ഐഫോണ്‍ തോറ്റോടും, സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പ് കിംഗ്, ആപ്പിളിനെ വീഴ്ത്താന്‍ 200 എംപി ക്യാമറാ സെന്‍സര്‍
സാംസങ്ങ് സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയില്‍ വിപ്ലവം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്. ഗ്യാലക്‌സി എസ്24 ലോഞ്ചിനെ കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ പുറത്തുവരുന്നുണ്ട്. അഞ്ച് മാസം ഇനിയുമുണ്ട് ലോഞ്ചിന്. എന്നാല്‍ പുതിയ വിവരങ്ങള്‍ ആരെയും ഞെട്ടിക്കാന്‍ പോന്നതാണ്. ക്യാമറയുടെ കാര്യത്തില്‍ സാംസങ്ങ് മുന്‍പുള്ള എല്ലാ മോഡലിനെയും മറികടക്കുമെന്നാണ് വിവരം.
ആപ്പിള്‍, ഗൂഗിള്‍ പിക്‌സല്‍ ഫോണുകളെ ബഹുദൂരം പിന്നിലാക്കുന്ന ക്യാമറാ ഫീച്ചറുകളാണ് ഗ്യാലക്‌സി എസ്24നുള്ളത്. സാംസങ്ങ് സ്വന്തം നിലവാരം ഒരടി കൂടി മുന്നിലെത്തിച്ചിരിക്കുകയാണ്. ഇതിനോടകം ക്യാമറയുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുകയാണ്. എസ്24 പ്ലസ്, എസ്24 അള്‍ട്ര എന്നിവയാണ് പുറത്തിറക്കാനുള്ള ഫ്‌ളാഗ്ഷിപ്പ് കില്ലേഴ്‌സ്. നേരത്തെ തന്നെ ഇവയെ കുറിച്ചുള്ള ചില വിവരങ്ങള്‍ ചോര്‍ന്നിരുന്നു. ഗ്യാലക്‌സി എസ്24 അള്‍ട്രയ്ക്ക് 200 എംപി പ്രൈമറി ക്യാമറയാണ് വരുന്നത്.

അതിന് പുറമേ പുതിയ സെന്‍സറും ഇതോടൊപ്പം ഉപയോഗിക്കും. ചിത്രങ്ങള്‍ നമ്മള്‍ വിചാരിക്കുന്നതിലും അപ്പുറത്തുള്ള ക്വാളിറ്റിയില്‍ ലഭിക്കുമെന്ന ഓഫറാണ് സാംസങ്ങ് നല്‍കുന്നത്. 200 എംപിയുടെ പഴയ സെന്‍സറാണ് സാംസങ്ങ് മാറ്റുന്നത്. ഇത് ഗ്യാലക്‌സി എസ്24 അള്‍ട്രയ്ക്ക് വരുത്തുന്ന മാറ്റമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇസോസെല്‍ 200 എംപി എച്ച്പി2എസ്എക്‌സ് സെന്‍സറാണ് എസ്24 അള്‍ട്ര ുപയോഗിക്കുന്നത്. ടിപ്സ്റ്റര്‍ ഐസ് യൂണിവേഴ്‌സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നേരത്തെ ഇസോസെല്‍ എച്ച്പി2 ക്യാമറാ സെന്‍സറായിരുന്നു ഫ്‌ളാഗ്ഷിപ്പുകളില്‍ സാംസങ്ങ് ഉള്‍പ്പെടുത്തിയിരുന്നത്. ഈ സെന്‍സറിന്റെ ഒപ്ടിമൈസ്ഡ് വേര്‍ഷനാണ് 200 എംപി ക്യാമറയില്‍ സാംസങ്ങ് ഉപയോഗിക്കുന്നത്. 0.7 ആണ് ഇതിന്റെ പിക്‌സല്‍ സൈസ്. ഒപ്ടിക്കല്‍ ഫോര്‍മാറ്റ് 1/1.3 ഇഞ്ചാണ്. സൂപ്പര്‍ ക്വാഡ് ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസും ഇതില്‍ ഉള്‍പ്പെടുമെന്ന് ഉറപ്പാണ്.
8കെ 30എഫ്പിഎസ് വീഡിയോ റെക്കോര്‍ഡിംഗും ഇതോടൊപ്പം ലഭ്യമാകും. 16 ഇന്‍ 1, 4 ഇന്‍ 1 പിക്‌സല്‍ ബിന്നിംഗ് മോഡുകളും ക്യാമറയ്‌ക്കൊപ്പം ഉണ്ടാവും. ഇതിനൊപ്പം അപ്‌ഗ്രേഡ് ചെയ്ത ടെലിഫോട്ടോ ക്യാമറയും ഉണ്ടാവും. 50 എംപി സെന്‍സറാണ് ഇതിനുണ്ടാവുക. 3എക്‌സ് ഒപ്ടിക്കല്‍ സൂം ലെന്‍സും ഇതിനൊപ്പമുണ്ടാവും. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ സാംസങ്ങിന്റെ കുതിച്ചുച്ചാട്ടമാണ് കാണാന്‍ പോകുന്നത്.
അതേസമയം ഒപ്ടിക്കല്‍ സൂം 5എക്‌സ് വരെ എസ്24ല്‍ ലഭ്യമാകുമെന്നാണ് സൂചന. വമ്പന്‍ സെന്‍സറം, സെന്‍സര്‍ ക്രോപ്പിംഗും അടിമുടി മാറ്റം തന്നെ പെര്‍ഫോമന്‍സില്‍ കൊണ്ടുവരും. 12 എംപി സെല്‍ഫി ക്യാമറ എസ്24ല്‍ ഉണ്ട്. അതിനൊപ്പം തന്നെ 12 എംപി അള്‍ട്രാ വൈഡ് ക്യാമറ, 10 എംപി ടെലിഫോട്ടോ ക്യാമറ എന്നിവയും ഉണ്ടാവും. ഇതെല്ലാം ഗ്യാലക്‌സി എസ്23 അള്‍ട്രയിലുള്ള ഫീച്ചറുകളാണ്.
സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രൊസസറുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 12 മുതല്‍ 16 ജിബി വരെയാണ് റാം. 256 മുതല്‍ 2 ടിബി വരെ സ്‌റ്റോറേജും സാംസങ്ങ് നല്‍കുന്നുണ്ട്. 5000 എംഎഎച്ചിന്റെ പവര്‍ഫുള്‍ ബാറ്ററിയും, 45 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗും ലഭ്യമാകും. ആന്‍ഡ്രോയിംഗ് 14 പ്ലാറ്റ്‌ഫോമിലാണ് എസ്24 പ്രവര്‍ത്തിക്കുക.












Click it and Unblock the Notifications