മൈക്രോസോഫ്റ്റിന് ആപ്പിളിനെ വേണം, ഗൂഗിള്‍ 18 ബില്യണ്‍ വിലയിട്ടു, ഐഫോണില്‍ ആ ഫീച്ചറുണ്ടാവും

യുഎസ്സില്‍ ഗൂഗിളിനെതിരെയുള്ള ആന്റിട്രസ്റ്റ് കേസ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പുറത്തുവന്നിരിക്കുന്നത് ഗൂഗിളുമായുള്ള ആപ്പിളിന്റെ ഡീലാണ്. ഓണ്‍ലൈന്‍ സെര്‍ച്ച് ഇന്‍ഡ്‌സ്ട്രിയില്‍ ആപ്പിളിന്റെ കുത്തകയാണെന്ന് യുഎസ് ജസ്റ്റിസ് വിഭാഗം പറയുന്നു. വിവിധ ബ്രൗസറുകളിലും, ഫോണുകളിലും, ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി നിലനില്‍ക്കാന്‍ വന്‍ തുക തന്നെ ഗൂഗിള്‍ നല്‍കുന്നതായും ജസ്റ്റിസ് വിഭാഗം ആരോപിക്കുന്നു.

ആപ്പിളില്‍ ഡിഫോള്‍ട്ട് എഞ്ചിനായി നിലനില്‍ക്കാന്‍ ബില്യണുകളാണ് നല്‍കിയതെന്നാണ് പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റിനെയാണ് ഗൂഗിള്‍ വീഴ്ത്തിയത്. ഇവിടെ രണ്ട് പേര്‍ക്കും ആപ്പിളിന്റെ ഐഫോണുകളെ ആവശ്യമായിരുന്നു. എന്നാല്‍ ഗൂഗിള്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ആധിപത്യം പുലര്‍ത്തിയെന്നും ആരോപണമുണ്ട്.

apple-iphone

മൈക്രോസോഫ്റ്റിന്റെ ബിംഗ് സെര്‍ച്ച് എഞ്ചിന്‍ ഗൂഗിളിന് പിന്നിലായി പോയതിന് പ്രധാന കാരണം ആപ്പിളിന്റെ ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിന്‍ അല്ലാത്തത് കൊണ്ടാണെന്ന് സിഇഒ സത്യ നദേല പറഞ്ഞിരുന്നു. ആപ്പിളുമായുള്ള കരാറിന് മൈക്രോസോഫ്റ്റ് തയ്യാറായിരുന്നു. ആപ്പിളിന് ഗൂഗിളുമായുള്ള കരാര്‍ ഉള്ളത് കൊണ്ടായിരുന്നു അവര്‍ മൈക്രോസോഫ്റ്റുമായുള്ള കരാറിന് തയ്യാറാവാതിരുന്നത്.

ഗൂഗിളില്‍ നിന്ന് തിരിച്ചടിയുണ്ടാവുമോ എന്ന് അവര്‍ ഭയന്നിരുന്നതായും നദേല വ്യക്തമാക്കി. ആപ്പിള്‍ മാക് ബുക്കുകള്‍, ഐപാഡുകള്‍, ഐഫോണുകള്‍ എന്നിവയില്‍ ഡിഫോള്‍ട്ട് എഞ്ചിനായി നില്‍ക്കാന്‍ മൈക്രോസോഫ്റ്റ് ആപ്പിളിന് വാഗ്ദാനം ചെയ്തത് ഒരു വര്‍ഷം 15 ബില്യണായിരുന്നു എന്നാല്‍ ഈ ഓഫര്‍ ആപ്പിള്‍ തള്ളുകയായിരുന്നു.നേരത്തെ തന്നെ പത്ത് ബില്യണിനും, ഇരുപത് ബില്യണിനും ഇടയിലുള്ള തുകയാണ് ഗൂഗിള്‍ ആപ്പിളിന് നല്‍കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആപ്പിളിന് ഗൂഗിള്‍ നല്‍കിയത് 18 ബില്യണ്‍ യുഎസ് ഡോളറാണെന്നാണ്. 2021ല്‍ നല്‍കിയ തുകയാണിത്. ആപ്പിളിന്റെ പ്രൊഡക്ടുകളില്‍ ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി ഇതോടെ ഗൂഗിള്‍ വരും. സെര്‍ച്ച് മാര്‍ക്കറ്റില്‍ ആധിപത്യം നിലനിര്‍ത്താന്‍ ഗൂഗിള്‍ ശ്രമിച്ചുവെന്നും, അതുവഴി ബിസിനസ് വര്‍ധിപ്പിക്കാനാണ് ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളിന്റെ സെര്‍ച്ച് ടെക്‌നോളജിയില്‍ ഗൂഗിളിന് ആശങ്കയുണ്ടായിരുന്നു. അതുകൊണ്ട് ആപ്പിളിന്റെ സ്‌പോട്ട്‌ലൈറ്റ് സെര്‍ച്ച് ടൂളിന്റെ പ്രാധാന്യം കുറയ്ക്കാനാണ് ഗൂഗിള്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.

ഗൂഗിള്‍ ഐഫോണുകള്‍ക്കായി സ്വന്തം നിലയില്‍ സ്‌പോട്ട്‌ലൈറ്റുകളും വികസിപ്പിച്ചെടുത്തിരുന്നു. ഇത് ആപ്പിളിന്റെ സെര്‍ച്ച് എഞ്ചിനിനേക്കാള്‍ യൂസര്‍ ഫ്രണ്ട്‌ലിയാണ്. കൂടുതല്‍ മികച്ച സെര്‍ച്ച് റിസള്‍ട്ടും ഇതിലൂടെ ലഭിക്കും. സഫാരിക്ക് പകരം ക്രോം ഉപയോഗിക്കാന്‍ യൂസര്‍മാരെ ഗൂഗിള്‍ നിര്‍ബന്ധിതരാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്രയും കാര്യങ്ങള്‍ ചെയ്തതിലൂടെ സെര്‍ച്ച് എഞ്ചിന്‍ മാര്‍ക്കറ്റില്‍ ആപ്പിളിനെ എതിരാളികളില്ലാത്തവരാക്കി മാറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഗൂഗിളിനെതിരെ 37 സംസ്ഥാനങ്ങളും യുഎസ് ജസ്റ്റിസ് വിഭാഗവുമാണ് രംഗത്തുള്ളത്. വിപണിയില്‍ ആധിപത്യത്തിനായി നിയമങ്ങളെ ആപ്പിള്‍ കാറ്റില്‍ പറത്തിയെന്നാണ് ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+