ഏറ്റവും കൂടുതല്‍ സബ്സ്‌ക്രൈബര്‍മാരുള്ള യൂട്യൂബ് ചാനല്‍ ഏതെന്നറിയാമോ? ഒന്നാമത് ഈ ഇന്ത്യന്‍ ചാനല്‍

ഇന്നത്തെ കാലത്ത് അസംഖ്യം യൂട്യൂബ് ചാനലുകളാണ് ഡിജിറ്റല്‍ ലോകത്തുള്ളത്. ആയാസരഹിതമായി അതേസമയം മറ്റുള്ളവര്‍ക്ക് ആസ്വാദ്യകരമാകുന്ന കണ്ടന്റുകള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നവരെ സംബന്ധിച്ച് വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുന്നവയാണ് യൂട്യൂബ് ചാനലുകള്‍. പലതരത്തിലുള്ള മേഖലകളിലെ പ്രശസ്തമായ പല പ്ലാറ്റ്‌ഫോമുകള്‍ക്ക് യൂട്യൂബ് ചാനലുകള്‍ ഉണ്ട്.

ഈ അവസരത്തില്‍ ലോകത്തിലെ ഏറ്റവും ജനപ്രിയമായ യൂട്യൂബ് ചാനലുകള്‍ ഏതാണെന്ന് നോക്കാം. സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പട്ടിക ക്രമപ്പെടുത്തിയിരിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനം അടക്കം മുന്‍നിരയില്‍ ഇന്ത്യന്‍ യൂട്യൂബേഴ്‌സ് ആണ് എന്നതാണ് ഏറ്റവും വലിയ കൗതുകം. പട്ടിക ഇങ്ങനെയാണ്.

youtube

ടി-സീരീസ്

ലോകത്ത് ഏറ്റവും കൂടുതല്‍ സബ്സ്‌ക്രൈബര്‍മാരുള്ള ജനപ്രിയമായ യൂട്യൂബ് ചാനലില്‍ ഒന്നാം സ്ഥാനം ടി-സീരീസിനാണ്. ഇന്ത്യന്‍ മ്യൂസിക് കമ്പനിയായ ടി-സീരീസിന് 247 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ഉള്ളത്. 2019 ഏപ്രില്‍ മുതല്‍ ടി- സീരീസാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. പിറകിലുള്ളവരേക്കാള്‍ 100 മില്യണിനോളം അധികം സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ടി-സീരീസിന് ഉള്ളത്.

മിസ്റ്റര്‍ ബീസ്റ്റ്

174 മില്യണ്‍ സബ്സ്‌ക്രൈബര്‍മാരുള്ള മിസ്റ്റര്‍ ബീസ്റ്റ് എന്ന യൂട്യൂബ് ചാനലാണ് രണ്ടാം സ്ഥാനത്ത്. ജെയിംസ് സ്റ്റീഫന്‍ ജിമ്മി ഡൊണാള്‍ഡ്സണ്‍ എന്ന അമേരിക്കന്‍ യൂട്യൂബറാണ് ചാനലിന് പിന്നില്‍. കഠിനമായ ജോലികള്‍ ചെയ്യുന്നതിന്റെ വീഡിയോകളാണ് ഈ ചാനലില്‍ അപ്ലോഡ് ചെയ്യുന്നത്.

കൊകോമെലണ്‍

163 മില്യണ്‍ സബ്സ്‌ക്രൈബര്‍മാരുള്ള കൊകോമെലണ്‍ എന്ന യൂട്യൂബ് ചാനലാണ് മൂന്നാം സ്ഥാനത്ത്. കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ ഉള്ളടക്കവും നഴ്സറി റൈമുകളും ആണ് ഈ ചാനലില്‍ അപ്ലോഡ് ചെയ്യുന്നത്. ഭാഷാഭേദമന്യേ പല രക്ഷിതാക്കളുടേയും പ്രിയപ്പെട്ട ചാനലാണിത്.

സോണി എന്റര്‍ടൈന്‍മെന്റ് ടെലിവിഷന്‍ ഇന്ത്യ

160 മില്യണ്‍ സബ്സ്‌ക്രൈബര്‍മാരുള്ള സോണി എന്റര്‍ടൈന്‍മെന്റ് ടെലിവിഷന്‍ ഇന്ത്യയാണ് തൊട്ടുപിന്നില്‍ നാലാം സ്ഥാനത്ത്. വിനോദ ചാനലായ ഇതില്‍ നാടകങ്ങള്‍, റിയാലിറ്റി ഷോകള്‍, കോമഡി സ്‌കിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ടിവി ഷോകളുടെ ട്രെയിലറുകളും എപ്പിസോഡുകളുമാണ് അപ്ലോഡ് ചെയ്യുന്നത്.

കിഡ്‌സ് ഡയാന ഷോ

113 ദശലക്ഷം സബ്സ്‌ക്രൈബര്‍മാരുള്ള കിഡ്‌സ് ഡയാന ഷോയാണ് യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ പേര്‍ സബ്സ്‌ക്രൈബ് ചെയ്ത അഞ്ചാമത്തെ ചാനല്‍. അമേരിക്കയിലെ ഫ്‌ലോറിഡയിലെ മിയാമി ആസ്ഥാനമായുള്ള യുക്രേനിയന്‍-അമേരിക്കന്‍ ചൈല്‍ഡ് യൂട്യൂബര്‍ ആയ ഒമ്പത് വയസുകാരി ഇവാ ഡയാന കിഡിസ്യുക്ക് അവതരിപ്പിക്കുന്ന വ്‌ളോഗുകള്‍ ആണ് ചാനല്‍ അപ്ലോഡ് ചെയ്യുന്നത്.

പ്യൂഡൈപൈ

111 ദശലക്ഷം സബ്സ്‌ക്രൈബര്‍മാരുള്ള പ്യൂഡൈപൈയാണ് ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ള ആറാമത്തെ യൂട്യൂബ് ചാനല്‍. ഫെലിക്സ് അര്‍വിഡ് ഉള്‍ഫ് കെജെല്‍ബെര്‍ഗ് എന്ന യൂട്യൂബര്‍ കോമിക് വീഡോയ്ക്ക് പേര് കേട്ടതാണ്. 2018-ല്‍ ഏറ്റവും കൂടുതല്‍ സബ്സ്‌ക്രൈബര്‍മാരുള്ള ചാനലുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ടി-സീരീസിന് കനത്ത വെല്ലുവിളിയായിരുന്നു ഈ ചാനല്‍.

ലൈക്ക് നാസ്ത്യ

106 ദശലക്ഷം വരിക്കാരുള്ള ലൈക്ക് നാസ്ത്യക്കാണ് പട്ടികയില്‍ ഏഴാം സ്ഥാനം. അമേരിക്കയിലെ ഫ്‌ലോറിഡയിലെ മിയാമി ആസ്ഥാനമായുള്ള റഷ്യന്‍-അമേരിക്കന്‍ യൂട്യൂബറായ 9 വയസ്സുള്ള അനസ്താസിയ റാഡ്സിന്‍സ്‌കായ അവതരിപ്പിക്കുന്ന വ്‌ളോഗുകള്‍ ആണ് ചാനല്‍ പോസ്റ്റുചെയ്യുന്നത്.

വ്‌ളാഡ് ആന്റ് നിക്കി

99.8 ദശലക്ഷം സബ്സ്‌ക്രൈബര്‍മാരുള്ള വ്‌ളാഡ് ആന്റ് നിക്കിയാണ് എട്ടാം സ്ഥാനത്ത്. പ്രധാനമായും കോമിക് വീഡിയോ പങ്ക് വെക്കുന്ന വ്‌ളാഡ് ആന്റ് നിക്കി 2018 ല്‍ ആണ് ആരംഭിച്ചത്. കേവലം അഞ്ച് വര്‍ഷം കൊണ്ടാണ് ചാനല്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

സീ മ്യൂസിക് കമ്പനി

97.8 ദശലക്ഷം സബ്സ്‌ക്രൈബര്‍മാരുള്ള സീ മ്യൂസിക് കമ്പനിയാണ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത്. ഇന്ത്യന്‍ വിനോദ കമ്പനിയായ ഇത് പാട്ടുകള്‍ക്കും മറ്റും പുറമെ സിനിമകളില്‍ നിന്നും ടിവി ഷോകളില്‍ നിന്നുമുള്ള ട്രെയിലറുകളും എപ്പിസോഡുകളും അപ്ലോഡ് ചെയ്യുന്നു.

ഡബ്ല്യുഡബ്ല്യുഇ

96.6 ദശലക്ഷം സബ്സ്‌ക്രൈബര്‍മാരുള്ള ഡബ്ല്യു ഡബ്ല്യു ഇ (വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടൈന്‍മെന്റ്) ആണ് പട്ടികയില്‍ പത്താം സ്ഥാനത്ത്. ഡബ്ല്യു ഡബ്ല്യു ഇ സൂപ്പര്‍സ്റ്റാറുകളുടെ വീഡിയോകള്‍, റോ, സ്മാക്ക്ഡൗണ്‍, എന്‍എക്‌സ്ടി പോലുള്ള തത്സമയ ഷോകളില്‍ നിന്നുള്ള വീഡിയോയാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+