ആപ്പിളിന് ഓഫറിന്റെ പെരുമഴക്കാലം, ഐഫോണ്‍ 14 പ്രൊയ്ക്ക് 42500 രൂപയുടെ ഡിസ്‌കൗണ്ട്, വാങ്ങാം ഇങ്ങനെ
ഓഫറുകളുടെ പെരുമഴയാണ് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍. ഒരു പ്രീമിയം ഫോണ്‍ വാങ്ങാന്‍ പറ്റിയ ഏറ്റവും നല്ല സമയമാണിത്. ഐഫോണിന്റെ 14 പ്രൊ തന്നെ വാങ്ങിയാലോ? ഐഫോണിന്റെ 15 സീരീസിന് ഒപ്പം പിടിച്ച് നില്‍ക്കാന്‍ സാധിക്കുന്ന എല്ലാ ഫീച്ചറുകളും 14 പ്രൊയിലുണ്ട്. ഐഫോണ്‍ പതിനഞ്ചിലെ പ്രൊ സീരീസ് ജനപ്രിയമായപ്പോഴാണ് 14 പ്രൊ ആളുകള്‍ ഏറ്റെടുത്തത്.
ഇക്കഴിഞ്ഞ ദസറ സെയിലില്‍ അടക്കം വന്‍ മുന്നേറ്റമാണ് ഐഫോണ്‍ 14 പ്രൊ ഉണ്ടാക്കിയത്. ആ ഓഫറുകള്‍ പെട്ടെന്ന് അവസാനിക്കില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഫ്‌ളിപ്പ്കാര്‍ട്ട്. ഐഫോണ്‍ 14 പ്രൊയാണ് ആപ്പിള്‍ ആദ്യമായി ഡൈനാമിക് ഐലന്‍ഡും, 48 എംപി ക്യാമറയുമായി പുറത്തിറക്കിയ ആദ്യ ഫോണ്‍. ആപ്പിള്‍ 14 സീരീസിലെ ഏറ്റവും മികച്ച ഫോണാണ് 14 പ്രൊ. ഈ സീരീസില്‍ ഏറ്റവും ജനപ്രീതി ലഭിച്ച ഫോണും ഇത് തന്നെയാണ്. നിലവില്‍ ഐഫോണ്‍ പതിന്‍ പ്രൊയ്ക്ക് 42500 രൂപയുടെ ഇളവാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഉള്ളത്.

പ്രീമിയം ഫോണിനായി ആഗ്രഹിക്കുന്നവര്‍ക്ക് 86400 രൂപയ്ക്ക് ഐഫോണ്‍ പതിനാല് പ്രൊ വാങ്ങാന്‍ സാധിക്കും. ഇത് കുറഞ്ഞ വില കൂടിയാണ്. അതായത് ആപ്പിളിന്റെ ഒഫീഷ്യല്‍ ആപ്പിള്‍ സ്റ്റോറിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇപ്പോള്‍ 14 പ്രൊ വാങ്ങാന്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷം 1,29900 രൂപയ്ക്കാണ് 14 പ്രൊ ആപ്പിള്‍ ലോഞ്ച് ചെയ്തത്. 256 ജിബി മോഡലിന് 1,39900 രൂപയും നല്‍കേണ്ടി വരുമായിരുന്നു. എന്നാല്‍ പുത്തന്‍ ഓഫറില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഐഫോണ്‍ പതിനാല് പ്രൊ സ്വന്തമാക്കാം.
ആപ്പിള്‍ പതിനാല് പ്രൊയുടെ 256 ജിബി വേര്‍ഷന്‍ പതിനായിരം രൂപ കുറച്ചാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നല്‍കുന്നത്. 1,2999 രൂപയാണ് ഈ പ്രീമിയം ഫോണിനുള്ളത്. എന്നാല്‍ ഓഫര്‍ ഇതുകൊണ്ടും അവസാനിക്കുന്നില്ല. നിങ്ങളുടെ പഴയ ഫോണ്‍ മാറ്റണമെന്ന് കടുത്ത ആഗ്രഹമുണ്ടോ? എങ്കില്‍ എക്‌സ്‌ചേഞ്ചിന് തന്നെ ശ്രമിക്കുന്നതാണ് ഏറ്റവും നല്ലത്.
42000 രൂപ വരെ നിങ്ങള്‍ക്ക് എക്‌സ്‌ഞ്ചേിലൂടെ സ്വന്തമാക്കാനാവും. ഇതോടെ 97900 രൂപയ്ക്ക് ഈ ഐഫോണ്‍ വാങ്ങാനാവും. എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ഇടപാടുകള്‍ക്കും നല്ല ഓഫറുകളുണ്ട്. 1500 രൂപയാണ് ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട്. അങ്ങനെ എല്ലാ ഓഫറുകളും, 42500 രൂപയുടെ ഡിസ്‌കൗണ്ടും ചേര്‍ത്ത് 86400 രൂപയ്ക്ക് ഈ പ്രീമിയം ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ സ്വന്തമാകും.
ഐഫോണ്‍ പതിനാല് പ്രൊയാണ് ആപ്പിള്‍ പുറത്തിറക്കിയ ആദ്യത്തെ നോച്ച്‌ലെസ് ഫോണ്‍. ഇതിന് പ്രധാന കാരണം ഡൈനാമിക് ഐലന്‍ഡായിരുന്നു. ഇതിനൊപ്പം എ15 ബയോണിക് ചിപ്പ് കൂടി വന്നതോടെ ഐഫോണ്‍ പതിനാല് പ്രൊയുടെ പെര്‍ഫോമന്‍സ് അതിശക്തമായിരുന്നു. പുത്തന്‍ 48 മെഗാപിക്‌സല്‍ ട്രിപ്പിള്‍ ക്യാമറ കൂടി വന്നതോടെ മികച്ച എക്‌സ്പീരിയന്‍സാണ് ഐഫോണ്‍ പതിനാല് പ്രൊയില്‍ ലഭിച്ചിരുന്നത്. 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേ, 12 എംപി ഫ്രണ്ട് ക്യാമറ. എന്നിവയെല്ലാം ഐഫോണിന്റെ പതിനഞ്ച് സീരീസിലെ ബേസ് മോഡലുകള്‍ക്ക് മുകളില്‍ പോകുന്നതാണ്.












Click it and Unblock the Notifications