നിങ്ങളുടെ പാസ്‌വേഡ് ഇതാണോ..? വേഗം മാറ്റിക്കോ, ഹാക്ക് ചെയ്യാന്‍ സെക്കന്റിലൊരംശം പോലും വേണ്ട
സൈബര്‍ യുഗമായ ഇന്ന് എന്തിനും ഏതിനുും പാസ്‌വേഡ് ആണ്. ആളുകളുടെ വിവരങ്ങളും അക്കൗണ്ടുകളും സംരക്ഷിക്കാന്‍ പാസ്‌വേഡ് കൂടിയേ തീരൂ. അതിനാല്‍ തന്നെ ഫേസ്ബുക്ക്, ജിമെയില്‍, ഇന്‍സ്റ്റഗ്രാം, ബാങ്ക് അക്കൗണ്ട് ആപ്ലിക്കേഷന്‍ എന്ന് വേണ്ട മൊബൈല്‍ ഫോണുകള്‍ക്ക് വരെ ഇന്ന് പാസ്‌വേഡ് ആണ്. പാസ്‌വേഡുകള്‍ സുരക്ഷക്ക് വേണ്ടിയുള്ളതായതിനാല്‍ തന്നെ ഇത് വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്.
നിങ്ങള്‍ മറന്ന് പോകാത്തതും എന്നാല്‍ മറ്റൊരാള്‍ക്ക് വേഗത്തില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കാത്തതുമായിരിക്കണം പാസ്‌വേഡ്. മിക്ക ആപ്ലിക്കേഷനുകളും ഉപഭോക്താക്കളെ ഇക്കാര്യത്തില്‍ ബോധവാന്‍മാരാക്കാറുമുണ്ട്. എന്നാല്‍ ലോകത്തിലെ ഭൂരിഭാഗം ആളുകളും പെട്ടെന്ന് ഹാക്കര്‍മാര്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്ന പാസ് വേഡ് ആണ് ഉപയോഗിക്കുന്നത് എന്നാണ് ഒരു പഠനം പറയുന്നത്.

ഉപയോക്താക്കളെ അവരുടെ പാസ്വേഡുകള്‍ ക്രമീകരിക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയര്‍ കമ്പനിയായ നോര്‍ഡ്പാസ് നടത്തിയ പഠനത്തില്‍ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. '123456' എന്ന പാസ്‌വേഡാണ് ഏറ്റവും ദുര്‍ബലമായ പാസ്‌വേഡ് എന്ന് പഠനത്തില്‍ പറയുന്നു. ഒരു ഹാക്കര്‍ക്ക് ഇത് തകര്‍ക്കാന്‍ ഒരു സെക്കന്‍ഡില്‍ താഴെ മാത്രം സമയം മതി എന്നാണ് പഠനത്തില്‍ പറയുന്നത്.
'123456' എന്ന പാസ്വേഡ് ഏകദേശം 45 ലക്ഷം അക്കൗണ്ടുകള്‍ കൈവശം വെച്ചിരിക്കുന്നു. സൈബര്‍ സുരക്ഷാ സംഭവങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതില്‍ വൈദഗ്ധ്യമുള്ള സ്വതന്ത്ര വിദഗ്ധരുടെ പങ്കാളിത്തത്തോടെ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. പനാമ ആസ്ഥാനമായുള്ള കമ്പനിയാണ് നോര്‍ഡ്പാസ്. ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെയും മൂന്നാമത്തെയും പാസ്വേഡുകള്‍ 'അഡ്മിന്‍', '12345678' എന്നിവയാണ്.
ഇത് യഥാക്രമം 40 ലക്ഷം, 13.7 ലക്ഷം അക്കൗണ്ടുകളില്‍ ഉപയോഗിച്ചതായി വെബ്സൈറ്റിലെ പഠനം കാണിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും സാധാരണമായ പാസ്വേഡ് '123456' ആണ്. ഏകദേശം 3.6 ലക്ഷം അക്കൗണ്ടുകളില്‍ ഇത് ഉപയോഗിക്കുന്നുണ്ട്. 'അഡ്മിന്‍', ഏകദേശം 1.2 ലക്ഷം അക്കൗണ്ടുകളില്‍ ഉപയോഗിക്കുന്നതായി വെബ്സൈറ്റ് പറയുന്നു. ഗവേഷകരുടെ ഡാറ്റാബേസില്‍ 35 രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റ ഉള്‍പ്പെടുന്നു.
അതേസമയം ഈ പഠനം നടത്താന്‍ നോര്‍ഡ്പാസ് വ്യക്തിഗത ഡാറ്റയൊന്നും ചോര്‍ത്തിയിട്ടില്ലെന്നും വെബ്സൈറ്റ് പറഞ്ഞു. ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്രേമികള്‍ ശക്തമായ പാസ്വേഡ് ഇഷ്ടപ്പെടുന്നില്ലെന്നാണ് പഠനം പറയുന്നത്. മറ്റ് ജനപ്രിയ വെബ്സൈറ്റുകളെ അപേക്ഷിച്ച് ഈ പ്ലാറ്റ്ഫോം വിഭാഗത്തില്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ ആളുകള്‍ ഏറ്റവും മോശം ക്രെഡന്‍ഷ്യലുകള്‍ ആണ് തിരഞ്ഞെടുക്കുന്നത് എന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നു.
വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും അക്കങ്ങളും പ്രത്യേക ചിഹ്നങ്ങളും ഉള്‍പ്പെടുത്തി ചുരുങ്ങിയത് 20 പ്രതീകങ്ങളെങ്കിലും ഉള്ള നീളമുള്ള സങ്കീര്‍ണ്ണമായ പാസ്വേഡുകള്‍ ഉപയോഗിക്കണം എന്നാണ് പഠനം നിര്‍ദേശിക്കുന്നത്. ഒന്നിലധികം വെബ്സൈറ്റുകളിലും മറ്റും ഒരേ പാസ്വേഡ് വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കാനും നോര്‍ഡ്പാസ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications