ഗൂഗിള്‍ രണ്ടും കല്‍പ്പിച്ചാണ്, പിക്‌സലിന്റെ അടുത്ത മോഡല്‍ ഫ്‌ളാഗ്ഷിപ്പ് ഭീമന്‍; കരുത്തേറും
ഗൂഗിള്‍ ഫ്‌ളാഗ്ഷിപ്പ് ഒന്നാകെ പൊളിച്ചെഴുതാനുള്ള ശ്രമത്തിലാണ്. പുത്തന്‍ മോഡലുകള്‍ ക്വാളിറ്റിയുടെ പുതിയ മേഖലകള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്. ആപ്പിളും, സാംസങ്ങും കൈയ്യടിക്കി വെച്ചിരുന്ന ഫ്‌ളാഗ്ഷിപ്പ് കുത്തക ഇനി ഗൂഗിളിന് കൂടി അവകാശപ്പെട്ടതാണ്. മുമ്പുണ്ടായിരുന്ന പല പ്രശ്‌നങ്ങളും സുരക്ഷാ അപ്‌ഡേറ്റിലൂടെ ഗൂഗിള്‍ മറികടക്കുകയും ചെയ്തു. ഇതോടെ മുന്‍ മോഡലുകളെല്ലാം ഒരുപടി മുന്നിലെത്തിയിരിക്കുകയാണ്.
ആ ശേഖരത്തിലേക്ക് പുത്തനൊരു ഫോണുമായി ഗൂഗിള്‍ എത്തുകയാണ്. പിക്‌സല്‍ എട്ട് എയാണ് ആ താരം. ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ ചര്‍ച്ച. ഫീച്ചറുകളില്‍ അടക്കം ഗൂഗിള്‍ പിക്‌സല്‍ 8 പ്രൊയെ ഇവ പിന്നിലാക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഗൂഗിള്‍ പിക്‌സല്‍ എട്ട്, എട്ട് പ്രൊ എന്നീ ഫോണുകളുടെ ക്യാമറയും ചിപ്‌സെറ്റും അപ്‌ഗ്രേഡ് ചെയ്തിട്ടുമുണ്ട്. ഇതിന് പിന്നാലെയാണ് പിക്‌സല്‍ 8എ പുറത്തിറങ്ങാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

പക്ഷേ ഇതിന്റെ ഫീച്ചറുകള്‍ ഇതിനോടകം തന്നെ വൈറലാിരിക്കുകയാണ്. ടിപ്സ്റ്ററായ ഓണ്‍പ്രിക്‌സാണ് പുതിയ വിവരങ്ങള്‍ പങ്കുവെച്ചത്. ഇതുവരെ കണ്ട ഗൂഗിള്‍ ഫോണുകളേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന ഫോണായിരിക്കും പിക്‌സല്‍ 8എ എന്ന് ഓണ്‍പ്രിക്‌സ് അവകാശപ്പെടുന്നു. അടിമുടി ഫീച്ചറുകള്‍ മാറും. മുമ്പുള്ള പിക്‌സല്‍ ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ 8എയ്ക്കുണ്ടാവും.
വലിപ്പം കുറച്ച് ചെറുതായിരിക്കും. എന്നാല്‍ വീതിയേറിയതായിരിക്കും ഈ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍. ഐഫോണ്‍ പതിനഞ്ചിനേക്കാള്‍ കര്‍വുണ്ടാകും ഇതിന്റെ ബോഡി ഡിസൈനിന്.ക്യാമറ ഡിസൈനിന് കാര്യമായ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. ഫോണിന്റെ ബോഡി കൂടുതല്‍ കട്ടിയേറിയതാകും. പിക്‌സല്‍ എട്ട്, 8 പ്രൊ എന്നിവയേക്കാള്‍ ഇവയ്ക്ക് കാഠിന്യമുണ്ടാവും. 8എയുടെ മുന്‍ഭാഗം 2.58 ഡി കര്‍വ് ഗ്ലാസായിരിക്കും ഉണ്ടാവുക.
യുഎസ്ബി സി പോര്‍ട്ടായിരിക്കും. സ്റ്റീരിയോ സ്പീക്കറുകള്‍ ഫോണിന്റെ ഏറ്റവും അടിയിലായി ഉണ്ടാവും. പുതിയ ഗൂഗിള്‍ ഫോണുകള്‍ക്കും ഇതേ രീതിയിലാണ് ഡിസൈനുള്ളത്. ഹാര്‍ഡ് വെയറും ഒരല്‍പ്പം പവര്‍പുളായിരിക്കും. ടെന്‍സര്‍ ജി3 ചിപ്‌സെറ്റ് തന്നെ ഇതില്‍ കാണാനാവും. പിക്‌സല്‍ 8 എ 8 ജിബി റാമിലായിരിക്കും എത്തുക. ആന്‍ഡ്രോയിഡ് പതിനാല് പ്ലാറ്റ്‌ഫോമിലാണ് ഇത് പ്രവര്‍ത്തിക്കുക.
ക്യാമറയില്‍ ചെറിയ അപ്‌ഗ്രേഡുകളും പ്രതീക്ഷിക്കാം. അതായത് പിക്‌സല്‍ എട്ട് പ്രൊയേക്കാള്‍ മെച്ചപ്പെട്ട ക്യാമറ 8എയില്‍ പ്രതീക്ഷിക്കാം. അതേസമയം ഇക്കാര്യങ്ങളൊന്നും ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടില്ല. സാധാരണ എല്ലാ വര്‍ഷവും മെയ് മാസത്തിലാണ് ഗൂഗിള്‍ ഫോണുകള്‍ പുറത്തിറക്കാറുള്ളത്. അങ്ങനെയെങ്കില്‍ അടുത്ത വര്‍ഷം മെയില്‍ ഈ ഫോണ്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം.
എന്നാല്‍ ഗൂഗിള്‍ അവസാന നിമിഷം തിയതികള്‍ അടക്കം മാറ്റാനും സാധ്യതയുണ്ട്. ഇതിനിടയില്‍ പിക്‌സല്‍ 6, 7 മോഡലുകളില്‍ ഉണ്ടായിരുന്ന ഓവര്‍ ഹീറ്റിംഗ് പ്രശ്‌നങ്ങളും, ബാറ്ററിയില്‍ വളരെ കുറഞ്ഞ നേരം മാത്രമേ ചാര്‍ജ് നില്‍ക്കുന്നുള്ളൂ എന്നുള്ളു എന്ന പരാതികളെല്ലാം ഗൂഗിള്‍ പരിഹരിച്ചിട്ടുണ്ട്. പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകളോടെ യൂസര്‍മാര്‍ തന്നെ ഇക്കാര്യം ഇല്ലാതായതായി അഭിപ്രായപ്പെടുന്നുണ്ട്.












Click it and Unblock the Notifications