Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളിന് മാത്രമല്ല ഡിസ്‌കൗണ്ട്, ഓഫറുകളുടെ പെരുമഴയുമായി പിക്‌സല്‍, ഈ ബ്രാന്‍ഡുകള്‍ക്കും വിലക്കുറവ്

ആപ്പിള്‍ ഐഫോണുകളുടെ വമ്പന്‍ ഡിസ്‌കൗണ്ട് സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ ആപ്പിള്‍ മാത്രമല്ല, ഡിസ്‌കൗണ്ടുമായി ഗൂഗിളിന്റെ പിക്‌സലും സാംസങ്ങുമെല്ലാം രംഗത്ത് വന്നിരിക്കുകയാണ്. ഇതുവരെ കാണാത്ത അത്ര വില കുറവിലാണ് ഇപ്പോള്‍ പല സ്മാര്‍ട്ട്‌ഫോണുകളും ലഭ്യമാവുക.

അതില്‍ വമ്പന്‍ ബ്രാന്‍ഡുകള്‍ മുതല്‍ ചെറിയ ബ്രാന്‍ഡുകള്‍ വരെയുണ്ട്. ഗൂഗിളും സാംസങ്ങുമെല്ലാം പുതിയ മോഡലുകള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് മറ്റ് മോഡലുകള്‍ക്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഓഫറുകള്‍ വന്നിരിക്കുന്നത്. അതേസമയം ഏതൊക്കെ സീരീസുകള്‍ക്കാണ് മെഗാ ഡിസ്‌കൗണ്ടുകല്‍ ഉള്ളതെന്ന് പരിശോധിക്കാം.

google-pixel

ഗൂഗിള്‍ പിക്‌സല്‍ 7

ഗൂഗിള്‍ പിക്‌സലിന് വന്‍ ഓഫറാണ് ഫ്‌ളിപ്പ്കാര്‍ട്ടിലുള്ളത്. 36499 രൂപയ്ക്ക് പിക്‌സല്‍ 7 ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാവും. എന്നാല്‍ ബാങ്ക് ഓഫറുകളെല്ലാം കഴിഞ്ഞാണ് ഈ തുകയ്ക്ക് ലഭിക്കുക. എസ്ബിഐ, എച്ച്ഡിഎഫ്‌സി പോലുള്ള ക്രെഡിറ്റ് കാര്‍ഡുകളുണ്ടെങ്കില്‍ മികച്ച ഓഫറുകള്‍ ലഭിക്കും.

ഓഫറുകള്‍ ഇല്ലാതെ 41999 രൂപയ്ക്ക് പിക്‌സല്‍ 7 ലഭിക്കും. ഈ തുകയ്ക്കും മികച്ച ഫോണാണിത്. കാരണം 59999 രൂപയ്ക്കാണ് ഈ ഫോണ്‍ ലോഞ്ച് ചെയ്തത്. 50 മെഗാപിക്‌സല്‍ ക്യാമറയും, ടെന്‍സര്‍ ജി2 ചിപ്‌സെറ്റും ഈ ഫോണിനെ മികവുറ്റതാക്കുന്നു.

നതിംഗ് ഫോണ്‍ 1

നിലവില്‍ ബഡ്ജറ്റ് ഫോണുകളില്‍ തരംഗമായിരിക്കുന്നവയാണ് നത്തിംഗ് ഫോണുകള്‍. ഇതില്‍ നത്തിംഗ് ഫോണ്‍ വണ്ണിനാണ് വില കുറവുള്ളത്. എല്ലാ ഓഫറുകളും ചേരുമ്പോള്‍ 23999 രൂപയ്ക്ക് ഇവ ലഭ്യമാവും.

ഏറ്റവും ഭംഗിയേറിയ ഫോണ്‍ കൂടിയാണിത്. 26999 രൂപയ്ക്കാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഓഫര്‍ പ്രൈസ് ഇപ്പോള്‍. 32999 രൂപയ്ക്കാണ് ഇവ ലോഞ്ച് ചെയ്തത്. 50 എംപി റിയര്‍ ക്യാമറയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചര്‍.

സാംസങ്ങ് എസ്21 എഫ്ഇ

സംസങ്ങിന്റെ എസ്21 എഫ്ഇയും നല്ല ഓഫറില്‍ ലഭിക്കും. 29999 രൂപയാണ് എല്ലാ ഓഫറും ചേരുമ്പോള്‍ ഈ ഫോണിനായി നല്‍കേണ്ടി വരിക. അത് മികച്ച ഓഫറാണ്. കാണം ഇത് ലോഞ്ച് ചെയ്തത് 45999 രൂപയ്ക്കാണ്.

സ്‌നാപ്ഡ്രാഗണ്‍ 888 പ്രൊസസറാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. 6.4 ഇഞ്ച് ഡിസ്‌പ്ലേയും എസ്21 എഫ്ഇയിലുണ്ട്. 45000 എംഎഎച്ച് ബാറ്ററിയും ഇതിനുണ്ട്. അങ്ങനെ നിരവധി ഫീച്ചറുകള്‍ ഈ സാംസങ്ങ് ഫോണിലുണ്ട്.

മോട്ടോറോള എഡ്ജ് 40 നിയോ

മോട്ടോറോളയ്ക്കും ഓഫറുകള്‍ ഫ്‌ളിപ്പ്കാര്‍ട്ടിലുണ്ട്. മോട്ടോറോളയുടെ എഡ്ജ് 40 നിയോയ്ക്കാണ് ഓഫറുള്ളത്. ഇതൊരു മിഡ് റേഞ്ച് ഫോണാണ്. 19999 രൂപയ്ക്കാണ് ഓഫറുകള്‍ വരുന്നതോടെ ഈ ഫോണ്‍ ലഭിക്കുക. 23999 രൂപയ്ക്കാണ് ഇത് ലോഞ്ച് ചെയ്തത്.

ഇതിന് ഡുവല്‍ ക്യാമറയാണ് ഉള്ളത്. 50 എംപി പ്ലസ് 13 എംപിയാണ് ഇതിലെ ക്യാമറകള്‍. പി ഒഎല്‍ഇഡി ഡിസ്‌പ്ലേയും നിയോയ്ക്കുണ്ട്. 7030 മീഡിയടെക് ഡൈമന്‍സിറ്റി 7030 ചിപ്‌സെറ്റും ഈ ഫോണിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+