ഐഫോണ്‍ 14 പ്ലസ് വാങ്ങാന്‍ റെഡിയായിക്കോ, 24599 രൂപയ്ക്ക് സ്വന്തമാക്കാം, ഡിസ്‌കൗണ്ട് ഇങ്ങനെ ലഭിക്കും
ആപ്പിളിന്റെ ഐഫോണുകള്‍ക്ക് ഫ്‌ളിപ്പ്കാര്‍ട്ടിലുള്ള ഓഫറുകള്‍ അവസാനിക്കുന്നില്ല. ഐഫോണ്‍ പതിനാലിനാണ് ഇപ്പോള്‍ വീണ്ടും വില കുറഞ്ഞിരിക്കുന്നത്. ആപ്പിള്‍ ഫോണുകളില്‍ ജനശ്രദ്ധ ഏറ്റവും കുറഞ്ഞതായിരുന്നു ഐഫോണ്‍ 14 പ്ലസ്. എന്നാല്‍ ഐഫോണ്‍ 15 പ്ലസ് പുറത്തിറങ്ങിയതോടെയാണ് ഇതിന്റെ മികവ് എല്ലാവരും തിരിച്ചറിഞ്ഞത്. ആപ്പിള്‍ ഐഫോണ്‍ പതിനഞ്ച് പ്ലസിന് മികച്ച പെര്‍ഫോമന്‍സാണ് ഉള്ളത്.
അതുകൊണ്ട് പലരും ഐഫോണ്‍ 14 പ്ലസും വാങ്ങുന്നുണ്ട്. ഇതോടെയാണ് ആപ്പിളിന്റെ 14 പ്ലസിന്റെ മികവ് ആളുകള്‍ തിരിച്ചറിഞ്ഞത്. ഫ്‌ളിപ്പ്കാര്‍ട്ട് സെയിലില്‍ ഡിസ്‌കൗണ്ട് വന്നതോടെ ഇപ്പോള്‍ ഏറ്റവുമധികം വിറ്റുപോകുന്നത് 14 പ്ലസാണ്. നിലവില്‍ അഞ്ച് കളറുകളില്‍ ഇവ ലഭ്യമാണ്. നീല, പര്‍പ്പില്‍, മിഡ്‌നൈറ്റ്, സ്റ്റാര്‍ലൈറ്റ്, ചുവപ്പ് എന്നീ നിറങ്ങളിലാണ് ഇവ ലഭ്യമാവുക. 6.7 ഇഞ്ച് സൂപ്പര്‍ റെറ്റിന് എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയാണ് പതിനാല് പ്ലസിനുള്ളത്.

ആപ്പിളിന്റെ ഏറ്റവും ഗംഭീര ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. പതിനാല് പ്ലസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തപ്പോള്‍ വില 89900 രൂപയായിരുന്നു. ഇത് ബേസ് മോഡല്‍ വിലയാണ്. എന്നാല്‍ ഐഫോണ്‍ പതിനഞ്ച് പ്ലസിന്റെ ലോഞ്ചിംഗോടെ ആപ്പിളിന്റെ ഈ സീരീസിന്റെ വില ക ുറച്ചിരിക്കുകയാണ്. പതിനായിരം രൂപയാണ് ഒറ്റയടിക്ക് 14 പ്ലസിന്റെ വില കുറച്ചത്. നിലവില്‍ 79900 രൂപയാണ് ഇതിന്റെ വില.
എന്നാല്‍ 24599 രൂപയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. 40400 രൂപയാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഐഫോണ്‍ പതിനാല് പ്ലസിന് നല്‍കുന്ന ഡിസ്‌കൗണ്ട്.ഫ്‌ളിപ്പ്കാര്‍ട്ട് സെയിലിന്റെ ഭാഗമായി ഐഫോണ്‍ പതിനാല് പ്ലസ് 64999 രൂപയ്ക്കാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ വില്‍ക്കുന്നത്. 14901 രൂപയുടെ ഡിസ്‌കൗണ്ടാണ് നേരിട്ട് നല്‍കുന്നത്. എന്നാല്‍ ഇതിന് പുറമേ നിരവധി ഓഫറുകളും ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്.
കൊട്ടക് ബാങ്ക്, എസ്ബിഐ, ആര്‍ബിഎല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയാണ് നിങ്ങള്‍ ഇടപാടുകള്‍ നടത്തുന്നതെങ്കില്‍ 1250 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും നിങ്ങള്‍ക്ക് ലഭിക്കും. ഇതിലൂടെ വില 63749 രൂപയായി കുറയും. എന്നാല്‍ ഈ ഓഫര്‍ അതില്‍ മാത്രം അവസാനിക്കുന്നതല്ല. നിങ്ങളുടെ പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യാന്‍ പറ്റിയ സമയം കൂടിയാണിത്. 39150 രൂപ എക്‌സ്‌ചേഞ്ചില്‍ ലഭിക്കും. ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ചും കഴിഞ്ഞാല്‍ 24599 രൂപയ്ക്ക് ഐഫോണ്‍ 14 പ്ലസ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് വാങ്ങാം.
പെര്‍ഫോമന്‍സില്‍ വളരെ മുന്നിലാണ് പതിനാല് പ്ലസ്. എ15 ബയോണിക് ചിപ്പാണ് ഇതിലുള്ളത്. ആപ്പിള്‍ പതിമൂന്ന് പ്രൊ മോഡലുകളിലും ഈ ചിപ്പാണ് ഉള്ളത്. പതിനാല് പ്ലസിന് ഇരട്ട ക്യാമറയാണ് ഉള്ളത്. 12 മെഗാപിക്‌സല്‍ മെയിന്‍ സെന്‍സറും, അള്‍ട്രാ വൈഡ് സെന്‍സറും ഈ ഐഫോണിനുണ്ട്. 5ജി മികവും ഇതിനുണ്ട്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 26 മണിക്കൂര്‍ വരെ ചാര്‍ജ് ലഭിക്കുമെന്നാണ് ആപ്പിളിന്റെ അവകാശവാദം. ഐഫോണ്‍ 14 പ്ലസ് നേരത്തെ യൂസര്‍മാര്‍ക്കിടയില്‍ അധികം ജനപ്രീതി നേടിയിരുന്നില്ല. എന്നാല്‍ മികച്ച ഫീച്ചറുകളാണെന്ന് പിന്നീടാണ് ആളുകള്‍ തിരിച്ചറിഞ്ഞത്.












Click it and Unblock the Notifications