100 എംബിപിഎസ് വേഗം, 1000 ജിബി ഡാറ്റ, തീര്‍ന്നില്ല ഇനിയുമുണ്ട്; ബിഎസ്എന്‍എല്ലിന്റെ ഈ പ്ലാന്‍ കിടിലന്‍
അതിവേഗ ഇന്റര്‍നെറ്റും ഡൗണ്‍ലോഡിംഗുമെല്ലാം ഇഷ്ടമല്ലാത്ത ആരുണ്ടല്ലേ? ഇപ്പോഴുള്ള ബ്രോഡ്ബാന്റില്‍ അത്തരത്തില്‍ നിരവധി ഓഫറുകളുണ്ട്. എന്നാല്‍ ബിഎസ്എന്‍എല്ലിന്റെ ഒരു പ്ലാന്‍ കേട്ടാല്‍ പിന്നെ ആരും മറ്റൊരു ഓപ്ഷനെ കുറിച്ച് ചിന്തിക്കില്ല. ഈ പ്ലാന്‍ ശരിക്കും ബിഎസ്എന്‍എല്ലിന്റെ തിരിച്ചുവരവിന് വഴിയൊരുക്കും. ജിയോയും എയര്‍ടെല്ലും വന്നതോടെ ബ്രോഡ്ബാന്റില്‍ അവര്‍ക്ക് വീഴ്ച്ച തുടങ്ങിയിരുന്നു.
നിലവില്‍ ചില മികച്ച ബ്രോഡ്ബാന്റ് സേവനങ്ങളും ബിഎസ്എന്‍എല്‍ രാജ്യത്താകെ നല്‍കുന്നുണ്ട്. ഒടിടി ഇന്റര്‍നെറ്റിനൊപ്പം വരുന്ന രണ്ട് ബ്രോഡ്ബാന്റ് പ്ലാനുകളാണ് നിലവില്‍ ബിഎസ്എന്‍എല്ലിനുള്ളത്. അതിനെ കുറിച്ച് വിശദമായി ഒന്ന് നോക്കാം. ഡിസ്‌നി പ്ലസ് ഹോട്ടസ്റ്റാറിന്റെ സേവനവും ഒപ്പം പ്രതിമാസ ബില്‍ 1000 രൂപയില്‍ താഴെയും വരുന്ന കിടിലന്‍ പ്ലാനാണിത്. 799, 999 രൂപ എന്നിങ്ങനെയാണ് ഈ ബ്രോഡ്ബാന്റ് പ്ലാനുകളുടെ നിരക്ക്.

ഇതിനൊപ്പം തന്നെ ഡിസ്‌നി ഹോട്ട്‌സ്റ്റാറിന്റെ സൗജന്യ സബ്‌സ്‌ക്രിപ്ഷനാണ് ലഭിക്കുക. നിരവധി ഒടിടി സേവനങ്ങള്‍ ഇതിനൊപ്പം ചേര്‍ത്തിട്ടുമുണ്ട്. മറ്റാരും ഇങ്ങനൊരു പ്ലാന്‍ നല്‍കുമെന്ന് തോന്നുന്നില്ല. എന്നാല്‍ ഇതെല്ലാം നികുതി ചേര്‍ക്കാതെയുള്ള നിരക്കാണ്. നികുതി വരുന്നതോടെ നിരക്കില്‍ 18 ശതമാനം വര്‍ധനവുണ്ടാകും. 799 രൂപയുടെ ആദ്യ പ്ലാനില്‍ അതിവേഗ ഇന്റര്‍നെറ്റാണ് ലഭിക്കുക.
100 എംബിപിഎസ് വേഗതയാണ് ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്ുന്നത്. അതിനൊപ്പം തന്നെ ആയിരം ജിബി അഥവാ 1ടിബി ഡാറ്റയും ലഭിക്കും. ഇത്രയും ഡാറ്റ അധികമാരും ഉപയോഗിക്കാന്‍ സാധ്യതയില്ല. എന്നാല്‍ അണ്‍ലിമിറ്റഡായി തന്നെ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാനാവും. ഹോട്ട്‌സ്റ്റാറില്‍ മാത്രം ഒതുങ്ങുന്നതല്ല ഒടിടി സേവനങ്ങള്‍. സോണി ലിവ്, സീ5, യപ്പ്ടിവി പോലുള്ള സേവനങ്ങളും ഈ പ്ലാന്‍ വഴി ലഭ്യമാവും.
9999 രൂപയുടെ ബിഎസ്എന്‍എല്‍ പ്ലാനിന്റെ വേഗം സോണിക് വേഗത്തിലാണെന്ന് പറയേണ്ടി വരും. 150 എംബിപിഎസാണ് ഇന്റര്‍നെറ്റ് വേഗം. രണ്ടായിരം ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. രണ്ട് ടിബിയോളം വരുമിത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, ഹംഗാമ, ഷിമാരൂ, സോണി ലിവ്, സീ5, യപ്പ്ടിവി പോലുള്ള ഒടിടികളുടെ സേവനങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. അതേസമയം ഈ രണ്ട് പ്ലാനുകളും ജിയോ, എയര്‍ടെല്‍ എന്നിവയുടെ പ്ലാനിനൊപ്പമോ അതിന് മുകളിലോ പോകാന്‍ സാധിക്കുന്നവയാണ്. തടസ്സമില്ലാത്ത സേവനവും ലഭ്യമാവും.
അതേസമയം ഈ രണ്ട് പ്ലാനുകള്‍ക്കും സൗജന്യമായി ഫിക്‌സ്ഡ് ലൈന്‍ വോയ്‌സ് കോളിംഗ് കണക്ഷനും ഉണ്ടാവും. അനുവദിച്ച് തന്നിട്ടുള്ള ഡാറ്റ കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗത 5 എംബിപിഎസ്സിലേക്ക് കുറയും. ഇത് 799 പ്ലാനിലാണ് ഉള്ളത്. 999 രൂപയുടെ പ്ലാനില്‍ ഡാറ്റ തീര്‍ന്നാല്‍ പത്ത് എംബിപിഎസ്സിലേക്കാണ് വേഗത കുറയുക.ഈ പ്ലാനുകള്‍ രാജ്യത്താകെ ലഭ്യമാണ്. ബിഎസ്എന്‍എല്ലിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഈ പ്ലാന്‍ നേരിട്ട് സബ്‌സ്‌ക്രൈബ് ചെയ്യാവുന്നതാണ്. അതല്ലെങ്കില്‍ അടുത്തുള്ള ബിഎസ്എന്‍എല്ലിന്റെ ബ്രാഞ്ചില്‍ പോയി പുതിയ കണക്ഷന്‍ എടുക്കാവുന്നതാണ്.












Click it and Unblock the Notifications