199 രൂപ മുടക്കിയാൽ കിട്ടും ഉഗ്രൻ ഓഫർ; കിടിലൻ പ്ലാനുമായി ജിയോയും എയർടെല്ലും വിഐയും ബിഎസ്എൻഎല്ലും
ഉപഭോക്താക്കൾക്ക് വ്യത്യസ്ത തരത്തിലുള്ള 199 രൂപയുടെ റീചാർജ് പ്രീപെയ്ഡ് പ്ലാനുമായി ബി എസ് എൻ എൽ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ നാല് ടെലികോം ഓപ്പറേറ്റർമാർ.
200 രൂപയ്ക്ക് മുകളിൽ മൊബൈൽ റീചാർജിന് മുടക്കാൻ താല്പര്യം ഇല്ലാത്തവരാണ് നിങ്ങളെങ്കിൽ ഈ പ്ലാനുകൾ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടുന്നതാണ്. അല്ലെങ്കിൽ നിങ്ങളുടെ സെക്കന്റി സിമ്മിനുള്ള പ്ലാനായും ഇത് റീചാർജ് ചെയ്യാം. ഈ പ്ലാനുകളെക്കുറിച്ച് വിശദമായി അറിയാം...

ബി എസ് എൻ എൽ 199 രൂപ പ്ലാൻ: ബിഎസ്എൻഎല്ലിന്റെ 199 രൂപയുടെ പ്ലാൻ 30 ദിവസത്തെ സേവന വാലിഡിറ്റിയോടെയാണ് വരുന്നത്. ഇത് ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ് എം എസ്, 2 ജി ബി പ്രതിദിന ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നു
2GB ഫെയർ യൂസേജ് പോളിസി (FUP) ഡാറ്റ ഉപയോഗിച്ചതിന് ശേഷം, ഉപഭോക്താവിന്റെ വേഗത 40 Kbps ആയി കുറയുന്നു.
ഭാരതി എയർടെൽ 199 രൂപ പ്ലാൻ: 30 ദിവസമാണ് വാലിഡിറ്റി. ഈ പ്ലാനിലൂടെ ഉപഭോക്താവിന് 3 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും മൊത്തം 300 എസ്എംഎസും ലഭിക്കും. പ്ലാനിന്റെ അധിക നേട്ടങ്ങൾ ഇവയാണ് - സൗജന്യ ഹെലോട്യൂൺസും വിങ്ക് മ്യൂസിക്കും. ഈ പ്ലാനിനൊപ്പം എയർടെൽ 5 രൂപയുടെ ടോക്ക്ടൈമും നൽകുന്നു.
വോഡഫോൺ ഐഡിയ 199 രൂപ പ്ലാൻ: 18 ദിവസത്തെ സേവന വാലിഡിറ്റിയാണ്. എല്ലാ ദിവസവും 1 ജിബി ഡാറ്റയാണ് നൽകുന്നത്. Vi Movies & TV Basic എന്നിവയുടെ ബണ്ടിംഗും ഉണ്ട്. FUP ഡാറ്റ ഉപയോഗിച്ചതിന് ശേഷം, വേഗത 64 Kbps ആയി കുറയുന്നു. ഡാറ്റാ ആനുകൂല്യങ്ങൾക്ക് പുറമേ, ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ലഭിക്കും.
റിലയൻസ് ജിയോ 199 രൂപ പ്ലാൻ: ഈ പ്ലാനിൽ 23 ദിവസത്തെ സേവന വാലിഡിറ്റി ആണ്. ഈ പ്ലാനിൽ ഉപഭോക്താവിന് 1.55 ജിബി പ്രതിദിന ഡാറ്റയാണ് നൽകുന്നത്. അതായത് 1.5 ജിബി പ്രതിദിന ഡാറ്റ. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയുൾപ്പെടെയുള്ള ജിയോ ആപ്പുകളും ഉണ്ട്. FUP ഡാറ്റ ഉപയോഗിച്ചതിന് ശേഷം വേഗത 64 Kbps ആയി കുറയുന്നു.












Click it and Unblock the Notifications