ചാറ്റ് ജിപിടി അടക്കമുള്ള ചാറ്റ് ബോട്ടുകളോട് ഈ 7 കാര്യങ്ങൾ ചോദിക്കാറുണ്ടോ? നിങ്ങൾ പെട്ടു
ചാറ്റ് ബോട്ടുകൾ ഉപയോഗിക്കാത്തവർ ഇന്ന് വളരെ കുറവായിരിക്കും. ഉപ്പ് തൊട്ട് കർപ്പൂരെ വരെ എന്ന് പറയുമ്പോലെ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാതരം സംശങ്ങളും നമ്മൾ ചാറ്റ് ജിപിടി അടക്കമുള്ള എഐ ചാട്ടബോട്ടുകളോട് ചോദിക്കാറുണ്ട്. അവ നൽകുന്ന ഉത്തരങ്ങൾ വിശ്വസനീയമെന്ന് തോന്നുമെങ്കിലും എഐ ബോട്ടുകളെ അത്രകണ്ട് അങ്ങ് വിശ്വസിക്കേണ്ടെന്ന് പറയുകയാണ് സാങ്കേതിക വിദഗ്ധർ. പ്രത്യേകിച്ച് ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ കാര്യത്തിൽ.
വ്യക്തിപരമായ കാര്യങ്ങളും ആരോഗ്യപരമായ കാര്യങ്ങളും ഒരിക്കലും എഐ ചാറ്റ് ബോട്ടുകളോട് പങ്കിടരുതെന്നും വിദഗ്ധർ പറയുന്നു. ഈ ഏഴ് കാര്യങ്ങൾ ഒരിക്കലും ചോദിക്കരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.

വ്യക്തിപരമായ വിവരങ്ങൾ
നിങ്ങളുടെ പേര്, മേൽവിലാസം , ഫോൺ നമ്പർ, ഇമെയിൽ അഡ്രസ് തുടങ്ങിയ വ്യക്തിപരമായ വിവരങ്ങൾ ഒരിക്കലും ചാറ്റ് ബോട്ടുകളോട് പറയരുതത്രേ. വ്യക്തികളെ തിരിച്ചറിയുന്നതിനും അവരുടെ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുന്നതിനും ഈ വിവരങ്ങൾ ഉപയോഗിക്കപ്പെട്ടേക്കുമെന്നാണ് മുന്നറിയിപ്പ്.
സാമ്പത്തിക കാര്യങ്ങൾ
ബാങ്ക് അക്കൗണ്ട് നമ്പറുകൾ, ക്രെഡിറ്റ് കാർഡ് നമ്പറുകൾ, സോഷ്യൽ സെക്യൂരിറ്റി നമ്പറുകളും പങ്കുവെയ്ക്കരുത്. നിങ്ങളുടെ പണം അപഹരിക്കപ്പെടാനകടക്കം ഇത് കാരണമായേക്കും.
പാസ്വേർഡ്
രഹസ്യ സ്വഭാവമുള്ള പാസ്വേഡുകളും എഐ ചാറ്റ് ബോട്ടുമായി പങ്കിടരുത്. ഇത് നിങ്ങളുടെ അക്കൗണ്ടുകളും മറ്റ് രേഖകളും കവരാൻ കാരണമേയ്ക്കും.
രഹസ്യങ്ങൾ
രഹസ്യങ്ങൾ ചാറ്റ് ബോട്ടുമായി പങ്കുവെക്കരുത്. കാരണം ചാറ്റ് ബോട്ടുകൾ മനുഷ്യരല്ല. അതുകൊണ്ട് തന്നെ വിശ്വസിക്കാനാകില്ല. രഹസ്യങ്ങൾ സൂക്ഷിക്കപ്പെടുമെന്ന് കരുതരുത്.
ആരോഗ്യ നിർദേശങ്ങൾ
ചാറ്റ് ബോട്ടുകളോട് ആരോഗ്യ വിവരങ്ങൾ പങ്കിടരുത്. ചാറ്റബോട്ടുകൾ ആരോഗ്യ വിദഗ്ധരല്ല. മാത്രമല്ല ഇൻഷുറൻസ് വിവരങ്ങൾ ഉൾപ്പെടെയുള്ളവയും പങ്കുവെയ്ക്കരുത്.
ഉളളടക്കം ശ്രദ്ധിക്കാം
ചാറ്റ് ബോട്ടുകൾ അവരുമായി പങ്കിടുന്ന വിവരങ്ങൾ ഫിൽട്ടർ ചെയ്യും. അതിനാൽ അനുചിതമായ വിവരങ്ങൾ പങ്കിടുന്നത് വിലക്കിലേക്ക് നയിച്ചേക്കും. ഓർക്കേണ്ട മറ്റൊരു കാര്യം നിങ്ങൾ പങ്കിടുന്ന വിവരങ്ങൾ ഇന്റർനെറ്റ് ഒരിക്കലും മറക്കില്ല. അതിനാൽ ഇവ എവിടെ വേണമെങ്കിലും പ്രത്യേക്ഷപ്പെടാം. ഇക്കാര്യത്തിൽ വലിയ ജാഗ്രത പുലർത്തണം.
ലോകം അറിയരുതെന്ന് ആഗ്രഹിക്കുന്നതും പങ്കുവെയ്ക്കരുത്
ചാറ്റ്ബോട്ടുകളോട് പറയുന്ന കാര്യങ്ങൾ അതുപോലെ സൂക്ഷിക്കപ്പെടും. ഇത് പലപ്പോഴും മറ്റുള്ളവരുമായു പങ്കുവെയ്ക്കപ്പെടാം. അതിനാൽ മറ്റുള്ളവർ അറിയാൻ പാടില്ലാത്ത കാര്യങ്ങൾ ഒരിക്കലും പങ്കിടരുത്. സാങ്കേതിക വിദ്യകളെ അന്തമായി വിശ്വസിക്കരുതെന്നാണ് വിദഗ്ധർ ആവർത്തിക്കുന്നത്.












Click it and Unblock the Notifications