ഐഫോണ്‍ 14 12499 രൂപയ്ക്ക് സ്വന്തമാക്കാം. ആപ്പിളിന്റെ കിടിലന്‍ ഓഫര്‍, ഡിസ്‌കൗണ്ട് ഇങ്ങനെ ലഭിക്കും
ഐഫോണ്‍ വാങ്ങണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടോ? എങ്കിലിതാ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ദിവാലി സെയില്‍ തൊട്ടുമുന്നിലെത്തി കഴിഞ്ഞു. കിടിലന്‍ ഓഫറാണ് ആപ്പിള്‍ ഐഫോണ്‍ പതിനാലിന് ലഭിക്കുന്നത്. വെറും 12499 രൂപയ്ക്ക് ഈ ഫോണ്‍ ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ വാങ്ങാന്‍ സാധിക്കും. നിലവില്‍ 69900 രൂപയ്ക്കാണ് ആപ്പിള്‍ സ്റ്റോറില്‍ ഈ ഫോണ്‍ വില്‍ക്കുന്നത്. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ടിലെ ഓഫര്‍ ആരെയും ഞെട്ടിക്കുന്നതാണ്.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റുപോയ പ്രീമിയം ഫോണുകളില്‍ ഒന്നാണ് ഐഫോണ്‍ പതിനാല്. ഇവ ലോഞ്ച് ചെയ്തപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ അധികം വിറ്റുപോവാതിരുന്ന ഫോണായിരുന്നു. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഓഫറുകള്‍ വന്നതോടെ ഐഫോണ്‍ പതിനാലിന്റെ വില്‍പ്പന റെക്കോര്‍ഡിലെത്തിയിരുന്നു. ഫ്‌ളിപ്പ്കാര്‍ട്ടിലെ ബിഗ് ബില്യണ്‍ ഡേയ്‌സില്‍ അടക്കം സെയിലില്‍ മുന്നിലെത്തിയത് ഐഫോണ്‍ പതിനാലായിരുന്നു.

ബെസ്റ്റ് സെല്ലര്‍ ടാഗും ഈ ഫോണിന് ലഭിച്ചിരുന്നു. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ദിവാലി സെയിലിലും ഈ റെക്കോര്‍ഡ് ആവര്‍ത്തിക്കുമെന്ന സൂചനയാണ് പുതിയ ഓഫര്‍ നല്‍കുന്നത്. ഐഫോണ്‍ പതിനഞ്ച് സീരീസിന്റെ ലോഞ്ചിന് ശേഷമാണ് പതിനാലിന്റെ വില ആപ്പിള്‍ കുറച്ചത്. പതിനായിരം രൂപയോളമായിരുന്നു കുറച്ചത്. ഇതോടെ ഐഫോണ്‍ പതിനാല് വാങ്ങാന്‍ ഉപയോക്താക്കള്‍ക്കിടയില്‍ വലിയ താല്‍പര്യമുണ്ടായിരുന്നു.
പുതിയ ഓഫര്‍ പ്രകാരം 43500 രൂപയാണ് ഡിസ്‌കൗണ്ടായി ലഭിക്കുക. 12499 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാം. ഈ തുകയ്ക്ക് മാര്‍ക്കറ്റിലെ ഏറ്റവും മികച്ച ഫോണായി ഐഫോണ്‍ പതിനാല് മാറും.കഴിഞ്ഞ വര്‍ഷമാണ് ആപ്പിള്‍ ഐഫോണ്‍ 14 ലോഞ്ച് ചെയ്തത്. ഇതിനൊപ്പം തന്നെ പതിനാല് പ്രൊയും, പ്ലസ് മോഡലും ആപ്പിള്‍ പുറത്തിറക്കിയിരുന്നു. 79900 ആയിരുന്നു ഇതിന്റെ ബേസ് പ്രൈസ്. നിലവില്‍ 55999 രൂപയാണ് ഓഫറൊന്നുമില്ലാതെ ആപ്പിള്‍ ഐഫോണ്‍ പതിനാലിന്റെ വില.
ആപ്പിളിന്റെ ഒഫീഷ്യല്‍ സ്റ്റോറിലെ വിലയേക്കാള്‍ 13901 രൂപ കുറഞ്ഞാണ് ഇപ്പോള്‍ പതിനാല് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കുക. ഇനി ഓഫറുകള്‍ എങ്ങനെയാണ് ലഭിക്കുകയെന്ന് പറഞ്ഞ് താരം. എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരാണെങ്കില്‍ 1500 രൂപ ഇന്‍സ്റ്റന്റായി ഡിസ്‌കൗണ്ട് ലഭിക്കും. ഇതോടെ വില 54499 രൂപയാവും. നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യാനും പറ്റിയ സമയമാണിത്.
അതായത് നിങ്ങളുടെ പഴയ ഡിവൈസ് എക്‌സ്‌ചേഞ്ച് ചെയ്താല്‍ 42000 രൂപ വരെ അതിലൂടെ ലഭിക്കും. ഓഫറുകളും, ഡിസ്‌കൗണ്ടുകളും എല്ലാം ചേര്‍ത്താല്‍ ഐഫോണ്‍ പതിനാല് 12499 രൂപയ്ക്ക് സ്വന്തമാക്കാം. ധാരാളം മികച്ച ഫീച്ചറുകള്‍ ഐഫോണ്‍ പതിനാലില്‍ ഉണ്ട്. 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ഒപ്പം മികച്ചൊരു ചിപ്‌സെറ്റും ഇതിനുണ്ട്. വീഡിയോ കോളിനും സെല്‍ഫിക്കുമായി 12 എംപിയുടെ സെല്‍ഫി ക്യാമറയുണ്ട്. പിന്നില്‍ ഡുവല്‍ ക്യാമറയാണ് ഉള്ളത്. 12 എംപി സെന്‍സറുകളാണ് ഇവിടെയുള്ളത്.












Click it and Unblock the Notifications