പുതിയ ഫോൺ എടുക്കാൻ പ്ലാനുണ്ടോ? ഫ്ലിപ്പ്കാർട്ടിൻ്റെ റിപ്പബ്ലിക്ക് സെയിലിൽ ഗംഭീര ഓഫറുകൾ
പുതിയ ഫോൺ വാങ്ങാനും മറ്റ് ഗാഡ്ജറ്റുകൾ വാങ്ങാനും മികച്ച സമയമാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ റിപ്പബ്ലിക്ക് ഡേ സെയിൽ. ഇതിനായി കാത്തിരിക്കുകയാണ് നിരവധി പേർ. ഫ്ലിപ്പ്കാർട്ട് റിപ്പബ്ലിക്ക് സെയിലുമായി എത്തുമ്പോൾ എതിരാളിയായ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ എന്ന പേരിലാണ് വിപണിയൊരുക്കുന്നത്. വമ്പൻ ഓഫറിൽ സ്മാർട്ട്ഫോൺ ഉൾപ്പെടെയുള്ള നിരവധി ഇലക്ട്രോണിക് ഉത്പനങ്ങളാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലേക്ക് എത്തുന്നത്.
ഇപ്പോഴിതാ ഫ്ലിപ്പ്കാർട്ട് തങ്ങളുടെ റിപ്പബ്ലിക്ക് ഡേ സെയിലുമായി ബന്ധപ്പെട്ടുള്ള ഓഫറുകളുടെ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ജനുവരി 17-ാം തീയതി മുതലാണ് ഫ്ലിപ്പ്കാർട്ടിൻ്റെ റിപ്പബ്ലിക്ക് ഡേ സെയിലിന് തുടക്കമാകുക. പ്ലസ് അംഗങ്ങൾക്ക് 16 മുതൽ ഓഫറുകൾ ലഭിക്കും.
സ്മാർട്ട്ഫോണുകൾ, ബ്ലൂടൂത്ത് സ്പീക്കറുകൾ, റെഫ്രിജറേറ്റുകൾ, വാഷിൻ മെഷിനുകൾ, ടാബുകൾ തുടങ്ങിയ നിരവധി ഇലക്ട്രോണിക് ഉത്പനങ്ങൾക്കാണ് റിപ്പബ്ലിക്ക് ഡേ സെയിലുമായി ബന്ധപ്പെട്ട് ഫ്ലിപ്പ്കാർട്ട് ഓഫറുകൾ ഒരുക്കിയിരിക്കുന്നത്. ആപ്പിൾ, മോട്ടോറോള, റിയൽമീ, വിവോ, സാംസങ് ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ ഉത്പനങ്ങളാണ് ഇവയിൽ പ്രധാനമായയിട്ടുമുള്ളത്.

ഐഫോണിന് 13,000 രൂപയിലേറെ വിലക്കുറവ്
ഐഫോൺ 16 സ്മാർട്ട്ഫോണാണ് ഫ്ലിപ്പ്കാർട്ട് വമ്പൻ വിലക്കുറവിൽ നൽകാൻ പോകുന്നത്. 69,999 രൂപ വില വരുന്ന ഐഫോൺ 16 ഇനി 13,000 രൂപ വിലക്കുറവിൽ 56,999 രൂപയ്ക്ക് ലഭിക്കും. ഐഫോൺ 17ന് 7000 രൂപയോളം കുറയും. മോട്ടോറോളയുടെ എഡ്ജ് 60 ഫ്യൂഷൻ ഫോൺ 19,999 രൂപയ്ക്കാണ് വിൽക്കുക. ഫോണിൻ്റെ മാർക്കറ്റ് വില 22,999 രൂപയാണ്. കൂടാതെ 15,499 രൂപയുള്ള വിവോ T4x 14,249 രൂപയ്ക്കും മറ്റ് ടി4 സീരീസുകളായ വിവോ ടി4 ലൈറ്റ്, വിവോ ടി4, വിവോ ടി4ആർ എന്നീ ഫോണുകൾ യഥാക്രമം 9,999 രൂപ, 20,499 രൂപ, 18,999 രൂപയ്ക്കാകും ലഭിക്കുക.
ഗൂഗിൾ പിക്സലിന് 14,000 രൂപയുടെ വിലക്കുറവ്
ഇവയ്ക്ക് പുറമെ അടുത്തിടെ ലോഞ്ച് ചെയ്ത് ഗൂഗിൾ പിക്സൽ 10 60,999 രൂപയ്ക്കാണ് ഓഫറായി ലഭിക്കുക. 74,999 രൂപയാണ് ഫോണിൻ്റെ യഥാർഥ വില. നത്തിങ്ങിൻ്റെ ഫോൺ 3ഓ പ്രോ (33,999 രൂപ) 26,999 രൂപയ്ക്ക് ലഭിക്കും. നത്തിങ്ങിൻ്റെ തന്നെ സിഎംഎഫ് ഫോൺ 2 പ്രോ (18,999 രൂപ) 16,499 രൂപയ്ക്ക് ലഭിക്കും. ഈ ഓഫറുകൾക്ക് പുറമെ ബാങ്കുകളുടെ പ്രത്യേക സിഡ്കൗണ്ടുകളും ക്യാഷ്ബാക്കുകളും എക്സ്ചേഞ്ച് ബോണസുകളും ലഭിക്കുന്നതാണ്. ഫ്ലിപ്പ്കാർട്ടിൻ്റെ ബ്ലാക്ക് , പ്ലസ് സബ്സ്ക്രൈബേഴ്സിന് ഒരു ദിവസം മുമ്പ് സെയിൽ ആരംഭിക്കുന്നതാണ്. ഇവർക്ക് എച്ച്ഡിഎഫ്സി ബാങ്കിൻ്റെ ക്രെഡിറ്റ് കാർഡിൽ നിന്നും പത്ത് ശതമാനം അധികം ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications