെ ഇവ വാങ്ങുന്നതാണ് നല്ലത്. കാരണം പതിനഞ്ച് ശതമാനം ഡിസ്‌കൗണ്ടുണ്ട്. ഈ മോഡല്‍ ആപ്പിള്‍ ചിലപ്പോള്‍ നിര്‍ത്താനും സാധ്യതയുണ്ട്. ഐഫോണ്‍ പതിനാല് പൂര്‍ണമായും ആപ്പിള്‍ നിര്‍ത്തിയിരിക്കുകയാണ്. അതുകൊണ്ട് വേഗം തന്നെ വാങ്ങാം.
ഇനി ഇതിലും കുറഞ്ഞ തുകയ്ക്ക് ഐഫോണ്‍ പതിനൊന്ന് വാങ്ങണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനും വഴിയുണ്ട്. അതിന് പക്ഷേ നിബന്ധനകള്‍ പാലിക്കണം. കാരണം വിവിധ ബാങ്കുകള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡുണ്ടെങ്കില്‍ പത്ത് ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. അതായത് ആയിരം രൂപ വരെ കുറയും. 35999 രൂപയ്ക്ക് ഇതോടെ ഐഫോണ്‍ പതിനൊന്ന് ലഭ്യമാവും.
ആക്‌സിസ് ബാങ്കിന്റെയും, സിറ്റി ബാങ്കിന്റെയും ക്രെഡിറ്റ് കാര്‍ഡുകളില്‍ പത്ത് ശതമാനം ഡിസ്‌കൗണ്ട് ഉണ്ട്. അയ്യായിരം രൂപയുടെ മുകളിലുള്ള പര്‍ച്ചേസുകള്‍ക്കാണ് പത്ത് ശതമാനം ഡിസ്‌കൗണ്ട് ഈ ബാങ്കുകള്‍ നല്‍കുന്നത്. ഈ ഓര്‍ഡര്‍ അതിന് മുകളിലായിനാല്‍ പത്ത് ശതമാനം ഡിസ്‌കൗണ്ട് ഐഫോണ്‍ പതിനൊന്ന് വാങ്ങുന്നവര്‍ക്ക് ലഭിക്കും.
അതേസമയം വില ഇനിയും കുറയാന്‍ വഴി വേറേയുണ്ട്. നിങ്ങളുടെ പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യാം. അതിന് 35000 രൂപ വരെ എക്‌സ്‌ചേഞ്ച് വില ലഭിക്കും. എങ്കില്‍ തുച്ഛമായ വിലയ്ക്ക് നിങ്ങള്‍ക്ക് ഐഫോണ്‍ പതിനൊന്ന് വാങ്ങാനാവും. ഏത് ഫോണാണ് നിങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നത് എന്നതിന് അനുസരിച്ചിരിക്കും കിട്ടുന്ന വില. അതുപോലെ ഫോണിന്റെ കണ്ടീഷനും നന്നായിരിക്കണം.
പൊട്ടലോ സ്‌ക്രാച്ചുകളോ ധാരാളമായി ഉണ്ടെങ്കില്‍ വിലയും കുറയും. 2019 സെപ്റ്റംബറിലാണ് ഐഫോണ്‍ പതിനൊന്ന് പുറത്തിറങ്ങിയത്. 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയാണ് ഈ പോണിനുള്ളത്. എ13 ബയോണിക് ചിപ്പുമുണ്ട്. പെര്‍ഫോമന്‍സില്‍ കരുത്തനാണ് ഈ ഐഫോണ്‍. 12 എംപി ഡുവല്‍ ക്യാമറയാണ് മറ്റൊരു ആകര്‍ഷണം. മികച്ച ഫോട്ടോയും ഇതിലൂടെ ലഭ്യമാവും. ഐഒഎസ് 17 അപ്‌ഡേറ്റും ഇതില്‍ വരുന്നുണ്ട്. അതുകൊണ്ട് പുതിയ ഫീച്ചറുകള്‍ വരും. എന്തുകൊണ്ടും ഐഫോണ്‍ 11 ഇപ്പോള്‍ വാങ്ങുന്നത് ഗുണം ചെയ്യും.












Click it and Unblock the Notifications