ഒന്നോ രണ്ടോ അല്ല, ആറ് മാസത്തേക്ക് വാലിഡിറ്റി, 12 ജി ബി ഡാറ്റ, തീർന്നില്ല; വി ഐയുടെ ഓഫർ ഇങ്ങനെ..
രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ (Vi) ഉപയോക്താക്കൾ അടിപൊളി ഓഫറുമായി എത്തിയിരിക്കുകയാണ്. 949 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആണ് വി ഐ വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇത് വോഡഫോൺ ഐഡിയയിൽ നിന്നുള്ള ഒരു പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനല്ലെങ്കിലും പലപ്പോഴും ഈ പ്ലാനിനെക്കുറിച്ച് ആളുകൾ ചിന്തിക്കാറില്ല.
949 രൂപ എന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് ആദ്യം ഒരു താല്പര്യക്കുറവ് തോന്നാം. വലിയ തുകയാണെന്നും തോന്നാം. എന്നാൽ 180 ദിവസത്തെ സേവന വാലിഡിറ്റായാണ് ഈ പ്ലാനിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്. ഈ പ്ലാൻ ഉപയോഗിച്ചാണ് നിങ്ങൾ റീചാർജ് ചെയ്യുന്നതെങ്കിൽ അടുത്ത ആറ് മാസത്തേക്ക് നിങ്ങൾക്ക് റീചാർജിനെക്കുറിച്ചോർത്ത് വിഷമിക്കേണ്ട.

വി ഐ സിം നിങ്ങൾ പ്രൈമറി സിമ്മായി ഉപയോഗിക്കുന്നവരാണെങ്കിലും അല്ലെങ്കിൽ സെക്കന്ററി സിമ്മായിട്ടാണ് ഉപയോഗിക്കുന്നതെങ്കിലും നഷ്ടമില്ലാത്ത ഒരു ഓഫർ തന്നെ ആയിരിക്കും. പ്ലാനിനെക്കുറിച്ചുള്ള വിശദവിവരങ്ങളും ഈ പ്ലാൻ റീചാർജ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ഓഫറുകൾ എന്തൊക്കെയാണെന്നും നോക്കാം..
വോഡഫോൺ ഐഡിയ 949 രൂപയുടെ പ്ലാൻ 180 ദിവസത്തെ വാലിഡിറ്റി: 949 രൂപ റീചാർജ് ചെയ്യുമ്പോൾ 180 ദിവസത്തെ അൺലിമിറ്റഡ് വോയ്സ് കോളിംഗ്, 12 ജി ബി ഡാറ്റ, 1200 എസ് എം എസ്, 180 ദിവസത്തെ സേവന വാലിഡിറ്റ് എന്നിവയാണ് നിങ്ങൾക്ക് നൽകുന്നത്. ഉപയോക്താക്കൾക്കായി വി ഐ മൂവീസ് ആന്റ് ടി വി ബേസിക് എന്നീ അധിക നേട്ടവും ലഭിക്കും. ഒ ടി ടി ( ഓവർ ദി ടോപ്പ്) സബ്സ്ക്രിപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ലൈവ് ടി വി, വാർത്തകൾ, സിനിമകൾ ഒറിജിനൽ എന്നിവയും ലഭ്യമാണ്.
നിങ്ങളുടെ 12 ജി ബി അതിവേഗ ഡാറ്റ പെട്ടെന്ന് തന്നെ തീർന്നുപോയാൽ ആവശ്യമെങ്കിൽ വി ഐ നൽകുന്ന ഡാറ്റ വൗച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് റീചാർജ് ചെയ്യാവുന്നതാണ്. 1200 എസ് എം എസ് മാത്രമേ ഉള്ളൂ. പ്രൈമറി സിമ്മിന് ആണ് ഈ ഓഫർ ചെയ്യുന്നതെങ്കിൽ ഓർക്കുക.
ഓഫർ അവസാനിച്ചുകഴിഞ്ഞാൽ ഓരോ എം ബി ഡാറ്റയ്ക്ക് 50 പൈസ ചെലവ് വരുമെന്ന് വി ഐ സൂചിപ്പിച്ചു. എസ് എം എസ് (ലോക്കൽ) ഒരു രൂപയും എസ് എം എസ് ( എസ് ടി ഡി) ഒന്നിന് 1.5 രൂപയുമായിരിക്കും. ഈ ഓഫർ നിങ്ങൾക്ക് ഗുണകരമാണോ എന്ന് ആലോചിച്ചൂ നോക്കൂ.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications