സാംസങ്ങിനേക്കാള്‍ പവര്‍, ആപ്പിള്‍ കളത്തില്‍ ഇല്ല, ഓപ്പോയുടെ ഫോള്‍ഡ് 3 വരുന്നു; ഫീച്ചറുകള്‍ ഇങ്ങനെ
ബജറ്റ് ഫോണില്‍ നിന്ന് ഫ്‌ളാഗ്ഷിപ്പിലേക്കാണ് പല ഫോണുകളുടെയും കുതിപ്പ്. ഓപ്പോ അത്തരമൊരു നീക്കം നേരത്തെ നടത്തിയിരുന്നു. ഇപ്പോഴിതാ അത് ഒരുപടി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഓപ്പോ. സാംസങ്ങിനെയും വണ്‍പ്ലസിനെയുമെല്ലാം അവരുടെ കളത്തില്‍ തന്നെ വീഴ്ത്താനാണ് ഓപ്പോയുടെ വരവ്. ആപ്പിള്‍ കളത്തിലേ ഇല്ലാത്ത മേഖലയാണിത്. പറഞ്ഞുവരുന്നത് ഓപ്പോയുടെ പുതിയ ഫ്‌ളിപ്പ് സീരീസിനെ കുറിച്ചാണ്.
വമ്പന്‍ വിജയമായ ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്പിന്റെ പിന്തുടര്‍ച്ചാവകാശിയാണ് വരുന്നത്. ഓപ്പോ ഫൈന്‍ഡ് എന്‍3 ഇതിനോടകം വന്‍ തരംഗമായി കഴിഞ്ഞു. അടുത്തിടെ ഈ ഫോള്‍ഡബിള്‍ ഫോണ്‍ ചൈനയില്‍ റിലീസ് ചെയ്തിരുന്നു. ചൈനയില്‍ വമ്പന്‍ റിപ്പോര്‍ട്ടുകളാണ് എന്‍3ക്ക് ലഭിച്ചത്. അത് മാത്രമല്ല സാംസങ്ങിനെ പോലെ വമ്പന്‍ ബജറ്റും ഈ ഫോണിനില്ല. അതുകൊണ്ട് ഫോള്‍ഡ് ഫോണ്‍ ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് ഇവയെ കാത്തിരിക്കുന്നത്.

ഓപ്പോ ഇന്ത്യ എന്‍3യുടെ ഒരു വീഡിയോ എക്‌സില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇത് ഇന്ത്യയില്‍ റിലീസ് ചെയ്യാന്‍ പോകുന്നതിന് മുന്നോടിയായിട്ടുള്ള ടീസറാണ്. ചൈനീസ് വേരിയന്റിന്റെ അതേ ഫീച്ചറിലാണ് ഇന്ത്യയിലെ ഓപ്പോ ഫോള്‍ഡും ലഭ്യമാവുക. ചൈനയില്‍ 6799 യുവാനാണ് ഓപ്പോ ഫ്‌ളിപ്പ് ത്രീയുടെ വില. 77000 രൂപയ്ക്ക് 256 ജിബി, 12 ജിബി റാം വേരിയന്റ് ഇതിലൂടെ ലഭ്യമാവാനാണ് സാധ്യത. 512 ജിബി സ്റ്റോറേജും, 12 ജിബി റാമുമുള്ള വേരിയന്റിന് ഏകദേശം 86100 രൂപ വരും. ചൈനയില്‍ ഇതിന് 7599 യുവാനാണ് വില.
ഇന്ത്യയില്‍ നിരവധി നിറങ്ങളില്‍ ഓപ്പോ ഫ്‌ളിപ്പ് ത്രീ ലഭ്യമാവും. മിറര്‍ നൈറ്റ്, മിസ്റ്റ് റോസ്, മൂണ്‍ലൈന്‍ മ്യൂസ് കളര്‍ എന്നിങ്ങനെയാണ് ഓപ്ഷനുകള്‍ ഉള്ളത്. അതേസമയം ഇന്ത്യയില്‍ കുറച്ച് വില കൂടാന്‍ സാധ്യതയുണ്ട്. 80000 രൂപയ്ക്കായിരിക്കും ഫ്‌ളിപ്പ് ത്രീയുടെ ബേസ് മോഡല്‍ ലഭ്യമാവുക. പക്ഷേ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കേണ്ടി വരും.
എന്നാല്‍ ലോഞ്ച് അധികം നീളാനുള്ള സാധ്യത വളരെ കുറവാണ്. 6.8 ഇഞ്ച് എല്‍ടിപിഒ ആമോലെഡ് ഇന്നര്‍ സ്‌ക്രീനിലാണ് ഫ്‌ളിപ്പ് ത്രീ ലഭ്യമാവുക. പീക്ക് ബ്രൈറ്റ്‌നെസ് 1600 നിറ്റ്‌സാണ്. റീഫ്രഷ് റേറ്റ് 120എച്ച്‌സെഡ് വരും. ഒക്ടാകോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 9200 ചിപ്‌സെറ്റാണ് ഫ്‌ളിപ്പിനുള്ളത്. 512 ഇന്‍ബിള്‍ഡ് സ്റ്റോറേജും, 12 ജിബി റാമും ഉണ്ടാവും.
അതേസമയം ക്യാമറയുടെ കാര്യത്തിലും ഓപ്പോ ഫ്‌ളിപ്പ് 3 നിരാശപ്പെടുത്തില്ല. ട്രിപ്പിള്‍ ക്യാമറയിലാണ് ഇവ വരുന്നത്. 50 എംപി മെയിന്‍ ക്യാമറയാണ് പ്രധാന ആകര്‍ഷം. ഒഐഎസ് സപ്പോര്‍ട്ടമുണ്ടാവും. 8 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 32 എംപി ടെലിഫോട്ടോ സെന്‍സര്‍ എന്നിവയാണ് ഇതിലെ ക്യാമറകള്‍. 32 എംപി ഫ്രണ്ട് ക്യാമറയും വേറെയുണ്ട്.
സെല്‍ഫിയും, വീഡിയോ കോളുമെല്ലാം എച്ച്ഡിയിലാവും ഇത് വന്നാല്‍. ആന്‍ഡ്രോയിഡ് 13 ആണ് ഇതിലെ വേര്‍ഷന്‍. പുതിയ ഫംഗ്ഷനുകളും ഡിസ്‌പ്ലേയില്‍ ഓപ്പോ കൊണ്ടുവന്നിട്ടുണ്ട്. കൂടുതല്‍ വിഡ്ജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ട്രാവല്‍, നാവിഗേഷന്‍, സോഷ്യല്‍ മീഡിയ ആപ്പുകളുമെല്ലാം ഇതില്‍ കൊണ്ടുവരാനാവും.












Click it and Unblock the Notifications