Get Updates
Get notified of breaking news, exclusive insights, and must-see stories!

കിടക്കുന്നതിന് മുമ്പ് ഫോൺ ചാർജിന് വെയ്ക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം...മുന്നറിയിപ്പ്

പലരും ചെയ്യുന്ന ഒരു രീതിയാണ് മൊബൈൽ ഉപയോഗത്തിന് ശേഷം കിടക്കുന്നതിന് മുമ്പ് ബെഡിന് സൈഡിൽ തന്നെയുള്ള പ്ലഗിൽ ചാർജിന് ഇട്ട് കിടന്നുറങ്ങും. നിങ്ങളും ഇങ്ങനെ ചെയ്യാറുണ്ടോ? എന്നാൽ സൂക്ഷിക്കണം. വലിയ അപകടം ആണ് നിങ്ങളെ കാത്തിരിക്കുന്നത്.

ആപ്പിളാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരിക്കലും ഐ ഫോൺ ചാർജിന് വെച്ച് സമീപത്ത് കിടന്നുറങ്ങരുതെന്നാണ് ആപ്പിൾ പറയുന്നത്. അങ്ങനെ ചെയ്യുന്നത് തീ പടരുന്നതിലേക്കോ വൈദ്യുതാഘാതം ഏൽക്കുന്നതിലേക്കോ നയിക്കുമെന്നാണ് നൽകുന്ന മുന്നറിയിപ്പ്. ഫോണിന് തന്നെ കേടുപാട് സംഭവിച്ചേക്കാം.

ipho9ne

ഐഫോണിന് ബാക്ക് കവർ ഇട്ടിട്ടുണ്ടെങ്കിൽ ശരിയായ വായുസഞ്ചാരം ഇല്ലാതിരിക്കുകയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യും. ഉറങ്ങുന്നതിന് മുമ്പ് തലയണയുടെ അടിയിൽ ഫോൺ വെയ്ക്കുന്നവരും വളരെ സൂക്ഷിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ഫോൺ അമിതമായി ചൂടാവുകയും അപകടം സംഭവിക്കാനുള്ള സാധ്യതയും ഉണ്ട്.

ആപ്പിൾ പുറത്തുവിട്ട ഔദ്യോഗിക സുരക്ഷാ മെമ്മോയിൽ ആണ് ഇക്കാര്യം പറയുന്നത്. സ്മാർട്‌ഫോൺ അടക്കമുള്ള ഉപകരണങ്ങളോ പവർ അഡാപ്റ്ററോ വയർലെസ് ചാർജറോ വൈദ്യത സ്രോതസ്സുമായി ബന്ധിപ്പിച്ചിരിക്കുമ്പോൾ അതിന് സമീപത്തായി ഉറങ്ങാനോ, അവ പുതപ്പിനോ തലയണയ്‌ക്കോ നിങ്ങളുടെ ശരീരത്തിനോ താഴെയോ വെയ്ക്കാനോ പാടില്ല.

നിങ്ങളുടെ ഐഫോണും ചാർജറും വയർലെസ് ചാർജറും ഉപയോഗിക്കുമ്പോഴോ ചാർജ് ചെയ്യുമ്പോഴോ നന്നായി വായുസഞ്ചാരമുള്ള സ്ഥലത്ത്
സൂക്ഷിക്കുക. ചൂട് അറിയാൻ ഉള്ള നിങ്ങളുടെ കഴിവിനെ തകരാറിലാക്കുന്ന ഏതെങ്കിലും വിധിത്തിലുള്ള മെഡിക്കൽ കണ്ടീഷൻ നിങ്ങൾക്ക് ഉണ്ടെങ്കിൽ ഇത്തരം ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം.

ചാർജറിന്റെ കാര്യത്തിലും നിങ്ങൾ ശ്രദ്ധിക്കണം. ഒർജിനൽ ചാർജർ അല്ല നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ജാഗ്രത വേണം. വുല കുറഞ്ഞ ചാർജറുകൾ വാങ്ങി ഉപോയഗിക്കുമ്പോൾ ആപ്പിളിന്റെ ഔദ്യോഗിക ഉല്പന്നങ്ങൾ നൽകുന്ന സുരക്ഷ നൽകണമെന്നില്ല, അതിനാൽ ചാർജ് ചെയ്യാൻ നിങ്ങൾ മറ്റ് ചാർജറുകളാണ് ഉപയോഗിക്കുന്നതെങ്കിൽ തീപിടുത്തത്തിനുള്ള സാധ്യത വർധിക്കും എന്നാണ് പറയുന്നത്.

അത്തരത്തിലുള്ള സംഭവങ്ങൾ ചെറുക്കുന്നതിന്, അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന 'ഐഫോണിനായി നിർമ്മിച്ച' കേബിളുകൾ വാങ്ങാനും ആപ്പിൾ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+