വെറും 50 രൂപയ്ക്ക് റീചാർജ് ചെയ്താൽ മതി, 30 ദിവസത്തെ വാലിഡിറ്റി! തീർന്നില്ല; വമ്പൻ ഓഫറുമായി ബിഎസ്എൻഎൽ
നമ്മൾ ഏറ്റവും കൂടുതൽ പണം ചെലവിടുന്ന കാര്യങ്ങളിൽ പ്രധാനപ്പെട്ടതാണ് മൊബൈൽ റീചാർജ്. ഓരോ മാസവും നല്ലൊരു തുക തന്നെ ഇതിന് വേണം. നിലവിൽ ഭൂരിഭാഗവും പ്രതിമാസ റീചാർജ് ആയിരിക്കുമല്ലോ ഫോണിൽ ചെയ്യുന്നത്.
വ്യത്യസ്ത പ്ലാനുകളാണ് ഓരോ കമ്പനിയും നൽകുന്നത്. നമ്മുടെ സൗകര്യത്തിനും ആവശ്യത്തിനും ഏറ്റവും ഉചിതമായ പ്ലാൻ ഇതിലൂടെ തിരഞ്ഞെടുക്കാൻ സാധിക്കും.

കുറഞ്ഞ വിലയ്ക്ക് വലിയ പ്ലാനുകൾ നൽകുന്നതിൽ എപ്പോഴും മുന്നിലാണ് ബി എസ് എൻ എൽ. ഇപ്പോൾ ഇത്തരത്തിൽ കുറഞ്ഞ തുകയ്ക്ക് മികച്ച പ്ലാനുമായി എത്തിയിരിക്കുകയാണ് കമ്പനി. വെറും 50 രൂപയാണ് ഈ പ്ലാനിന്.
50- രൂപയാണെങ്കിൽ കുറഞ്ഞ വാലിഡിറ്റി ആയിരിക്കും എന്നായിരിക്കും നിങ്ങൾ വിചാരിക്കുന്നത്. എന്നാൽ അങ്ങനെയല്ല. ഇതിന്റെ വാലിഡിറ്റിയാണ് ഇതിന്റെ ആകർഷണം. 50 രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന്. കൂടാതെ ഈ പ്ലാൻ മറ്റ് നിരവധി ആനുകൂല്യങ്ങളും നൽകുന്നുണ്ട്.
ബി എസ് എൻ എൽ ഉടൻ 4ജിയിൽ നിന്ന് 5 ജിയിലേക്ക് മാറാൻ പോവുകയാണെന്നാണ് വിവരം. ഇതിനായി കമ്പനിക്ക് 5 ജി സ്പെക്ട്രം ഉറപ്പാക്കിയിട്ടുണ്ട്. ബി എസ് എൻ എല്ലിന്റെ 50 രൂപയുടെ ബജറ്റ് റീചാർജിൻ ഒന്നാമത്തെ പ്രേത്യകത ഇതിന്‌റെ കുറഞ്ഞ വിലയാണ്.കൂടതാ 30 ദിവസത്തെ കാലാവധിയും ചെറുതല്ല.
കുറഞ്ഞ ചെലവിൽ ലോക്കൽ കോൾ വളിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ ഏറ്റവും മികച്ച ഓപ്ഷനാണ്. പ്ലാനിൽ 10 രൂപയുടെ പ്രധാന അക്കൗണ്ട് ഉൾപ്പെടുന്നു. കൂടാതെ മിനിറ്റിന് 20 പൈസ നിരക്കിൽ ഉപയോക്താക്കൾക്ക് ലോക്കൽ, എസ് ടി ഡി കോളുകൾ ലഭ്യമാണ്. എന്നാൽ ഈ പ്ലാനിൽ നിങ്ങൾക്ക് ഡാറ്റയോ എസ് എം എസ് ആനുകൂല്യമോ ലഭിക്കില്ല,












Click it and Unblock the Notifications