എക്സ് ഇനി സൗജന്യമല്ല, ഒരു പോസ്റ്റിന് നല്‍കേണ്ടത് ഇത്ര തുക, കഥ കഴിഞ്ഞുവെന്ന് യൂസര്‍മാര്‍
വാഷിംഗ്ടണ്‍: എക്സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം സൗജന്യമായി ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ഇലോണ്‍ മസ്ക്. ഇനി മുതല്‍ കണ്ടന്റ് പോസ്റ്റ് ചെയ്യാന്‍ ഒരു ഡോളറാണ് മുടക്കേണ്ടത്. നേരത്തെ എക്സിന്റെ മുമ്പത്തെ രൂപമായ ട്വിറ്റര്‍ പോസ്റ്റ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങള്‍ സൗജന്യമായി നല്‍കിയിരുന്നു. എന്നാല്‍ ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ ഇതെല്ലാം അവസാനിക്കുകയായിരുന്നു.
ഇനി കണ്ടന്റ് പോസ്റ്റ് ചെയ്യണമെങ്കില്‍ മാത്രമല്ല, നിങ്ങള്‍ മറ്റ് ടീമുകളോട് പ്രതികരിക്കുന്നതിനും പണം ആവശ്യമാണ്. പുതിയ സബ്സ്ക്രിപ്ഷന് പ്ലാന്‍ യൂസര്‍മാരെ മൊത്തത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. നോട്ട് എ ബോട്ട് എന്നാണ് ഈ സബ്സ്ക്രിപ്ഷന് പ്ലാനിനെ മസ്ക് വിശേഷിപ്പിക്കുന്നത്. അതേസമയം നിലവില്‍ രണ്ട് രാജ്യങ്ങളിലാണ് ഇവ ആരംഭിക്കുക. ന്യൂസിലന്‍ഡും ഫിലിപ്പൈന്‍സുമാണ് ലോഞ്ചിംഗ് നടത്തുന്ന രണ്ട് രാജ്യങ്ങള്‍. ഇന്ന് മുതല്‍ പ്ലാന്‍ ആരംഭിക്കും.

പുതിയതും, അണ് വൈരിഫൈഡ് അക്കൗണ്ടുകളും സൈന്‍ അപ്പ് ചെയ്തേ പറ്റൂ എന്നാണ് എക്സ് അറിയിച്ചിരിക്കുന്നത്. അതിനായി ഒരു ഡോളര്‍ മുടക്കണം. ഇത് വാര്‍ഷിക സബ്സ്ക്രിപ്ഷന് തുകയാണ്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്ലാനാണ് നടക്കുന്നത്. നിലവിലെ യൂസര്‍മാരെ ഇത് ബാധിക്കില്ലെന്നും എക്സ് വ്യക്തമാക്കി. എല്ലാ രാജ്യങ്ങളിലും അധികം വൈകാതെ ഈ സബ്സ്ക്രിപ്ഷന് പ്ലാന്‍ ആരംഭിക്കും. നിലവിലുള്ള യൂസര്‍മാര്‍ക്കും അതുപോലെ പുതിയ ഓഫറുകള്‍ നല്‍കും.
അതേസമയം നിലവിലുള്ള യൂസര്‍മാര്‍ക്ക് യാതൊരു പ്രശ്നവും വരാത്ത രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുകയെന്ന് എക്സ് ട്വീറ്റില്‍ അറിയിച്ചു. സബ്സ്ക്രൈബ് ചെയ്യാന്‍ ആഗ്രഹിക്കാത്ത പുതിയ യൂസര്‍മാര്‍ക്ക് പോസ്റ്റ് കാണാനും, വായിക്കാനും മാത്രമേ പറ്റൂ. അതുപോലെ വീഡിയോ കാണുകയും, അക്കൗണ്ടുകളെ ഫോളോ ചെയ്യാനും സാധിക്കും. എന്നാല്‍ വ്യാപക വിമര്‍ശനമാണ് മസ്കിന്റെ ഈ തീരുമാനത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ട്വിറ്ററിന്റെ ഔദ്യോഗികമായ മരണമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഒരു യൂസര്‍ കുറിച്ചു.
44 ബില്യണിന് ട്വിറ്റര്‍ വാങ്ങിയ ശേഷം അതിനെ മസ്ക് തകര്‍ത്ത് കളഞ്ഞു. അത് ആര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്തതാണ്. ഒരു ഡോളര്‍ വാര്‍ഷിക സബ്സ്ക്രിപ്ഷനായി നല്‍കണമെന്നത് വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കാനാണെന്നും ചിലര്‍ പരിഹസിച്ചിട്ടുണ്ട്. മസ്കിന്റെ വാക്കുകള്‍ കടമെടുത്തായിരുന്നു പരിഹാസം.
ട്രയല്‍ കാലയളവിന് ശേഷം എല്ലാവരില്‍ നിന്നും പണം ഈടാക്കാന്‍ തുടങ്ങിയാല്‍, യൂസര്‍മാരില്‍ പകുതി പേരും പണം മുടക്കാന്‍ തയ്യാറാവില്ല. തീര്‍ച്ചയായും അവര്‍ എക്സ് പ്ലാറ്റ്ഫോം വിട്ടിരിക്കും. ട്വിറ്ററിന് സ്വന്തം വ്യക്തിത്വം നേരത്തെ തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. കാരണം അവര്‍ ലോഗോയും പേരും മാറ്റി. അവരുടെ കഥ കഴിഞ്ഞ് കൊണ്ടിരിക്കുകയാണ്. പതിയെ അത് നടക്കുന്നുണ്ടെന്നും ഒരു യൂസര്‍ കുറിച്ചു. ട്വിറ്റര്‍ ഇത്രയും കാലം കൊണ്ടുനടന്ന ബോട്ട് അക്കൗണ്ടുകള്‍ എല്ലാം നഷ്ടമാവുമെന്ന് മറ്റൊരാള്‍ പരിഹസിച്ചു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications