ഐഫോണ്‍ 15 പ്രൊ മാക്‌സ് വാങ്ങാന്‍ തയ്യാറായിക്കോ, ആപ്പിളിന്റെ മെഗാ ഡിസ്‌കൗണ്ട്, 10000 രൂപ വരെ കുറവ്
ആപ്പിള്‍ സ്റ്റോറില്‍ കിടിലന്‍ ഓഫര്‍ ആരംഭിച്ചു. ഐഫോണ്‍ അടക്കം വാങ്ങാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ആപ്പിള്‍ ഇന്ത്യയുടെ ഫെസ്റ്റീവ് സീസണ്‍ സെയില്‍ ആണ് ആരംഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ സ്റ്റോറുകളിലും, നിങ്ങള്‍ക്ക് തൊട്ടടുത്ത ആപ്പിള്‍ സ്റ്റോറുകളിലും ഈ ഓഫറുകളെല്ലാം ലഭ്യമാവും. തിരഞ്ഞെടുക്കപ്പെട്ട ഫോണുകള്‍ക്ക് പതിനായിരം രൂപ വരെയാണ് ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് നല്‍കുന്നത്.
പഴയ ഐഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുകയാണെങ്കില്‍ ആറായിരം രൂപ അധികമായി ലഭിക്കും. മുംബൈയിലെ ബികെ സ്റ്റോറിലും ഈ ഓഫറുകള്‍ നല്‍കുന്നുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്കുകളുടെ കാര്‍ഡ് ഉള്ളവര്‍ക്ക് ആപ്പിളിന്റെ ഈ ഓഫറുകള്‍ പരമാവധി ഉപയോഗപ്പെടുത്താനാവും.

എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡുള്ളവര്‍ക്ക് ആറായിരം രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ആപ്പിള്‍ നല്‍കുന്നുണ്ട്. ഐഫോണ്‍ 15 പ്രൊ സീരീസിനാണ് ഈ ഓഫര്‍ ലഭ്യമാവുക. അതേസമയം ഐഫോണ്‍ പതിനഞ്ച് സീരീസിന് എച്ച്ഡിഎഫ്‌സി കാര്‍ഡുണ്ടെങ്കില്‍ അയ്യായിരം രൂപയാണ് ഡിസ്‌കൗണ്ട് ലഭിക്കുക.
ഐഫോണ്‍ പതിനാല് സീരീസ് വാങ്ങാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍ നാലായിരം രൂപയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. ഐഫോണ്‍ പതിമൂന്ന് സീരീസിന് അതുപോലെ മൂവായിരം രൂപയും ഡിസ്‌കൗണ്ട് ലഭിക്കും. അതുകൊണ്ട് ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹമുള്ളവര്‍ ഈ ഓഫര്‍ എന്തായാലും ഉപയോഗപ്പെടുത്തണം. അടുത്തൊന്നും ഇത്ര വലിയ ഡിസ്‌കൗണ്ട് ആപ്പിളില്‍ നിന്ന് ഇനി വരാനും സാധ്യതയില്ല.
ആപ്പിള്‍ മൂന്ന് മുതല്‍ ആറ് മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐ പ്ലാനുകളും ഇതോടൊപ്പം നല്‍കുന്നുണ്ട്. അതുകൊണ്ട് തവണകളായി പണം അടച്ചാല്‍ മതിയാവും. മൊത്തം തുകയായി അടയ്ക്കാന്‍ ഇല്ലാത്തവര്‍ക്ക് ഈ ഓപ്ഷന്‍ ഉപയോഗപ്പെടുത്താം. അതിലുപരി പലിശയൊന്നും വരികയുമില്ല. ആറ് മാസത്തെ ആപ്പിള്‍ മ്യൂസിക് സബ്‌സ്‌ക്രിപ്ഷനും ഈ ഓഫറിനൊപ്പം നല്‍കുന്നുണ്ട്.
അതുപോലെ മൂന്ന് മാസം ആപ്പിള്‍ ടിവി പ്ലസ്, ആപ്പിള്‍ ആര്‍ക്കേഡ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ നല്‍കുമെന്നും ആപ്പിള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം മാക് ബുക്കുകള്‍ക്കും ഓഫറുണ്ട്. പതിനായിരം രൂപ വരെയാണ് എം2 മാക്ബുക്ക് എയറിന് ഡിസ്‌കൗണ്ട്. മാക്ബുക്ക് പ്രൊ, മാക് സ്റ്റുഡിയോ എന്നിവയ്ക്കും ഇതേ ഡിസ്‌കൗണ്ട് ലഭിക്കും.
അതേസമയം എം1 മാക്ക്ബുക്കിന് എട്ടായിരം രൂപ ഫ്‌ളാറ്റ് ഡിസ്‌കൗണ്ടും, അയ്യായിരം രൂപ ഡിസ്‌കൗണ്ട് ഐമാക് 24 ഇഞ്ചിനും, മാക് മിനിക്കുമാണ് ലഭിക്കുക. ഐപാഡ് പ്രൊ, എയര്‍ മോഡലുകള്‍ക്ക് അയ്യായിരം രൂപ ഡിസ്‌കൗണ്ടുണ്ട്. എച്ച്ഡിഎഫ്‌സി കാര്‍ഡുള്ളവര്‍ക്കാണിത്. ടെന്‍ത്ത് ജെന്‍ ഐപാഡിന് നാലായിരം ഡിസ്‌കൗണ്ടും, നയന്‍ത് ജെന്‍ ഐപാഡിന് മൂവായിരം രൂപ ഡിസ്‌കൗണ്ടും ലഭിക്കും. ആപ്പിള്‍ വാച്ച് അള്‍ട്ര, വാച്ച് സീരീസ് 9 എന്നിവയ്ക്ക് 5000, 4000 എന്നിങ്ങനെയാണ് ഡിസ്‌കൗണ്ട്. ഹോംപോഡ്, എയര്‍പോഡ്‌സ് എന്നിവയ്ക്ക് രണ്ടായിരം രൂപയാണ് ഡിസ്‌കൗണ്ട്. എച്ച്ഡിഎഫ്‌സി കാര്‍ഡിനാണ് ഈ ഓഫര്‍ ലഭിക്കുക.












Click it and Unblock the Notifications