ഫ്‌ളാഗ്ഷിപ്പിലെ ചക്രവര്‍ത്തിയാവാന്‍ ഗൂഗിള്‍, പിക്‌സലില്‍ ആരും കാണാത്ത ഫീച്ചര്‍, ആപ്പിളിന് മുകളില്‍

ആപ്പിളിന്റെ വെല്ലുവിളിയില്ലാത്ത സ്മാര്‍ട്ട് ഫോണ്‍ ലോകം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. പുത്തന്‍ അപ്‌ഡേറ്റുകളും ഫീച്ചറും ഈ നേട്ടത്തിലേക്ക് ഗൂഗിളിനെ എത്തിച്ചിരിക്കുകയാണ്. ഇത്തവണ ക്യാമറയ്ക്ക് മാത്രമായിട്ടല്ല ഗൂഗിള്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. വെറുമൊരു ക്യാമറ ഫോണ്‍ എന്നതില്‍ അപ്പുറത്തേക്കുള്ള ഫ്‌ളാഗ്ഷിപ്പായി പിക്‌സലിന്റെ മാറ്റാനുള്ള ചുവടുവെപ്പാണ് ഇപ്പോള്‍ നടത്തുന്നത്.

പുതിയ പവര്‍ഫുള്‍ സോഫ്റ്റ് വെയറാണ് ആപ്പിളിന് മുകളില്‍ പോകാനും, അതിലുപരി സുരക്ഷ നല്‍കാനും പിക്‌സലിനെ സഹായിക്കുന്നത്. പുതിയ പിക്‌സല്‍ ഫീച്ചര്‍ ഡ്രോപ്‌സാണ് ഇപ്പോള്‍ തരംഗമായി മാറിയിരിക്കുന്നത്. ഇത് മറ്റൊരു ഫോണിനും അവകാശപ്പെടാനില്ലാത്തതാണ്. ആന്‍ഡ്രോയിഡ് ഓപ്പണ്‍ സോഴ്‌സ് പ്രൊജക്ട് എന്ന ഒപ്പണ്‍ വേര്‍ഷന്‍ ഗൂഗിള്‍ നേരത്തെ വികസിപ്പിച്ചെടുത്തതാണ്. ഇത് ആര്‍ക്ക് വേണമെങ്കിലും മോഡിഫൈ ചെയ്ത് ഉപയോഗിക്കാം.

google-apple-iphone

സാംസങ്ങും, വണ്‍പ്ലസും ഇതാണ് ഉപയോഗിക്കുന്നത്. കുറച്ച് മോഡിഫൈ ചെയ്തുള്ള ആന്‍ഡ്രോയിഡ് സ്‌കിന്നാണ് അവര്‍ ഉപയോഗിക്കുന്നത്. ഗൂഗിളിനും അവരുടേതായ മാറ്റങ്ങള്‍ ഇതില്‍ കൊണ്ടുവരാന്‍ സാധിച്ചിരിക്കുകയാണ്. പിക്‌സല്‍ യുഐ എന്ന പുതിയ അപ്‌ഡേറ്റായിട്ടാണ് ഇവ വന്നിരിക്കുന്നത്. മൂന്ന് തരത്തിലുള്ള അപ്‌ഡേറ്റുകളാണ് ഇതിലൂടെ ലഭിക്കുക. ആദ്യത്തേത് മാസം തോറും ലഭിക്കുന്ന സുരക്ഷാ ഫീച്ചറുകളാണ്. ഗൂഗിള്‍ പിക്‌സല്‍ ഫോണുകളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ എല്ലാം ഇത് പരിഹരിക്കും.

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം അപ്‌ഡേറ്റുകളാണ് രണ്ടാമത്തേത്. ഓരോ ഡിവൈസിലെയും ബേസായിട്ടുള്ള ആന്‍ഡ്രോയിഡ് വേര്‍ഷനില്‍ നിന്നുള്ള അപ്‌ഡേറ്റിന് ഇത് സഹായിക്കും. എല്ലാ വര്‍ഷത്തിലും ഈ വേര്‍ഷനുകള്‍ ഏറ്റവും പുതിയതിലേക്ക് മാറും. ഓരോ വര്‍ഷത്തിലും ചെറിയ അപ്‌ഡേറ്റുകള്‍ വേറെയും വരും. മൂന്നാമത്തേത് പിക്‌സല്‍ ഫീച്ചര്‍ ഡ്രോപ്പുകളാണ്. ഇത് ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ക്ക് മാത്രമായിട്ടുള്ള ഫ്‌ളാഗ്ഷിപ്പ് ഫീച്ചറുകളാണ്.

അതേസമയം ഇവ ദീര്‍ഘകാലം ലഭിക്കുമോ എന്നറിയില്ല. ഫീച്ചര്‍ ഡ്രോപ്പിലെ ചില ഫീച്ചറുകള്‍ പഴയ പിക്‌സല്‍ ഫോണുകളില്‍ ലഭ്യമാവണമെന്നില്ല. കാരണം ഇവ സപ്പോര്‍ട്ട് ചെയ്യാത്തത് കൊണ്ടാവാം. പിക്‌സല്‍ ഇക്കോസിസ്റ്റത്തിലാണ് ഇവ ലഭിക്കുക. പിക്‌സലിന്റെ ഫോള്‍ഡബിള്‍, ടാബ്ലറ്റ്, പിക്‌സല്‍ വാച്ച്, പിക്‌സല്‍ ബഡ്‌സ് എന്നിവയില്‍ എല്ലാം ഈ ഫീച്ചറുകള്‍ ഉണ്ടാവും.

പിക്‌സല്‍ പീച്ചര്‍ ഡ്രോപ്പ് എപ്പോല്‍പുറത്തിറക്കുമെന്ന കാര്യം ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ഓരോ ഘട്ടമായി ഇത് ഫോണുകളില്‍ ലഭിക്കും. ഓരോ മൂന്ന് മാസം കൂടുമ്പോഴും ഈ ഫീച്ചറുകളുടെ അപ്‌ഡേറ്റ് വരും. അവസാനമായി വന്നത് ജൂണ്‍ പതിമൂന്നിനാണ്. അടുത്തത് സെപ്റ്റംബര്‍ പകുതിയോടെ തന്നെ ലഭ്യമാകും. ഒരു മാസത്തിലെ ആദ്യ തിങ്കളാഴ്ച്ചയാണ് ഇത്തരം അപ്‌ഡേറ്റുകള്‍ ലഭ്യമാവാറുള്ളത്. ഇത്തവണ അത് വൈകിയേക്കും.

മാക്രോ ഫോക്കസ് വീഡിയോ ഫീച്ചറുകളാണ് ഞെട്ടിക്കാനായി പിക്‌സല്‍ അവതരിപ്പിക്കുന്നത്. വീഡിയോ എടുക്കേണ്ട കാര്യങ്ങളില്‍ കൂടുതല്‍ ഫോക്കസ് ചെയ്യാന്‍ പിക്‌സലിന്റെ അള്‍ട്രാവൈഡ് ലെന്‍സിനെ ഇത് സഹായിക്കും. ഈ ഫീച്ചര്‍ ഫോട്ടോയ്ക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പാം ട്രിഗര്‍ ഫോട്ടോ ഫീച്ചറും ഇതോടൊപ്പമെത്തും. അതായത് നമ്മുടെ കൈയ്യുയര്‍ത്തി സെല്‍ഫി എടുക്കാവുന്ന ഓപ്ഷനാണിത്. അതിനായി ടൈമറുമുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q