Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാ ഐഫോണ്‍ പതിനഞ്ചിന് എതിരാളി, പിക്‌സലിന്റെ 256 ജിബി വേര്‍ഷന്‍ എത്തി, ഒപ്പം ഡിസ്‌കൗണ്ടും

ആരാധകരുടെ വന്‍ ഡിമാന്‍ഡ് ഒടുവില്‍ ഗൂഗിള്‍ അംഗീകരിച്ചിരിക്കുകയാണ്. ഒടുവില്‍ പിക്‌സല്‍ എട്ട് പ്രൊയുടെ 256 ജിബി മോഡല്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഒക്ടോബര്‍ നാലിനായിരുന്നു ലോഞ്ച്. പിക്‌സല്‍ ആരാധകര്‍ ഏറ്റവുമധികം കാത്തിരുന്ന പ്രഖ്യാപനമാണിത്. 12 ജിബി റാം ഓപ്ഷനും ഈ ഫോണിനുണ്ട്. ആരാധകര്‍ ഇതിനോടകം തന്നെ ഫോണ്‍ ഏറ്റെടുത്ത് ഹിറ്റാക്കിയിട്ടുണ്ട്. ഇതിന്റെ വില ഒരല്‍പ്പം കൂടുതലാണ്.

പ്രീമിയം കാറ്റഗറിയില്‍ വരുന്നതാണിത്. 1,13999 രൂപയ്ക്ക് 256 ജിബി വേര്‍ഷന്‍ സ്വന്തമാക്കാം. അതേസമയം ആപ്പിള്‍ ഐഫോണ്‍ പതിനഞ്ച് സീരീസ് വാങ്ങുന്നതിനേക്കാള്‍ എന്തുകൊണ്ടും മികച്ച ഓപ്ഷനാണിത്. പോരാത്തതിന് ഏഴ് വര്‍ഷത്തെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റും ഈ ഫോണിന് ലഭിക്കും. സ്ലീക്ക് ഒബ്‌സിഡിയന്‍ കളര്‍ ഓപ്ഷനിലാണ് ഈ പിക്‌സല്‍ എട്ട് പ്രൊ വേര്‍ഷന്‍ പുറത്തിറങ്ങിയിരിക്കുന്നത്. മികച്ച ഓഫറുകളും ഇപ്പോള്‍ ഗൂഗിള്‍ നല്‍കുന്നുണ്ട്.

google-pixel-8-pro

നല്ലൊരു ഡിസ്‌കൗണ്ട് തന്നെയാണിത്. 9000 രൂപയാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്. പക്ഷേ അതിനായി നിങ്ങള്‍ എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡില്‍ ഈ ഫോണ്‍ പര്‍ച്ചേസ് ചെയ്യണമെന്ന് മാത്രം. തീര്‍ച്ചയായും മികച്ച ഓഫറാണിത്. അത് മാത്രമല്ല നല്ലൊരു എക്‌സ്‌ചേഞ്ച് ബോണസ് ഓഫറും ഗൂഗിള്‍ നല്‍കുന്നുണ്ട്. ഗൂഗിള്‍ നാലായിരം രൂപ വരെയാണ് ബോണസായി എക്‌സ്‌ചേഞ്ചിന് നല്‍കുന്നത്.

നിങ്ങളുടെ കൈവശമുള്ള ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്ത് ഇപ്പോള്‍ തന്നെ പിക്‌സല്‍ എട്ട് പ്രൊ 256 വേരിയന്റ് വാങ്ങുന്നതാണ് ഏറ്റവും നല്ല തീരുമാനം. കാരണം ഓഫര്‍ കുറച്ച് കാലത്തേക്ക് മാത്രമേ ഉണ്ടാവൂ. നേരത്തെ പുറത്തിറക്കിയ ഗൂഗിള്‍ പിക്‌സല്‍ എട്ടിന് 75999 രൂപാണ് വില. എന്നാല്‍ പിക്‌സല്‍ എട്ട് പ്രൊയ്ക്ക് വലിയ വില നല്‍കേണ്ടതുണ്ടായിരുന്നു. 1,06999 രൂപയാണ് പിക്‌സല്‍ എട്ട് പ്രൊയ്ക്കായി ലോഞ്ച് ചെയ്തപ്പോള്‍ നല്‍കേണ്ടിയിരുന്നത്.

ഐഫോണോ, സാംസങ്ങോ വേണ്ടെന്ന് കരുതുന്നവര്‍ക്ക് ഏറ്റവും നല്ല ഓപ്ഷനാണ് ഗൂഗിള്‍ പിക്‌സല്‍ എട്ട്. പെര്‍ഫോമന്‍സിലും ഇവ മുന്നിലാണ്. ഇന്ത്യയില്‍ കഴിഞ്ഞ കുറച്ച് കാലമായി ഈ ഫോണുകള്‍ വില്‍പ്പന വര്‍ധിച്ച് വരുന്നുണ്ട്. പിക്‌സല്‍ എട്ടിന്റെ വരവോടെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വളരെ മുന്നിലെത്തിയിരിക്കുകയാണ് ഗൂഗിള്‍. 2024 മുതല്‍ ഇന്ത്യയില്‍ നിന്ന് ഗൂഗിള്‍ പിക്‌സല്‍ എട്ട് നിര്‍മിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്രത്തോളം ജനപ്രീതി അവര്‍ നേടിയെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

അതേസമയം ഫീച്ചറുകളില്‍ വേറെ ലെവലാണ് പിക്‌സല്‍ എട്ട് പ്രൊ. 6.7 ഇഞ്ചിന്റെ ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ടെന്‍സര്‍ ജി3 ചിപ്‌സെറ്റും ഇതിനുണ്ട്. ടൈറ്റന്‍ എം2 സെക്യൂരിറ്റി കോപ്രൊസസറും പിക്‌സല്‍ എട്ട് പ്രൊയ്ക്കുണ്ട്. ആന്‍ഡ്രോയിഡ് പതിനാലിന്റെ ഏറ്റവും പുതിയ വേര്‍ഷനാണ് പിക്‌സല്‍ എട്ട് പ്രൊയ്ക്ക് കരുത്ത് പകരുന്നത്. 5050 എംഎഎച്ച് ബാറ്ററി പിക്‌സലിന് കരുത്ത് പകരുന്ന മറ്റൊരു കാര്യമാണ്.

30 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗും ഇതിനുണ്ട്. ക്യാമറയുടെ കാര്യത്തില്‍ വന്‍ കുതിപ്പാണ് പിക്‌സല്‍ എട്ട് പ്രൊയ്ക്കുള്ളത്. ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഇതിനുള്ളത്. 50 എംപി വൈഡ് ക്യാമറ, 48 എംപി അള്‍ട്രാ വൈഡ് ക്യാമറ, 48 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് അതിനുള്ളത്. 10.5 എംപി ഫ്രണ്ട് ക്യാമറ മികച്ച സെല്‍ഫികള്‍ എടുക്കാനും സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+