Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്ക് പണിമുടക്കി; ലോഗിന്‍ ചെയ്യാനാകാതെ ഉപഭോക്താക്കള്‍, പരാതിപ്രളയം

ഇന്ത്യയിലടക്കം ലോകത്താകമാനം പണിമുടക്കി ഫേസ്ബുക്ക്. ഇന്ത്യയില്‍ ഉച്ചയോടെ ഫേസ്ബുക്ക് വെബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് ഉപയോഗിക്കാനായില്ല. 'അക്കൗണ്ട് താല്‍ക്കാലികമായി ലഭ്യമല്ല. സൈറ്റിലുണ്ടായ ഒരു സാങ്കേതിക തകരാര്‍ കാരണം നിങ്ങളുടെ അക്കൗണ്ട് ഇപ്പോള്‍ ലഭ്യമല്ല. ഇത് ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ദയവായി കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും ശ്രമിക്കുക,' എന്ന സന്ദേശമാണ് എല്ലാവര്‍ക്കും ലഭിച്ചത്.

അതേസമയം ഫേസ്ബുക്ക് ആപ്പ് ഉപയോഗിക്കുന്നതിലോ മെറ്റയുടെ മറ്റ് പ്ലാറ്റ്‌ഫോമുകളായ വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്നതിലോ തടസമൊന്നുമില്ല. പ്രമുഖ ഔട്ടേജ് ട്രാക്കിങ് വെബ്‌സൈറ്റായ ഡൗണ്‍ഡിറ്റക്ടര്‍ വഴി 3,500-ലധികം ഉപയോക്താക്കളാണ് ഫേസ്ബുക്കിലെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡൗണ്‍ഡിറ്റക്ടര്‍ വെബ്സൈറ്റില്‍ 'ഫേസ്ബുക്ക് ഡൗണ്‍' എന്ന സെര്‍ച്ചില്‍ വലിയ വര്‍ധനവ് കാണുന്നുണ്ട്.

Facebook Down

ഇന്ത്യയ്ക്ക് പുറത്തും ഫേസ്ബുക്കിന്റെ വെബ്‌സൈറ്റ് പണിമുടക്കിയിരിക്കുകയാണ്. ലോകത്തിന്റെ പലകോണില്‍ നിന്നും ഫേസ്ബുക്ക് ലഭ്യമാകുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. അക്കൗണ്ടുകള്‍ ആക്സസ് ചെയ്യുന്നതിലും പ്രധാനപ്പെട്ട ഫീച്ചറുകള്‍ ഉപയോഗിക്കുന്നതിലും ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടു. കൂടാതെ, ഫേസ്ബുക്കുമായി ബന്ധിപ്പിച്ചിട്ടുള്ള മെസഞ്ചര്‍ സേവനം വഴി ഫോട്ടോകളും വീഡിയോകളും അപ്ലോഡ് ചെയ്യാനോ സന്ദേശങ്ങള്‍ അയയ്ക്കാനോ ചിലര്‍ക്ക് സാധിച്ചില്ല.

ഇന്ത്യയ്ക്ക് പുറമെ യുകെ, കാനഡ, തുര്‍ക്കി എന്നിവിടങ്ങളിലും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൊബൈല്‍ ഉപകരണങ്ങളില്‍ ഫേസ്ബുക്ക് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഡെസ്‌ക്ടോപ്പ് ബ്രൗസറുകളില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ചില ഉപയോക്താക്കള്‍ പറയുന്നു. ഡൗണ്‍ഡിറ്റക്ടര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രശ്‌നങ്ങളില്‍ 62 ശതമാനവും വെബ്സൈറ്റുമായി ബന്ധപ്പെട്ടവയാണ്.

21 ശതമാനം മൊബൈല്‍ ഉപകരണങ്ങളുമായും 11 ശതമാനം ആപ്പുമായും ബന്ധപ്പെട്ടവയാണ്. അക്കൗണ്ടുകള്‍ പെട്ടെന്ന് ലോഗ് ഔട്ട് ആകുക, പുതിയ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കാതിരിക്കുക, പേജ് ലോഡ് ചെയ്യുന്ന സമയത്ത് എറര്‍ സന്ദേശങ്ങള്‍ കാണിക്കുക എന്നിവയായിരുന്നു ഉപഭോക്താക്കള്‍ നേരിട്ട പ്രധാന വെല്ലുവിളികള്‍. അതിനിടെ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഫേസ്ബുക്ക് ഡൗണ്‍ എന്ന ഹാഷ്ടാഗ് വളരെ പെട്ടെന്ന് ട്രെന്‍ഡിംഗായി മാറി.

ഡെസ്‌ക്ടോപ്പ് പതിപ്പിന്റെ സെര്‍വറുകളിലുണ്ടായ സാങ്കേതിക തകരാറുകളാണ് ഈ തടസത്തിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇത്തരം തകരാറുകള്‍ സാധാരണയായി നെറ്റ്വര്‍ക്ക് റൂട്ടിംഗിലെ പ്രശ്‌നങ്ങള്‍ കൊണ്ടാണ് സംഭവിക്കാറുള്ളത്. ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളായ മുംബൈ, ഡല്‍ഹി, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് വലിയ തോതില്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തടസ്സം സംബന്ധിച്ച വിവരങ്ങള്‍ ഡൗണ്‍ഡിറ്റക്ടറില്‍ രേഖപ്പെടുത്തി തുടങ്ങിയത്. മെറ്റായുടെ കീഴിലുള്ള ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ്, മെസഞ്ചര്‍, ത്രെഡ്‌സ് എന്നീ സോഷ്യല്‍ മീഡിയ സംവിധാനങ്ങള്‍ക്ക് മുമ്പും സമാനമായ രീതിയില്‍ വലിയ തടസങ്ങള്‍ നേരിട്ടിട്ടുണ്ട്. ലോകത്താകമാനം ഏതാണ്ട് 350 കോടിയിലധികം സജീവ ഉപഭോക്താക്കളാണ് മെറ്റായുടെ ഈ വ്യത്യസ്ത ആപ്ലിക്കേഷനുകള്‍ ദിവസേന സന്ദര്‍ശിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+