'കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് കിട്ടുമോ?'; ഇനി ഗൂഗിൾ അറിയിക്കും, പുതിയ ഫീച്ചർ
ഡൽഹി: കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ ലഭ്യമാകുന്ന സമയം ഏതാണ്? തിരഞ്ഞ് മടുക്കേണ്ട, ഇനി സമയം കൃത്യമായി ഗൂഗിൾ അറിയിക്കും. ഇതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഗൂഗിള്‍ ബ്ലോഗ് പോസ്റ്റിലൂടെയാണ് പുതിയ ഫീച്ചർ കമ്പനി പ്രഖ്യാപിച്ചത്.
വിമാന ടിക്കറ്റ് നിരക്ക് ട്രാക്ക് ചെയ്യുന്ന സംവിധാനവും പ്രൈസ് ഗ്യാരണ്ടി ചോയ്തും നിലവിൽ ഗൂഗിളിൽ ഉണ്ട്. ഇതിന് പുറമെയാണ് പുതിയ ഫീച്ചർ. 'നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് അന്നേ ദിവസം ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഇനി ലഭ്യമാകും', ഗൂഗിൾ പോസ്റ്റിൽ പറയുന്നു. 2023 ലെ ഫ്ലൈറ്റ് ബുക്കിംഗ് ട്രെൻഡുകളും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്.

സെക്യൂർ പ്രൈസ് ഗ്യാരന്റി ഫീച്ചർ
ചില ഫ്ലൈറ്റ് ടിക്കറ്റ് നിരക്കുകളിൽ കളർഫുൾ ആയ ഗ്യാരണ്ടി ബാഡ്ജ് കാണാൻ സാധിക്കും. അതായത് നിങ്ങൾ യാത്ര പുറപ്പെടാൻ ഉദ്ദേശിക്കുന്ന ദിവസത്തിന് മുൻപ് ലഭിക്കുന്ന ഏറ്റവും കുറവ് തുകയാണിതെന്നും ഇനിയും ടിക്കറ്റ് നിരക്ക് കുറയില്ലെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. അതിലും കുറഞ്ഞ് ടിക്കറ്റ് ലഭിച്ചാൽ ആദ്യം ബുക്ക് ചെയ്ത തുകയില്‍ നിന്നും കുറഞ്ഞ തുകയിലുള്ള വ്യത്യാസം എത്രയാണോ അത്രയും തുക ഗൂഗിള്‍ പേ വഴി ലഭിക്കും. എന്നാൽ പൈലറ്റടിസ്ഥാനത്തിൽ യുഎസിലാണ് ഈ ഫീച്ചർ ഗൂഗിൾ നടപ്പാക്കുന്നത്.
ഡിസംബർ പകുതിയോടെ ആരംഭിക്കുന്ന യാത്രകൾക്ക് ഒക്ടോബർ ആദ്യം തന്നെ മികച്ച ഡീലുകൾ കണ്ടെത്താൻ സാധിക്കും.പുറപ്പെടുന്നതിന് 71 ദിവസം മുൻപ് ടിക്കറ്റ് നിരക്കുകൾ ഏറ്റവും കുറവായിരിക്കും. എന്നാൽ 2022-ലെ സ്ഥിതിവിവരക്കണക്കുകളിൽ നിന്നുള്ള ഒരു വലിയ മാറ്റം പുറപ്പെടുന്നതിന് ശരാശരി 22 ദിവസം മുമ്പാണ് ഏറ്റവും കുറഞ്ഞ നിരക്ക് കണ്ടെത്താൻ സാധിക്കുക. ടേക്ക് ഓഫിന് 54-78 ദിവസം മുമ്പാണ് പൊതുവെ കുറഞ്ഞ നിരക്ക് ലഭിക്കുക.












Click it and Unblock the Notifications