യൂട്യൂബ് ചാനൽ തുടങ്ങാൻ പ്ലാനുണ്ടോ? ഈ സീക്രട്ടുകൾ അറിഞ്ഞാൽ ലക്ഷങ്ങൾ നേടാം
വീട്ടിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇന്ന് നിങ്ങളുടെ മുന്നിലുള്ള ഏറ്റവും വലിയ വഴിയാണ് യൂട്യൂബ്. എന്നാൽ "എത്ര വ്യൂസ് കിട്ടിയാൽ എനിക്ക് പണം ലഭിച്ചു തുടങ്ങും?" എന്ന ചോദ്യത്തിന് മുന്നിൽ പലരും കുഴങ്ങാറുണ്ട്. വെറുതെ വീഡിയോ ഇട്ടതുകൊണ്ട് മാത്രം കാര്യമില്ല, യൂട്യൂബിന്റെ വരുമാനക്കണക്കുകൾക്ക് പിന്നിൽ ക്രിയേറ്റർമാർ പോലും അറിയാത്ത ചില രഹസ്യങ്ങളുണ്ട്. 2026-ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 1,000 വ്യൂസുള്ള ഒരു വീഡിയോക്ക് യൂട്യൂബ് എത്ര രൂപ നൽകുന്നു എന്ന് നോക്കാം.
വ്യൂസ് അല്ല പ്രധാന താരം
വ്യൂസ് അല്ല, പരസ്യമാണ് താരം! പലരും കരുതുന്നത് വ്യൂസ് കൂടുമ്പോൾ യൂട്യൂബ് നേരിട്ട് പണം നൽകുമെന്നാണ്. എന്നാൽ സത്യം അതല്ല. നിങ്ങളുടെ വീഡിയോയിൽ പ്ലേ ചെയ്യുന്ന പരസ്യങ്ങളിലൂടെയാണ് വരുമാനം വരുന്നത്. ഇതിനെ അളക്കാൻ പ്രധാനമായും രണ്ട് സൂത്രവാക്യങ്ങളാണ് യൂട്യൂബ് ഉപയോഗിക്കുന്നത്: CPM (Cost Per Mille) അതായത് പരസ്യദാതാവ് നൽകുന്ന തുക. RPM-ഉം(Revenue Per Mille) നിങ്ങൾക്ക് ലഭിക്കുന്ന വിഹിതം. ഇന്ത്യയിലെ പരസ്യ വിപണി വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായതുകൊണ്ട് തന്നെ ഇവിടുത്തെ വരുമാന നിരക്കിലും മാറ്റങ്ങളുണ്ടാകും.

1,000 വ്യൂസിന് എത്ര രൂപ ലഭിക്കും?
ഇന്ത്യയിൽ ഒരു ശരാശരി ക്രിയേറ്റർക്ക് 1,000 വ്യൂസ് ലഭിക്കുമ്പോൾ 10 രൂപ മുതൽ 60 രൂപ വരെയാണ് സാധാരണയായി ലഭിക്കുന്നത്. എന്നാൽ നിങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയം അനുസരിച്ച് ഇതിൽ വലിയ മാറ്റമുണ്ടാകും. ഉദാഹരണത്തിന് ഫിനാൻസ്/ബിസിനസ്, ഷെയർ മാർക്കറ്റിനെക്കുറിച്ചോ ഇൻവെസ്റ്റ്‌മെന്റിനെക്കുറിച്ചോ ഉള്ള വീഡിയോകൾക്ക് 1,000 വ്യൂസിന് 100 രൂപയ്ക്ക് മുകളിൽ വരെ ലഭിക്കാം.
എന്റർടൈൻമെന്റ് അല്ലെങ്കിൽ വ്ലോഗിംഗ് വീഡിയോകൾക്ക് താരതമ്യേന കുറഞ്ഞ നിരക്കായിരിക്കും ലഭിക്കുക. ശരാശരി കണക്കനുസരിച്ച്, ഇന്ത്യയിൽ 1,000 വ്യൂസിന് 10 രൂപ മുതൽ 50 രൂപ വരെ ലഭിക്കാം. അതെ സമയം ഒരു വീഡിയോയ്ക്ക് 10 ദശലക്ഷം (1 കോടി) വ്യൂസ് ലഭിക്കുകയാണെങ്കിൽ ഇന്ത്യയിൽ നിന്ന് ഏകദേശം 2.5 ലക്ഷം രൂപ മുതൽ 8 ലക്ഷം രൂപ വരെ സമ്പാദിക്കാൻ കഴിയുമെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വരുമാനം കുത്തനെ കൂട്ടാൻ എന്ത് ചെയ്യണം?
വീഡിയോയുടെ ദൈർഘ്യം വർദ്ധിപ്പിക്കുന്നത് കൂടുതൽ പരസ്യങ്ങൾ (Mid-roll ads) വരാൻ സഹായിക്കും. കൂടാതെ, നിങ്ങളുടെ വീഡിയോകൾ അമേരിക്കയോ ലണ്ടനോ പോലുള്ള വിദേശ രാജ്യങ്ങളിലെ പ്രേക്ഷകർ കാണുന്നുണ്ടെങ്കിൽ വരുമാനം പത്തിരട്ടിയായി വർദ്ധിക്കും. ചുരുക്കത്തിൽ, കൃത്യമായ പ്ലാനിംഗും നല്ല കണ്ടന്റും ഉണ്ടെങ്കിൽ യൂട്യൂബ് ഒരു സ്വർണ്ണഖനി തന്നെയാണ്.












Click it and Unblock the Notifications