ജിമെയിലും യുട്യൂബുമെല്ലാം പോകും, ഗൂഗിള്‍ പണി തുടങ്ങി, ഇനി മണിക്കൂറുകള്‍ മാത്രം, ഇങ്ങനെ സംരക്ഷിക്കാം
ഗൂഗിള്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ നിങ്ങള്‍ക്ക് അത് നഷ്ടപ്പെട്ടേക്കാം. ഗൂഗിള്‍ മൊത്തത്തില്‍ ഉള്ള ക്ലീനിംഗാണ് ആരംഭിച്ചത്. ജിമെയില്‍ അക്കൗണ്ടുകള്‍ മാത്രമല്ല, ഗൂഗിളുമായി ബന്ധപ്പെട്ടുള്ള പല സേവനങ്ങളും തടസ്സപ്പെടാന്‍ പോവുകയാണ്. ഗൂഗിള്‍ മൊത്തത്തില്‍ ഒന്ന് വെളുപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. നിര്‍ജീവ ജിമെയില്‍ അക്കൗണ്ടുകള്‍ക്കെല്ലാം പണി കിട്ടുമെന്ന് ഉറപ്പാണ്.
ഇവയെല്ലാം ഡിലീറ്റ് ചെയ്യപ്പെടും. ഈയാഴ്ച മുതല്‍ പൂര്‍ണമായും നിഷ്ക്രിയ അക്കൗണ്ടുകളെ നീക്കം ചെയ്യാനാണ് ഗൂഗിള്‍ നിര്‍ദേശിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തോളമായി ഒന്ന് ലോഗിന്‍ പോലും ചെയ്യാതെ ഇരിക്കുന്ന അക്കൗണ്ടുകള്‍ ഇനി വേണ്ടെന്നാണ് ഗൂഗിളിന്റെ നിര്‍ദേശം. കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ ഈ വര്‍ഷം മെയ് മാസത്തില്‍ കുറഞ്ഞത് രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് അറിയിച്ചിരുന്നു.

2023 മെയ് മാസത്തിലായിരുന്നു ഗൂഗിള്‍ പുതിയ അക്കൗണ്ട് നയം പ്രഖ്യാപിച്ചത്. അതേസമയം വെള്ളിയാഴ്ച്ച മുതല്‍ ഈ നിയമം നടപ്പില്‍ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജിമെയില്‍, ഡ്രോക്സ് ഡ്രൈവ്. ഗൂഗിള്‍ മീറ്റ്. കലണ്ടര്‍, യുട്യൂബ് എന്നിവയില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന വിവരങ്ങള്‍ അടക്കം നിഷ്ക്രിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഗൂഗിള്‍ ഫോട്ടോസ് ഇല്ലാതാക്കും. ഉപയോഗ ശൂന്യമായ അക്കൗണ്ടുകളിലെ സുരക്ഷാ പ്രശ്നങ്ങളാണ് പുതിയ മാറ്റത്തിന് കാരണമെന്നാണ് ഗൂഗിളിന്റെ വിശദീകരണം.
സൈബര്‍ ക്രിമിനലുകള്‍ പല മാര്‍ഗങ്ങളിലൂടെ പഴയ ജിമെയില്‍ അക്കൗണ്ടുകളിലെ പാസ്വേര്ഡുകള് ചോര്ത്തിയെടുക്കുന്നതായും, ഇത് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായും ഗൂഗിള്‍ പറയുന്നു. 2010കളില്‍ ജിമെയില്‍ അക്കൗണ്ട് ഉണ്ടാക്കുകയും, എന്നാല്‍ പിന്നീട് അത് ഉപയോഗിക്കുന്നത് നിര്‍ത്തിയവരും ധാരാളം ഉണ്ട്. ഇവര്‍ ടു സ്റ്റെപ്പ് ഓതന്റിഫിക്കേഷന് ഇതുവരെ നടത്തിയിട്ടില്ലെന്ന് ഗൂഗിള്‍ പറയുന്നു.
ഇത്തരം അക്കൗണ്ടുകള്‍ സൈബര്‍ ആക്രമണം നേരിടാന്‍ സാധ്യത കൂടുതലാണ്. പഴയ പാസ് വേര്‍ഡ് തന്നെ ഉപയോഗിക്കുന്നവരും ധാരാളമുണ്ട്. ഇതെല്ലാം സ്വകാര്യതയ്ക്ക് ഭീഷണിയാണ്. ഇത്തരക്കാരുടെ അക്കൗണ്ടുകളെല്ലാം ഡിലീറ്റ് ചെയ്യും. ഇത്തരം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്ന ക്രിമിനുകളും, ഫോട്ടോകളും, ഫിനാന്‍ഷ്യല്‍ ഡാറ്റകളും വരെ ചോര്‍ത്തുന്നുവെന്നാണ് പഠനം. ഇതിലൂടെ നിങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുകയും, പണം നഷ്ടമാവുകയും ചെയ്യും.
മറ്റുള്ളവരുടെ ഐഡന്റിറ്റി ഉപയോഗിച്ച് പണം തട്ടുന്ന രീതികളും ഇതുകാരണം ഉണ്ടാവാം. ഇതെല്ലാം തടയാന്‍ ഗൂഗിള്‍ വര്‍ക്ക് സ്പേസ്, ഗൂഗിള്‍ ഫോട്ടോസ് എന്നിവിടങ്ങളിലെ എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്യും. ഇത് അപ്ഡേറ്റ് ചെയ്യാത്തവര്‍ക്ക് മാത്രമാണ് ബാധകമാവുക. അതേസമയം ഇത് ഘട്ടം ഘട്ടമായിട്ടാണ് നടപ്പാക്കുക. അക്കൗണ്ട് ഉണ്ടാക്കി, ഉപയോഗിക്കാത്തവരുടേതാണ് ആദ്യം ഡിലീറ്റ് ചെയ്യുക.
ഒന്ന് ലോഗിന്‍ ചെയ്ത്, ഇമെയില്‍ അയക്കുകയോ, വായിക്കുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് ജിമെയില്‍ നഷ്ടപ്പെടില്ല. അതുപോലെ ഗൂഗില്‍ ഡ്രൈവില്‍ നിന്ന് എന്തെങ്കിലും ഡൗണ്‍ലോഡോ, അപ്ലോഡോ ചെയ്താല്‍ അതും സേഫാണ്. യുട്യൂബിലാണെങ്കില് നിങ്ങള്‍ ലിങ്ക് ചെയ്ത ജിമെയില്‍ ഐഡിയില്‍ നിന്ന് വീഡിയോ കാണുക. പ്ലേസ്റ്റോര്‍ സേഫ് ആക്കാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications