2,888 രൂപ മതി..! പുത്തൻ ഐഫോൺ കയ്യിലിരിക്കും; ഇങ്ങനെ വാങ്ങാം
എത്രയൊക്കെ ഫീച്ചേഴ്സ് ആൻഡ്രോയിഡ് ഫോണുകളിൽ കുത്തിനിറച്ച് ഇറക്കിയാലും ആപ്പിളിന്‍റെയും ഐഫോണിന്റെയും ഫാൻബേസിന് ഒരു കുറവും ഇപ്പോഴും ഇല്ല. ഇന്നും കയ്യിൽ ക്യാഷ് ഒത്തുവരുന്ന ഏതൊരാളുടെയും ഫസ്റ്റ് ചോയ്സ് ഐഫോൺ തന്നെയാകും. അപ്പോൾ പിന്നെ നല്ല ഓഫർ പ്രൈസിൽ ഒരു ഐഫോൺ വാങ്ങാനുള്ള അവസരമാണ് വന്നിരിക്കുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ റിപ്പബ്ലിക് ദിന വിൽപ്പനയിൽ ഐഫോണുകൾക്ക് വൻ കിഴിവുകളാണ് കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിൽ ഡിജിറ്റൽ ഇന്ത്യ സെയിൽ എന്ന പേരിൽ റിലയൻസ് ഡിജിറ്റൽ ഔദ്യോഗികമായി വിൽപ്പന നടത്തുന്നുണ്ട്. ഏറ്റവും പുതിയ ഐഫോൺ മോഡലുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിൽ വലിയ ലാഭം സെയിലിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ജനുവരി 17 മുതൽ ജനുവരി 26 വരെയാണ് റിലയൻസ് ഡിജിറ്റൽ ഡിജിറ്റൽ ഇന്ത്യ സെയിൽ. ഐഫോണുകളുടെ എംആർപിയിൽ 12,000 രൂപ വരെ കിഴിവുകൾ വാങ്ങുന്നവർക്ക് ലഭിക്കും, കൂടാതെ അധിക ബാങ്ക് കിഴിവുകൾ വേറെയും. ഐഫോൺ 17, ഐഫോൺ 16, ഐഫോൺ 15 എന്നിവയ്ക്കാണ് കിഴിവുകൾ ലഭിക്കുക. ഏതൊക്കെയാണ് ആ കിഴിവുകൾ എന്ന് പരിശോധിക്കാം.

വില ഇങ്ങനെ
*ഐഫോൺ 15 (128GB) 49,990 രൂപയിൽ ആരംഭിക്കുന്നു, 2,888 രൂപ ഇഎംഐ
*ഐഫോൺ 16 (128GB) 57,990 രൂപ മുതൽ ആരംഭിക്കുന്നു, 3,388 രൂപ ഇഎംഐ
*ഐഫോൺ 17 (256GB) 78,900 രൂപ മുതൽ ആരംഭിക്കുന്നു, 3,454 രൂപ ഇഎംഐ
പ്രീമിയം വേരിയൻ്റുകൾ
ഇനി നിങ്ങൾക്ക് വേണ്ടത് പ്രീമിയം മോഡലുകളാണെങ്കിൽ ഐഫോൺ 17 പ്രോ (256 ജിബി)-യുടെ വില 130,900 രൂപയാണ്. 11,242 രൂപയായിരിക്കും ഇഎംഐ. ഐഫോണുകള്‍ക്കുള്ള കിഴിവുകള്‍ക്ക് പുറമേ, മറ്റ് ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങള്‍ എന്നിവയിലും റിലയന്‍സ് ഡിജിറ്റല്‍ ആകര്‍ഷകമായ ഡീലുകള്‍ വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം സാംസങ്, ഓപ്പോ, വിവോ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളുടെയും ഫോണുകൾ ഓഫർ പ്രൈസിൽ ലഭിക്കും.
മറ്റ് കിഴിവുകൾ
64,990 രൂപയ്ക്ക് മാക്ബുക്ക് എയർ M2 ഉം സെയിലിൽ ലഭ്യമാണ് ഇതിൽ 4,000 രൂപ ക്യാഷ്ബാക്കും 6,899 രൂപ വിലയുള്ള സൗജന്യ മൈക്രോസോഫ്റ്റ് ഓഫീസും ഉൾപ്പെടുന്നു. തോഷിബ 58 ഇഞ്ച് QLED ടിവി 35,990 രൂപയ്ക്ക് ലഭ്യമാണ്, കൂടാതെ 2 വർഷത്തെ വാറണ്ടിയും . അടുക്കള ഉപകരണങ്ങൾ തിരയുന്ന ഉപഭോക്താക്കൾക്ക് റിപ്പബ്ലിക് ദിന വിൽപ്പന ഓഫറുകളും പ്രയോജനപ്പെടുത്താം. 44,990 രൂപ മുതൽ സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്ററുകൾ, 7,500 രൂപ വിലയുള്ള സൗജന്യ ഹാവൽസ് എയർ ഫ്രയർ.18,490 രൂപ മുതൽ ആരംഭിക്കുന്ന ഡബിൾ ഡോർ റഫ്രിജറേറ്ററുകൾ എന്നിവ വാങ്ങാം. സൗജന്യ boAt സൗണ്ട്ബാർ അല്ലെങ്കിൽ ഫിലിപ്സ് ഡ്രൈ അയൺ ബോക്സ് എന്നിവയും ഇതിനൊപ്പം ലഭിക്കും
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications