പിക്‌സല്‍ ഫോണുകള്‍ക്ക് മെഗാ ഡിസ്‌കൗണ്ട്; പുത്തന്‍ അപ്‌ഡേറ്റുകളും ലഭ്യമാവും, വില ഇങ്ങനെ
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ പുത്തന്‍ തരംഗമാണ് ഗൂഗിളിന്റെ പിക്‌സല്‍ ഫോണുകള്‍. പിക്‌സല്‍ എട്ട് പ്രൊ ഇറങ്ങിയതോടെ എല്ലാവരും ഒരേസ്വരത്തില്‍ ഏറ്റവും മികച്ച ക്യാമറാ ഫോണായി വാഴ്ത്തുകയാണ്. ഇപ്പോഴിതാ വമ്പന്‍ ഡിസ്‌കൗണ്ടാണ് പിക്‌സല്‍ ഫോണുകള്‍ അടക്കം ലഭിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടിലാണ് കിടിലന്‍ ഓഫറുള്ളത്. പിക്‌സലിനൊപ്പം മികച്ച പ്രീമിയം ഫോണുകള്‍ക്കും ഇപ്പോള്‍ ഓഫറുണ്ട്.
വണ്‍പ്ലസ്, ഐക്യു, പോലുള്ള ഫോണുകള്‍ക്കും ഓഫറുകളുണ്ട്. ഇവിടെ പിക്‌സലിന്റെ 7 മോഡലുകള്‍ക്കാണ് വമ്പന്‍ ഡിസ്‌കൗണ്ടുള്ളത്. എട്ട് പ്രൊയുടെ നിരവധി ഫീച്ചറുകള്‍ അപ്‌ഡേറ്റിലൂടെ ഇപ്പോള്‍ പിക്‌സല്‍ ഏഴില്‍ എത്തിയിട്ടുണ്ട്. അതുകൊണ്ട് ക്യാമറാ പെര്‍ഫോമന്‍സില്‍ അടക്കം പിക്‌സല്‍ ഏഴ് മികവ് വര്‍ധിപ്പിച്ചിരിക്കുകയാണ്.ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ദസറ സെയിലിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഓഫറിന് പിക്‌സല്‍ 7 എ വില്‍ക്കുന്നത്.

വളരെ ലിമിറ്റഡായിട്ടുള്ള ഓഫറാണിത്. 35999 രൂപയ്ക്ക് ഇപ്പോള്‍ പിക്‌സല്‍ എ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് വാങ്ങാം. ഒക്ടോബര്‍ 29 വരെ ഈ ഓഫര്‍ ലഭ്യമാവും. 43999 രൂപയ്ക്കാണ് ഈ ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്. ഇവിടെ നിന്നാണ് എട്ടായിരം രൂപ ഇപ്പോള്‍ കുറഞ്ഞിരിക്കുന്നത്. അതിന് പുറമേ പത്ത് ശതമാനം ഡിസ്‌കൗണ്ട് വിവിധ ബാങ്കുകളുടെ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിലൂടെ ലഭിക്കും.
പെര്‍ഫോമന്‍സില്‍ മുന്നില്‍ നില്‍ക്കുന്ന പ്രീമിയം ഗൂഗിള്‍ പിക്‌സല്‍ ഇത്രയും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. കാരണം പിക്‌സല്‍ എട്ടിന്റെ പല ഫീച്ചറുകളും മികവുറ്റ അപ്‌ഡേറ്റിലൂടെ പിക്‌സല്‍ ഏഴില്‍ ലഭ്യമാവും. അമിതമായി ചൂടാവുന്ന പ്രശ്‌നമെല്ലാം നേരത്തെയുള്ള ഈ അപ്‌ഡേറ്റുകളിലൂടെ മാറിയിട്ടുണ്ട്. ക്യാമറ, ചിപ്‌സെറ്റ്, ഡിസൈന്‍ എന്നിവയാണ് പിക്‌സല്‍ 7 എയില്‍ മികച്ച് നില്‍ക്കുന്നത്.
കോറല്‍, സീ ഷേഡുകളിലും, ഗ്രേ, വൈറ്റ് ഓപ്ഷനുകളിലും ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും. 13 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സ്, അതിനൊപ്പം 13 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവ ഇതിലുണ്ട്. മികച്ച സോഫ്റ്റ് വെയര്‍ ഒപ്ടിമൈസേഷന്‍ കൂടി വരുന്നതോടെ ഏറ്റവും മികച്ച ക്യാമറാ ഫോണായി പിക്‌സല്‍ 7എ മാറും. മാജിക് ഇറേസര്‍, ഫോട്ടോ അണ്‍ബ്ലര്‍, പോലുള്ള കിടിലന്‍ ഫീച്ചറുകളും ഇതിലുണ്ട്. അതുപോലെ അധികം ചെലവേറിയതല്ല എന്നതും പിക്‌സലിന്റെ പ്രിയപ്പെട്ട പ്രീമിയം ഫോണാക്കി മാറ്റും. ടെന്‍സര്‍ ജി2 ചിപ്പും ഇതിനൊപ്പമുണ്ട്.
പിക്‌സലിന്റെ 7 മോഡലും അതുപോലെ മികച്ചൊരു പ്രീമിയം ഓപ്ഷനാണ്. നിലവില്‍ 42999 രൂപയാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇതിന്റെ വില. 28 ശതമാനം കിഴിവാണ് ഇതിനുള്ളത്. ഡിസ്‌കൗണ്ട് ആവശ്യമാണെങ്കില്‍ നിങ്ങള്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ പരിഗണിക്കാം. അതുപോലെ ഇഎംഐ ഓപ്ഷനും ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. പെര്‍ഫോമന്‍സില്‍ വളരെ മുന്നിലാണ് ഈ ഫോണ്‍. 6.32 ഇഞ്ച് ഡിസ്‌പ്ലേ ഈ ഫോണിനുണ്ട്. ഫുള്‍ എച്ച്ഡി ആമോലെഡ് ഡിസ്‌പ്ലേയാണ് പിക്‌സല്‍ ഏഴിനുള്ളത്. 50 എംപി പ്രൈമറി ക്യാമറയും, 12 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും ഇതിനുണ്ട്. ക്യാമറയുടെ കാര്യത്തില്‍ ഈ വിലയിലുള്ള മറ്റൊരു ഫോണും പിക്‌സല്‍ ഏഴിനൊപ്പമെത്തില്ല.












Click it and Unblock the Notifications