ഐഫോണ്‍ വാങ്ങിയാല്‍ ഇനി പോക്കറ്റ് കാലിയാവില്ല, സാധാരണക്കാര്‍ക്കും വാങ്ങാം, ആപ്പിള്‍ എസ്ഇ4 ഉടനെത്തും
ആപ്പിള്‍ ഐഫോണ്‍ എപ്പോഴും ചെലവേറിയതാണ്. നമുക്കൊന്നും വാങ്ങാന്‍ പറ്റില്ല. ഇങ്ങനെ പറയാത്തവര്‍ ഉണ്ടാവില്ല. ഒരുവിധം ആളുകള്‍ എല്ലാം പറയുന്ന പരാതിയാണ്. എങ്കില്‍ ആ പരാതി തല്‍ക്കാലം അവസാനിപ്പിക്കാന്‍ ആപ്പിള്‍ തന്നെ മുന്‍കൈയ്യെടുക്കുകയാണ്. വരാന്‍ പോകുന്നത് എല്ലാ ഫീച്ചറുകളും അടങ്ങിയ ഒരു കിടിലന്‍ മിഡ് ബജറ്റ് ഐഫോണാണ്. അതും ഫോര്‍ത്ത് ജനറേഷന്‍ തന്നെ വിപണിയിലെത്തും.
ആപ്പിള്‍ ഐഫോണ്‍ എസ്ഇ4 എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിനോടകം സാധാരണക്കാര്‍ക്കിടയില്‍ ഈ പ്രഖ്യാപനം തരംഗമായി മാറിയിരിക്കുകയാണ്. എല്ലാവര്‍ക്കും വാങ്ങാന്‍ കഴിയും ഈ ഫോണ്‍ എന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. അതേസമയം ഒരല്‍പ്പം ഈ ഫോണിനായി ആരാധകര്‍ കാത്തിരിക്കേണ്ടി വരും. 2025ല്‍ മാത്രമാണ് ഐഫോണ്‍ എസ്ഇ പുറത്തിറങ്ങുക. എസ്ഇ സീരീസിലെ നാലാമത് ഫോണാണിത്.

ഈ സീരീസിലെ മറ്റ് ഫോണുകള്‍ പോലെയായിരിക്കില്ല ഇവ. അടിമുടി മാറ്റങ്ങളാണ് ഈ ഐഫോണിലുണ്ടാവുക. മുമ്പുള്ള എസ്ഇ ഫോണുകള്‍ക്ക് ഐഫോണ്‍ എട്ടിന്റെ സ്‌റ്റൈലും ഡിസൈനുമാണ് നല്‍കിയിരുന്നത്. ഇതെല്ലാം ഇനിയൊരിക്കലും ആപ്പിള്‍ ഉപയോഗിക്കുന്നില്ലെന്ന് തീരുമാനിച്ചെന്ന് മാക് റൂമേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നതു. പകരം പുത്തന്‍ ഡിസൈനാണ് ഈ ഫോണിനുണ്ടാവുക. പകരം ഏറ്റവും ട്രെന്‍ഡിംഗായിട്ടുള്ള മോഡേണ്‍ ലുക്കാണ് എസ്ഇ4ന് നല്‍കുക.
ഡിസ്‌പ്ലേയുടെ വലിപ്പത്തിലും മാറ്റമുണ്ട്. ഐഫോണ്‍ പതിനാലിന് സമാനമായിരിക്കും ഈ ഫോണ്‍. പല ഫീച്ചറുകളും വിവിധ ഐഫോണുകളില്‍ നിന്നായി വരും.ഐഫോണ്‍ പതിനാലിന്റെ ബേസ് മോഡല്‍ പോലെയുണ്ടാവും എസ്ഇ4. ഇതിന്റെ ബോഡിയാണ് എസ്ഇ4ന് ഉപയോഗിക്കുക. അതിലൂടെ ഏറ്റവും മികച്ച ലുക്കും ഈഫോണ്‍ സ്വന്തമാക്കും, ഐഫോണ്‍ പതിനാല് പോലെ തന്നെയുണ്ടാവും ഇവ കാണാന്‍ എന്നാണ് സൂചന. ഫ്‌ളാറ്റ് ഡിസൈനാണ് ഉണ്ടാവുക. ടച്ച് ഐഡി ഹോം ബട്ടണ്‍ ഉണ്ടാവില്ല.
ഓള്‍ സ്‌ക്രീന്‍ ഡിസൈനാണ് പകരം ഉണ്ടാവുക. ഫേസ് ഐഡിയാണ് ഫോണ്‍ അണ്‍ലോക്ക് ചെയ്യാനായി എസ്ഇ4ല്‍ ഉണ്ടാവുക. അതേസമയം എസ്ഇ4ന്റെ ഭാരം ഐഫോണ്‍ പതിനാലിനേക്കാളും കുറവായിരിക്കും. ആറ് ഗ്രാമോളമാണ് ഭാരം കുറയും. 165 ഗ്രാമാണ് മൊത്തം ഭാരം. സിംഗിള്‍ ക്യാമറ ഡിസൈന്‍ വരുന്നത് കൊണ്ടാണ് ഈ മാറ്റം. ഐഫോണ്‍ പതിനാലിലേത് പോലെയായിരിക്കില്ല ക്യാമറ. എസ്ഇ4ല്‍ 48 മെഗാപിക്‌സല്‍ സിംഗിള്‍ ക്യാമറയാണ് ഉണ്ടാവുക. ഇതിന്റെ ബാക്ക്‌പ്ലേറ്റിലും മാറ്റമുണ്ടാവും.
ഐഫോണ്‍ എസ്ഇ സീരീസിന്റെ എല്ലാ മോഡലുകളേതിനും സമാനമാണ് സിംഗിള്‍ ക്യാമറ ഡിസൈന്‍. ഇതല്ലാതെ മറ്റ് കാര്യങ്ങളൊന്നും ഇവയുടെ ഭാരം കുറയ്ക്കില്ല. 6013 ടി6 അലൂമിനിയം തന്നെയാണ് എസ്ഇ4 ഉപയോഗിക്കുക. ഇത് തന്നെയാണ് ഐഫോണ്‍ പതിനാലിലും ഉപയോഗിക്കുന്നത്. ഗ്ലാസ് ബാക്ക്‌പ്ലേറ്റും ഇതിനുണ്ടാവും. കറുത്ത നിറത്തിലുള്ള എസ്ഇ4ന്റെ പ്രോട്ടോടൈപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ വൈറലായിട്ടുണ്ട്. കറുപ്പായിരിക്കും ഈ ഫോണിന്റെ സുപ്രധാന നിറമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications