മാസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ ജി മെയില്‍ അക്കൗണ്ട് ഡിലീറ്റ് ആയിപ്പോയേക്കാം.. അതിന് മുമ്പ് ചെയ്യാം ഇക്കാര്യം
ആശയവിനിമയത്തിന് ഇപ്പോൾ പലവഴികൾ ഉണ്ടെങ്കിലും ഔദ്യോഗികമായ ആശയവിനിമയത്തിന് പ്രധാനമായും ആശ്രയിക്കുന്നത് ജി മെയിലുകളെ തന്നെയാണ്.
ജോലിക്ക് അപേക്ഷിക്കുന്നതൊക്കെ മെയിൽ വഴി തന്നെയാണ്. എന്നാൽ നമ്മൾ എപ്പോഴും മെയിൽ തുറന്ന് നോക്കുകയും ഒന്നും ഇല്ലല്ലോ.. ഭൂരിഭാഗം ആളുകൾക്കും മെയിൽ അക്കൗണ്ട് ഉണ്ടെങ്കിലും പലരും ഇത് തുറന്ന് നോക്കുക പോലും ചെയ്യാറില്ല. മെയിലുകൾ ഇങ്ങനെ ലോഡ് കണക്കിന് വന്നുകിടക്കുന്നുണ്ടാവും.

എന്നാൽ ഇനി പറയുന്ന കാര്യം നിങ്ങൾ ശ്രദ്ധിക്കാതെ പോവല്ലേ.. നിങ്ങൾ ഇക്കാര്യം അറിയാതെ പോയാൽ നിങ്ങളുടെ ജി മെയിൽ അക്കൗണ്ട് നഷ്ടമാകും. ഗൂഗിൾ തന്നെയാണ് ഈ വിവരം വ്യക്തമാക്കിയത്.
2 വർഷമായി ലോഗിൻ ചെയ്യാത്ത ജി മെയിൽ അക്കൗണ്ടാണ് ഡിസംബർ 1 മുതൽ ഡിലീറ്റ് ചെയ്ത് തുടങ്ങുമെന്ന് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. ജി മെയിൽ, ഡോക്‌സ് (docs) ഡ്രൈവ് (drive) മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് എന്നിവയിലെ കണ്ടന്റുകളെല്ലാം അപ്രത്യക്ഷമാകും സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് ഗൂഗിൾ ഇങ്ങനൊരു തീരുമാനത്തിലെത്തിയത്.
കുറേ നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യാൻ സാധ്യത ഉള്ളതിനാലാണ് അത്തരത്തിലുള്ള അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ തീരുമാനിച്ചത്, രണ്ട് വർഷമായി ലോഗിൻ ചെയ്യാത്തതോ ആക്ടീവ് അല്ലാത്തതോ ആയ അക്കൗണ്ടുകളാണ് ഡിലീറ്റ് ആവുക. അക്കൗണ്ടുകളുടെ റിക്കവറി മെയിലിലേക്ക് ഇക്കാര്യം അറിയിച്ച് ഗൂഗിൾ മെയിൽ അയച്ചു കാണും.
അതേസമയം, രണ്ട് വർഷത്തിൽ ഒരു പ്രാവിശ്യം അക്കൗണ്ടിൽ ലോഗിൻ ചെയ്തിട്ടുണ്ടെങ്കിലും പ്ലേ സ്‌റ്റോർ, യൂട്യൂബ്. ഗൂഗിൾ സേർച്ച് എന്നീ സേവനങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടെങ്കിലും അക്കൗണ്ട് നിലനിർത്താം. ഇത് വ്യക്തിപരമായ അക്കൗണ്ടുകൾക്കാണ് ബാധകമാവുക. സ്ഥപനങ്ങളുടെ മെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യില്ല.
അപ്പോൾ രണ്ട് വർഷമായി തുറന്നുനോക്കാത്ത ജി മെയിൽ അക്കൗണ്ട് ഉണ്ടെങ്കിൽ നിങ്ങൾ ഉടൻ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക. റിക്കവറി മെയിലായി കൊടുത്ത മെയിലും നോക്കുക.












Click it and Unblock the Notifications