ഗൂഗിള്‍ പേ ഉപയോഗിക്കുന്നുണ്ടോ? സ്മാര്‍ട്ട്ഫോണില്‍ ഇനി മുതല്‍ ഈ ആപ്പുകള്‍ വേണ്ട, പണി കിട്ടും!!
ഗൂഗിള്‍ പേ ഉപയോഗിക്കാത്തവരായി ഇന്ന് അധികം പേരുണ്ടാവില്ല. ഇന്ത്യയില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ള യുപിഐ പേമെന്റ് ആപ്പായ ജിപേ. എന്നാല്‍ യുപിഐ ഇടപാടുകളിലെ തട്ടിപ്പ് വ്യാപകമായി വരികയാണ്. അത് ഗൂഗിള്‍ പേയെ ബാധിച്ചിട്ടുണ്ട്. നിരവധി തട്ടിപ്പുകള്‍ അടുത്തിടെ ഗൂഗിള്‍ പേ വഴിയുള്ള ഇടപാടുകളില്‍ നടന്നിരുന്നു.
ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍സ് ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കുന്നതും, തട്ടിപ്പുകളെ തടയാനുള്ള സാങ്കേതിക വിദ്യയിലൂടെ വേഗത്തില്‍ അവ തിരിച്ചറിയുന്നതുമെല്ലാം ഗൂഗിള്‍ പേയുടെ പ്രത്യേകതയാണെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. അതേസമയം ഗൂഗിള്‍ പേ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യണമെന്നാണ് ഗൂഗിളിന്റെ നിര്‍ദേശം.

ഗൂഗിള്‍ പേ തുടര്‍ന്നും നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ചില ആപ്പുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണം. ഇല്ലെങ്കില്‍ സുരക്ഷാ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. എല്ലാ സ്ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍ എല്ലാം ക്ലോസ് ചെയ്യണമെന്ന് ഗൂഗിള്‍ പറയുന്നു. ഇവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയാണെങ്കില്‍ അത്രയും നല്ലതാണ്.
ഇനി ഗൂഗിള്‍ പേ വഴി ഇടപാടുകള്‍ നടത്തുമ്പോള്‍ ഒരിക്കല്‍ പോലും സ്ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍ തുറന്ന് വെക്കാനേ പാടില്ല. അവ ഇടപാടുകളില്‍ തട്ടിപ്പ് നടക്കാന്‍ വഴിവെക്കും. സ്ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍ എന്താണെന്ന് മനസ്സിലായില്ലെങ്കില്‍ പറഞ്ഞുതരാം. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ ഡിവൈസിന്റെ സ്ക്രീന്‍ കാണാന്‍ അനുമതി നല്കുന്ന ആപ്പുകളാണ് സ്ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍.നിങ്ങള്‍ ഫോണ്‍, ടാബ്ലെറ്റ്, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ആ ഡിവൈസിന്റെ സ്ക്രീനാണ് മറ്റുള്ളവര്‍ക്ക് ലഭ്യമാവുക.
ഇവ സാധാരണ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ആപ്പുകളാണ്. ഉദാഹരണത്തിന് കമ്പ്യൂട്ടറുകള്‍ക്കോ ഫോണുകള്‍ എന്തെങ്കിലും പ്രശ്നം സംഭവിച്ചാല്‍ ഇവ ഉപയോഗിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ഈ ആപ്പുകള്‍ക്ക് പക്ഷേ നിങ്ങളുടെ ഡിവൈസിന്റെ പൂര്‍ണ നിയന്ത്രണം ഉണ്ടാവും. സ്ക്രീന്‍ ഷെയര്‍, എനി ഡെസ്ക്, ടീം വ്യൂവര്‍ എന്നിവ സ്ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍ക്ക് ഉദാഹരണങ്ങളാണ്.
തട്ടിപ്പുകള്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്. അതുകൊണ്ട് ഗൂഗിള്‍ പേയും ഇതും തമ്മില്‍ ഒന്നിച്ച് കൊണ്ടുപോകാന്‍ സാധിക്കില്ല. ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നവര്‍ സ്ക്രീന്‍ ഷെയറിംഗ് ആപ്പുകളിലൂടെ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം സ്വന്തമാക്കുകയും, നിങ്ങളുടെ പേരില്‍ ട്രാന്സാക്ഷന് നടത്തുകയും ചെയ്യുമെന്ന് ഗൂഗിള്‍ പറയുന്നു. നിങ്ങളുടെ എടിഎം, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും ഇതിലൂടെ ലഭ്യമാവുക.
ഒടിപി അടിച്ചാല്‍ മാത്രമേ ഇടപാട് പൂര്‍ത്തിയാവൂ എന്നതിനാല്‍, തട്ടിപ്പുകാര്‍ സ്ക്രീന്‍ഷെയര്‍ ആപ്പുകള്‍ വഴി ഫോണിലെ വിവരങ്ങള്‍ അറിയുകയും, നിങ്ങളുടെ പണം നഷ്ടപ്പെടുകയും ചെയ്യും. തേര്‍ഡ് പാര്‍ട്ടി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനോ, ഡൗണ്‍ലോഡ് ചെയ്യാനോ ജിപേ ഒരിക്കലും ആവശ്യപ്പെടില്ലെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കുന്നു. ഇവ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് ആപ്പുകള്‍ ക്ലോസ് ചെയ്തിരിക്കണമെന്നും ഗൂഗിള്‍ പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications