ആപ്പിളിന് ഇന്ത്യയിലും കുതിപ്പില്ല, സാംസങ്ങ് നമ്പര്‍ വണ്‍, സഹായിച്ചത് ഫ്‌ളാഗ്ഷിപ്പിലെ ആ ഫോണ്‍
ന്യൂഡല്‍ഹി: ആഗോള തലത്തില്‍ ആപ്പിള്‍ ഐഫോണുകള്‍ക്ക് നേരിടുന്ന ഇടിവ് ഇന്ത്യയിലും ആവര്‍ത്തിക്കുന്നു. എന്നാല്‍ ഇന്ത്യയിലും സാംസങ്ങ് തന്നെയാണ് നമ്പര്‍ വണ്‍ ബ്രാന്‍ഡ്. ഏറ്റവും കൂടുതല്‍ വില്‍പ്പനയും സാംസങ്ങ് മോഡലുകളാണ്. എന്നാല്‍ ഇന്ത്യയില്‍ സാംസങ്ങ് ഷിപ്പ്‌മെന്റുകളുടെ ശതമാനത്തില്‍ ഇടിവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിന്റെ ഇടിവാണ് ഉള്ളത്. മാര്‍ക്ക് റിസര്‍ച്ച് കമ്പനിയായ കനാലിസ് ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
ഇന്ത്യയില്‍ മാര്‍ക്കറ്റ് ഷെയറിന്റെ പതിനെട്ട് ശതമാനവും സാംസങ്ങിനൊപ്പമാണ്. 7.9 മില്യണ്‍ ഷിപ്പ്‌മെന്റുകളാണ് സാംസങ്ങിനുള്ളത്. അവരുടെ എസ്23 സീരീസിനാണ് ഇന്ത്യയില്‍ ഏറ്റവും ഡിമാന്റ് ഉള്ളത്. ഈ വര്‍ഷമാണ് അവര്‍ എസ്23 പുറത്തിറക്കിയത്. ഈ ഫോണ്‍ സാംസങ്ങ് മാര്‍ക്കറ്റ് വ്യാപനത്തെ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം ബജറ്റ് ഫോണുകളില്‍ഷവോമിയാണ് രണ്ടാം സ്ഥാനത്തുള്ളത്. വിവോ, റിയല്‍മീ, ഓപ്പോ എന്ന്വരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍ ഉള്ളത്. വരാനിരിക്കുന്ന ഫെസ്റ്റില്‍ സീസണ്‍ സെയിലുകള്‍ ഈ ഫോണുകളുടെ മാര്‍ക്കറ്റ് വളര്‍ത്താന്‍ സഹായിക്കും. 2023ലെ മൂന്നാം പാദത്തില്‍ മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യയില്‍ നിന്ന് ഷിപ്പ് ചെയ്തത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചാണ് മൂന്ന് ശതമാനം സെയില്‍ കുറഞ്ഞത്. ഷവോമി 7.6 മില്യണ്‍ യൂണിറ്റുകളാണ് വിറ്റുപോയത്. ഷവോമിയുടെ പുതിയ 5ജി മോഡലുകള്‍ നല്ല രീതിയില്‍ വിറ്റുപോകുന്നുണ്ട്. വിവോ 7.2 മില്യണ്‍, റിയല്‍മി 5.8 മില്യണ്‍, ഓപ്പോ 4.4 മില്യണ്‍ യൂണിറ്റുകള്‍ എന്നിങ്ങനെയാണ് വിറ്റുപോയത്.അതേസമയം ഇന്ത്യയിലെ ഫെസ്റ്റിവല്‍ സീസണ്‍ ബജറ്റ് ഫോണുകളെ സഹായിച്ചുവെന്നാണ് കണ്ടെത്തല്‍.
റെഡ്മി 12 5ജി, പോക്കോ എം6 പ്രൊ 5ജി, എന്നിവ 5ജി സീരീസുകളില്‍ നേട്ടമുണ്ടാക്കിയവയാണ്. റിയല്‍ 11 എക്‌സ് 5ജി, റിയല്‍മി 11 5ജി എന്നിവയും നേട്ടമുണ്ടാക്കുന്നുണ്ട്. മോട്ടോറോള, ഇന്‍ഫിനിക്‌സ്, ടെക്‌നോ തുടങ്ങിയ ബ്രാന്‍ഡുകളും പരിമിതമായ അളവില്‍ നേട്ടമുണ്ടാക്കിയവരാണ്. ചുരുങ്ങിയ ചെലവില്‍ 5ജി ഫോണുകള്‍ ഇവ ഉണ്ടാക്കുന്നതാണ് വില്‍പ്പന വര്‍ധിക്കാന്‍ കാരണം.
എന്നാല്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളില്‍ സാംസങ്ങും ആപ്പിളും തമ്മിലാണ് മത്സരം. ഇവിടെയാണ് സാംസങ്ങ് മുന്നിലെത്തിയത്. സാംസങ്ങിന്റെ എസ്23 സീരീസാണ് വില്‍പ്പനയില്‍ ഇന്ത്യയില്‍ വളരെ മുന്നിലുള്ളത്. അതേസമയം ആപ്പിളിന്റെ ഐഫോണ്‍ 14, ഐഫോണ്‍ 13, സീരീസുകളാണ് നേട്ടമുണ്ടാക്കിയത്. ഫെസ്റ്റിവല്‍ സീസണില്‍ ഇവരാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. ഓണ്‍ലൈന്‍ സെയില്‍ ഓഫറുകളും സാംസങ്ങിന്റെ ആപ്പിളിന്റെയും വില്‍പ്പന വന്‍ തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.
ഐഫോണ്‍ ഫെസ്റ്റിവല്‍ സീസണില്‍ വില്‍പ്പനയില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ്. 1.5 മില്യണ്‍ യൂണിറ്റുകളാണ് വിറ്റുപോയത്. ഇത് 25 ശതമാനത്തിന്റെ വളര്‍ച്ചയാണ്. സാംസങ്ങ്, ആപ്പിള്‍, ഷവോമി എന്നിവരാണ് വന്‍ നേട്ടങ്ങളുണ്ടാക്കിയത്. സാംസങ്ങ് വാര്‍ഷിക വരുമാനമായി 1 ലക്ഷം കോടിയുടെ വില്‍പ്പനയാണ് ഈ വര്‍ഷം നടന്നത്. മറ്റൊരു മോഡലിനും ഇത്രത്തോളം വരുമാനമില്ല.












Click it and Unblock the Notifications