മൊബൈല്‍ നമ്പറും സ്വകാര്യ ഫോട്ടോകളും ഗൂഗിള്‍ സേര്‍ച്ചിലുണ്ടോ? അറിയാം ഇങ്ങനെ
നിങ്ങൾ എന്നെങ്കിലും നിങ്ങളുടെ പേര് ഗൂഗിളിൽ സേർച്ച് ചെയ്ത് നോക്കിയിട്ടുണ്ടോ? ഫേസ്ബുക്കിൽ ഒക്കെ നമ്മൾ നമ്മുടെ പേര് ഒരുപക്ഷേ സേർച്ച് ചെയ്ത് കാണും. ആരെങ്കിലും നമ്മുടെ പേരിൽ ഫേക്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ടോ എന്ന് അറിയാൻ. എന്നാൽ ഗൂഗിളിൽ തിരയുന്നത് ആളുകൾ വളരെ കുറവായിരിക്കും..
എന്നാൽ വെറുതേ ഒന്ന് നിങ്ങളുടെ പേര് ഗൂഗിളിൽ തിരഞ്ഞുനോക്കൂ... ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങൾക്ക് ഗുണമുണ്ട്. നിങ്ങൾ അറിയാതെ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പരസ്യമായിട്ടുണ്ടെങ്കിൽ, അത് ഗൂഗിൾ സേർച്ചിൽ വരുന്നുണ്ടെങ്കിൽ അവ നീക്കം ചെയ്യാൻ സാധിക്കും. അതെ, അത്തരത്തിലുള്ള പുതിയ ഒരു സംവിധാനം അവതരിപ്പിക്കുകകയാണ് ഗൂഗിൾ. എന്താണ് ചെയ്യേണ്ടത് എന്ന് വിശദമായി അറിയാം...

നിലവിൽ ഈ സംവിധാനം യുഎസിലാണ് ലഭ്യം ആവുക. വൈകാതെ മറ്റ് രാജ്യങ്ങളിലും ഈ സൗകര്യം ലഭ്യമാകും, നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഫോട്ടോയിൽ ക്ലിക്ക് ചെയ്യുമ്പോൾ തെളിഞ്ഞുവരുന്ന റിസൾട്ട് എബൗട്ട് യൂ ഓപാ്ഷനിലാണ് ഗൂഗിളിൽ ലഭിക്കുന്ന വിവരം കാണാൻ ആവുക.
പേര്, മൊബൈൽ നമ്പർ, ഇ മെയിൽ തുടങ്ങിയ വിവരങ്ങൾ പരസ്യമായിട്ടുണ്ടെങ്കിൽ ഗൂഗിൾ ആപ്പിൽ ഉടൻ നോട്ടിഫിക്കേഷൻ വരും, സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെടെ സ്വകാര്യമായി സൂക്ഷിക്കുന്ന വിവരങ്ങൾ പര്‌സ്യമായിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്യാൻ ഗൂഗിളിനോട് ആവശ്യപ്പെടാം.
നിങ്ങളുടെ സമ്മതമില്ലാതെ പകർത്തിയതോ സമ്മതം ഇല്ലാതെ പങ്കിട്ടതോ ആയ ചിത്രങ്ങൾ ഗൂഗിളിന്റെ തിരയലിൽ നിന്ന് നീക്കം ചെയ്യണമെന്ന് അഭ്യർത്ഥിക്കാൻ അനുവദിക്കുന്ന അപ്‌ഡേറ്റുകൾ ഗൂഗിൾ അവതരിപ്പിച്ചിരുന്നു.












Click it and Unblock the Notifications