Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ ലിങ്ക് ഷെയര്‍ ചെയ്യൂ, ഐഫോണ്‍ സ്വന്തമാക്കൂ..'; ഒരിക്കലെങ്കിലും ഇതില്‍ ക്ലിക്ക് ചെയ്തിട്ടുണ്ടോ...? ചതിക്കുഴി

ലോകത്തില്‍ തന്നെ ഏറ്റവും ജനപ്രിയമായ സോഷ്യല്‍ മീഡിയ ആപ്പാണ് വാട്‌സാപ്പ്. ലോത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആപ്പുകളില്‍ ഒന്നാണ് വാട്ട്സാപ്പ് എന്നതില്‍ സംശയമില്ല. ഈ ജനപ്രീതി കാരണം ഉപയോക്താക്കളെ കെണിയില്‍പ്പെടുത്താന്‍ ശ്രമിക്കുന്ന തട്ടിപ്പുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. പുതിയ കാലത്ത് വളരെ ആസൂത്രിതമായാണ് ഇത്തരം തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത്.

പല തരത്തിലാണ് ഇന്ന് സൈബര്‍ ലോകത്ത് തട്ടിപ്പുകാര്‍ വിഹരിക്കുന്നത്. അതിനാല്‍ തന്നെ വാട്‌സാപ്പ് നേരംവണ്ണം ഉപയോഗിക്കാന്‍ അറിയാത്തവര്‍ ഇതില്‍ വീഴും എന്നുള്ളത് ഉറപ്പാണ്. ഏതൊക്കെയാണ് പൊതുവെ വാട്‌സാപ്പില്‍ കണ്ടുവരുന്ന തട്ടിപ്പുകള്‍ എന്നും എങ്ങനെ ഇത് തട്ടിപ്പാണ് എന്ന് മനസിലാക്കാം എന്നുള്ളതും നമുക്കൊന്ന് നോക്കാം.

whatsapp

ഉപയോക്താക്കളെ കബളിപ്പിക്കാന്‍ പൊതുവെ സൈബര്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്നയില്‍ ഒന്നാണ് പുതിയ ജോലി ഓഫര്‍. ആകര്‍ഷകമായ ഒരു ജോലിക്ക് നിങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട് എന്നും നിങ്ങള്‍ക്ക് മികച്ച ശമ്പളം ഇതില്‍ നിന്ന് നേടാം എന്നുമായിരിക്കും ഓഫര്‍. നിങ്ങളുടെ വിശ്വാസം സ്ഥാപിക്കുന്നതിന് വേണ്ടി ആദ്യഘട്ടത്തില്‍ നിങ്ങള്‍ക്ക് നഷ്ടമില്ല എന്ന് അറിയിക്കാന്‍ വേണ്ടി പണം പോലും നല്‍കാന്‍ ഇവര്‍ തയ്യാറാകും.

എന്നാല്‍ പിന്നീട് നിങ്ങള്‍ ഇതില്‍ ഗണ്യമായ നിക്ഷേപം നടത്തി കഴിഞ്ഞാല്‍ പൊടുന്നനെ ഇവര്‍ അപ്രത്യക്ഷരാകുന്നു. ഇത്തരം ഓഫറുകളുമായി വരുന്ന മെസേജുകളെ ബ്ലോക്ക് ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. തുടക്കത്തില്‍ തന്നെ നിങ്ങളോട് പണം ആവശ്യപ്പെട്ട് കൊണ്ടാണ് ജോലി ഓഫര്‍ മുന്നോട്ട് വെക്കുന്നതെങ്കില്‍ അതില്‍ ബഹുഭൂരിഭാഗവും തട്ടിപ്പ് തന്നെയായിരിക്കും.

ഏതെങ്കിലും ലിങ്കുകള്‍ നിങ്ങളുടെ നമ്പറിലേക്ക് അയച്ച് അത് നിശ്ചിത എണ്ണം ആള്‍ക്കാരുമായി ഷെയര്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഐഫോണ്‍ സ്വന്തമാക്കാം എന്ന തരത്തിലും തട്ടിപ്പുകാര്‍ എത്താറുണ്ട്. ആളുകള്‍ വിശ്വസിക്കുന്നതിനായി സര്‍ക്കാര്‍ പദ്ധതികളുടേയോ അറിയപ്പെടുന്ന കമ്പനികളുടേയോ പേരിലായിരിക്കും ഇവര്‍ തട്ടിപ്പുമായി ഇറങ്ങുക. നിങ്ങളുടെ ഇമെയില്‍ ഐഡികളും പാസ്വേഡുകളും തട്ടിയെടുക്കുക എന്നതായിരിക്കും ഇവരുടെ ലക്ഷ്യം.

അതിനാല്‍ സമ്മാനങ്ങളും നിങ്ങളുടെ സ്വകാര്യ ഡാറ്റ ആവശ്യപ്പെടുന്ന മറ്റ് ലിങ്കുകളും ഒരിക്കലും കണ്ണുമടച്ച് വിശ്വസിക്കരുത്. നിങ്ങളുടെ ബാങ്കിന്റൈ ആപ്പ് അപ്‌ഡേറ്റ് ചെയ്തു എന്ന് പറഞ്ഞായിരിക്കും മിക്കവാറും അടുത്ത മെസേജ് വരിക. യഥാര്‍ത്ഥ ബാങ്കിന്റെ വെബ്‌സൈറ്റ് വരെ ഹാക്ക് ചെയ്തായിരിക്കും ഇത്തരം തട്ടിപ്പുകാര്‍ എത്തുന്നത്. ഇത്തരം മെസേജുകളില്‍ വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മാത്രമല്ല, പണവും നഷ്ടപ്പെട്ടേക്കാം.

പൊതുവെ ഇത്തരം ആപ്പുകളും അപ്‌ഡേറ്റുകളുടെ നിങ്ങളുടെ ആപ്പില്‍ തന്നെ ഓട്ടോമാറ്റിക്കായി നടക്കും. അല്ലാത്തപക്ഷം ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഔദ്യോഗിക ഇ-മെയിലുകളിലൂടെയാണ് നിങ്ങളിലേക്ക് എത്തുക. എത്രത്തോളം ജനപ്രീതിയുണ്ടെങ്കിലും ഔദ്യോഗിക കാര്യങ്ങള്‍ക്ക് വാട്‌സാപ്പ് വഴി ബന്ധപ്പെടുന്നത് പ്രൊഫഷണലിസമല്ല എന്നും മനസിലാക്കണം. തട്ടിപ്പുകാരുടെ മറ്റൊരു രീതിയാണ് അന്താരാഷ്ട്ര നമ്പറുകളില്‍ നിന്ന് വാട്‌സാപ്പ് കോള്‍ ചെയ്യുന്നത്.

ഇത്തരം നമ്പറുകളില്‍ നിങ്ങള്‍ക്ക് സംശയാസ്പദമായി എന്തെങ്കിലും തോന്നിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും ചെയ്യുക. ഇത്തരം തട്ടിപ്പുകളില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍ വാട്‌സാപ്പിലെ ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ പോലുള്ള സുരക്ഷാ ഫീച്ചറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നത് നല്ലതാണ്. ഇതുവഴി നിങ്ങളുടെ സ്വകാര്യ രേഖകളും വിവരങ്ങളും പങ്കിടുന്നതും ഒഴിവാക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+