ഐഫോണ്‍ 15 പ്രൊയ്ക്ക് മെഗാ ഡിസ്‌കൗണ്ട്, 41150 രൂപയുടെ വിലക്കുറവ്, ഓഫര്‍ ലഭ്യമാകുക ഇങ്ങനെ
ഫ്‌ളിപ്പ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡേയ്‌സ് കഴിഞ്ഞിട്ടും ഓഫറുകളുടെ പെരുമഴയാണ്. ഏറ്റവും ഞെട്ടിച്ച ഓഫറാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ആപ്പിളിന്റെ പുത്തന്‍ മോഡലായ ഐഫോണ്‍ പതിനഞ്ച് പ്രൊയ്ക്കാണ് ഇതുവരെ ലഭിക്കാത്ത ഡിസ്‌കൗണ്ട് നല്‍കുന്നത്. കഴിഞ്ഞ മാസമാണ് ആപ്പിള്‍ 15 പ്രൊ പുറത്തിറക്കിയത്. ഐഫോണ്‍ 15 പ്രൊ മാക്‌സ്, ഐഫോണ്‍ 15, എന്നിവയും ഇതിനൊപ്പം പുറത്തിറക്കിയിരുന്നു.
ഗംഭീര ഫീച്ചറുകളാണ് പതിനഞ്ച് പ്രൊയിലുള്ളത്. പതിനാല് പ്രൊയേക്കാളും പെര്‍ഫോമന്‍സിലും ഇവ മുന്നിലാണ്. അതേസമയം ലോഞ്ച് ചെയ്തപ്പോള്‍ 15 പ്രൊയ്ക്ക് അത്ര നല്ല സ്വീകരണമല്ല ലഭിച്ചത്. എന്നാല്‍ ആപ്പിളിന്റെ ഐഒഎസ് അപ്‌ഡേറ്റോടെ എല്ലാ പ്രശ്‌നങ്ങളും മാറിയിരിക്കുകയാണ്. ഇപ്പോള്‍ വിപണിയിലെ ഏറ്റവും മികച്ച ഫ്‌ളാഗ്ഷിപ്പ് ഫോണാണിത്.

നിലവില്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ആപ്പിളിന്റെ പ്രൊ മോഡലുകളില്‍ ലഭ്യമായിട്ടുള്ള ഏക ഫോണും ഐഫോണ്‍ പതിനഞ്ച് പ്രൊയാണ്. 1,34900 രൂപയ്ക്കാണ് ആപ്പിള്‍ ഈ ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഗംഭീര ഓഫറില്‍ നിങ്ങള്‍ക്കിത് 93750 രൂപയ്ക്ക് വാങ്ങാം. 41150 രൂപയാണ് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്ന ഡിസ്‌കൗണ്ട്.
ആദ്യമായിട്ടാണ് ഐഫോണ്‍ പതിനഞ്ച് പ്രൊയ്ക്ക് ഇത്രത്തോളം വില കുറയുന്നത്. അതുകൊണ്ട് ആപ്പിള്‍ പ്രേമികള്‍ ഇതൊരു സുവര്‍ണാവസരമായി കാണണം. കാരണം ഇനി അടുത്തൊന്നും ഈ മോഡലിന് ഇത്ര വില കുറയാനും സാധ്യതയില്ല. ദീപാവലി ഓഫറുകള്‍ പ്രകാരം കുറഞ്ഞേക്കും. എന്നാല്‍ ഇപ്പോള്‍ തന്നെ സ്വന്തമാക്കുന്നതാവും എന്തുകൊണ്ടും നല്ലത്.ഫ്‌ളിപ്പ്കാര്‍ട്ട് ഈ ഓഫര്‍ ലഭ്യമാക്കുന്നത് ആപ്പിള്‍ സ്റ്റോറില്‍ ഇതേ രീതിയിലുള്ള ഓഫര്‍ നല്‍കുന്നത് കൊണ്ട് കൂടിയാണ്.
ബാങ്ക് ഓഫറുകള്‍ വഴി നല്ലൊരു ഡിസ്‌കൗണ്ട് ആദ്യം നിങ്ങള്‍ക്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നേടാം. ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ട്രാന്‍സാക്ഷനാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ രണ്ടായിരം രൂപയുടെ ഡിസ്‌കൗണ്ടാണ് ലഭിക്കും. ഇതോടെ വില 1,32900 രൂപയായി കുറയും. നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ അടുത്ത ഡിസ്‌കൗണ്ട് കാത്തിരിക്കുന്നുണ്ട്.
39150 രൂപ വരെ എക്‌സ്‌ചേഞ്ച് പ്രൈസായി ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ലഭിക്കും.ഇതോടെ ഐഫോണ്‍ 15 പ്രൊയുടെ വില 93750 രൂപയാവും. ഈ വിലയ്ക്ക് എന്തുകൊണ്ടും മികച്ച ഫ്‌ളാഗ്ഷിപ്പാണ് പതിനഞ്ച് പ്രൊ.അതേസമയം നേരത്തെ ആപ്പിള്‍ ഐഫോണ്‍ പതിനാല് സീരീസുകളും, പതിനൊന്ന് മുതല്‍ പതിമൂന്ന് വരെയുള്ള സീരീസുകള്‍ക്കും ഐഫോണ്‍ ഓഫറുകള്‍ നല്‍കിയിരുന്നു. മാക്ബുക്കിനും, ഇയര്‍ബഡ്‌സിനുമെല്ലാം മികച്ച ഡിസ്‌കൗണ്ട് ലഭ്യമായിരുന്നു. എന്നാല്‍ 15 പ്രൊ മാക്‌സിന്റെ ഡിസ്‌കൗണ്ട് സര്‍പ്രൈസായിരുന്നു.
കര്‍വില്‍ വരുന്ന ഇതിന്റെ ഡിസൈന്‍ നേരത്തെ തരംഗമായിരുന്നു. ദീപാവലി ഓഫറിലും ഐഫോണുകള്‍ക്ക് വില കുറയുമെന്നാണ് സൂചന. ആഗോള തലത്തില്‍ ഐഫോണ്‍ പതിനഞ്ച് സീരീസ് വലിയ തിരിച്ചടി നേരിട്ടെങ്കിലും, യുഎസ്സിലും ഇന്ത്യയിലും വില്‍പ്പനയില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ്. പക്ഷേ ജപ്പാന്‍, ചൈന എന്നിവിടങ്ങളില്‍ വില്‍പ്പന പിന്നോട്ടാണ്. പ്രധാനമായി ഐഫോണുകളുടെ വിലയാണ് പ്രശ്‌നം.












Click it and Unblock the Notifications